Saturday, March 19, 2022

 നീചൻമാരായ അമേരിക്കയും യൂറോപ്പും നമ്മോട് നടത്തുന്ന ധർമ്മ പ്രസംഗം പുറം കാലു കൊണ്ട് തട്ടിക്കളയണം.

....
റഷ്യ - ഉക്രേൻ യുദ്ധം നടക്കുകയാണെങ്കിലും യൂറോപ്പിന് അവരുടെ ആവശ്യത്തിന്റെ 40%. നൽകുന്ന ഉക്രേനിലൂടെ പോകുന്ന റഷ്യൻ വാതക പെപ്പ് ലെനുകളെ ഉക്രൈൻ തകർത്തിട്ടില്ല. ഒരോ മാസവും നിലവിലെ വിലയനുസരിച്ച് 30 ബില്യൻ ഡോളറിന്റെ മൂല്യത്തിന് തുല്യമായ പ്രകൃതി വാതകം റഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് ഒഴുകുന്നുണ്ട്. അതിന്റെ ചുങ്കമായി 3 ബില്യനിലധികം ഡോളർ ഉക്രേനും കിട്ടുന്നുണ്ട്. ചുരുക്കത്തിൽ റഷ്യൻ വാതകം എല്ലാവർക്കും വാങ്ങാം, ഉക്രേന് അതിന്റെ ചുങ്കവും വാങ്ങാം. പക്ഷെ ഇന്ത്യക്ക് റഷ്യയിൽ നിന്ന് ക്രൂഡ് വാങ്ങാൻ പാടില്ലെന്നാണ് അമേരിക്കൻ - യൂറോപ്യൻ തിട്ടൂരം. നമ്മുടെ ധാർമ്മിക ദൗർബല്യങ്ങൾ മുതലാക്കാൻ ശ്രമിക്കുകയാണ് വെള്ള വേതാളങ്ങൾ .
പലപ്പോഴും സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് കേട്ടിട്ടുള്ള രണ്ടു പ്രയോഗങ്ങളാണ് '' അതിഥി ദേവോ ഭവ '' യും "ലോകാ: സമസ്താ : സുഖിനോ ഭവന്തു" എന്നതും .
പലപ്പോഴും ഇന്ത്യൻ ചിന്തയുടെ ഔന്നത്യം വെളിവാക്കാനാണ് എന്ന നാട്യത്തിൽ ആണ് ഈ രണ്ടു പ്രയോഗങ്ങളും ഉപയോഗിച്ച് കാണുന്നത് .അ തിഥി ദേവോ ഭവ '' എന്നത് തൈത്തരീയ ഉപനിഷത്തിൽ നിന്നുളളതാണ് . അതിനു മുൻപ് മാതൃ ദേവോ ഭാവ ,പിതിർ ദേവോഭവ , ആചാര്യ ദേവോ ഭവ എങ്ങനെയും പറയുന്നുണ്ട് .അത് ആരും അധികം പറഞ്ഞു കേട്ടിട്ടില്ല .
''ലോകാ സമസ്ത സുഖിനോ ഭവന്തു '' എന്നത് രാമായണത്തിലെ യുദ്ധകാണ്ഡത്തിൽ രചയിതമാണ് എന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത് .ഈ ലോകാ എന്നത് അവനവൻ അവനവന്റെ കുടുംബം , സമൂഹം ,രാജ്യം എന്നിവ കൂടി അടങ്ങുന്നതാണ് . അവനവനും രാജ്യത്തിനും സുഖം ഉണ്ടായാലേ ലോകത്തിനും സുഖം ഉണ്ടാവൂ .
ഇന്ത്യൻ തത്വചിന്തയുടെ മുകുടമാണിയായ ഈശാവാസ്യ ഉപനിഷത് അർത്ഥ ശങ്കയില്ലാതെ പറയുന്നത് ഇങ്ങനെയാണ് .
വിദ്യാം ചാ അവിദ്യാം ചാ
യസ്തദ് വേദോഭയം സഹ
അവിദ്യയാമ് മ്രിത്യും തീർത്തോ
വിദ്യയാ അമൃത് അമശ്നുതേ --11
കര്മത്തെയും ജ്ഞാനത്തെയും ഒരുപോലെ നാം അറിയണം .ഒന്ന് മറ്റേതിനേക്കാളും ശ്രേഷ്ടവും അല്ല .കര്മങ്ങളിലൂടെ മൃതുവിനെ തരണം ചെയ്യണം .ജ്ഞാനത്തിലൂടെ അമരത്വം നേടണം .
.
അന്ധം തമ പ്രവിശ്യന്തി
യെ അസംഭൂതിം ഉപാസതേ
തതോ ഭൂയഃ ഇവ തേ തമോ
യ ഉ സംഭൂത്യാം രതാ -12
.
നശ്വരമായതിനെ അന്ധമായി ആരാധിക്കുന്നവർ ഇരുട്ടിലേക്ക് പതിക്കുന്നു .അനശ്വരമായതിനെ അന്ധമായി ആരാധിക്കുന്നവർ അതിലും വലിയ കൂരിരുട്ടിലേക്കു പതിക്കുന്നു-( അന്ധമായ വിശ്വാസമോ ആരാധനയോ മനുഷ്യനെ ഇരുട്ടിലേക്ക് തള്ളിവിടുന്നു).
ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഒന്നും ഓവർ ആക്കരുത് . മന്ത്ര ദൃഷ്ടാക്കളായ ഋഷിമാർ അത് കൂടുതൽ ഗഹനമായ ഭാഷയിൽ പറഞ്ഞെന്നെ ഉളൂ .
ഭഗവാൻ കൃഷ്ണൻ തന്നെ ഗീതയിൽ പറയുന്നത് ഇങ്ങിനെയാണ്
ഉദ്ധരേതാത്മനാത്മാനം
നാത്മാനമവസായദേത്
ആത്മൈവ ഹ്യാത്മനോ
ബന്ധുരാത്മൈവ രിപുരാത്മനഃ
അവനവനാണ് തന്റെ ഏറ്റവും വലിയ ബന്ധു . അവനവൻ തന്നെയാണ് അവനവന്റെ ഏറ്റവും വലിയ ശത്രുവും . സ്വയം ഉയർത്തി ജീവിക്കുക . സ്വയം ഉയർത്താൻ ശ്രമിക്കുന്നവരെ മറ്റുള്ളവരും ഭഗവാനും അകമഴിഞ്ഞ് തന്നെ സഹായിക്കും . ഇതാണ് ഞാൻ കണ്ടിട്ടുള്ളത് . ആ ശ്രമം തന്നെ വലിയ ഭയത്തിൽ നിന്നും മനുഷ്യരെ രക്ഷിക്കുകയും ചെയ്യും . ഇത് വ്യക്തികൾക്ക് മാത്രമല്ല സമൂഹങ്ങൾക്കും രാജ്യങ്ങൾക്കും എല്ലാം ബാധകമായ ഒരു നിത്യ സത്യമാണ് .
നമുക്കെതിരെ ഉയർന്ന കൈളെ വ്യർഥമായ ധർമ്മശാസ്ത്രത്തിന്റെ പിൻബലമില്ലാത്ത പഴംചൊല്ലുകളുടെ പിൻബലത്തിൽ സഹായിക്കുകയും ഊട്ടുകയും ചെയ്ത് ദുരന്തങ്ങൾക്ക് പുറത്ത് ദുരന്തങ്ങൾ ഏറ്റുവാങ്ങിയതാണ് കഴിഞ്ഞ 1200 വർഷത്തെ ഇന്ത്യൻ ചരിത്രം: ദുരന്തങ്ങളിൽ നിന്നു പാഠം പഠിച്ചില്ലെങ്കിൽ നമ്മെ ദൈവം പോലും കൈവിടും എന്നതാണ് പ്രപഞ്ച സത്യം.
നമുക്ക് ഏറ്റവും കുറഞ്ഞ വിലയിൽ എണ്ണകിട്ടുന്നിടത്ത് നിന്നും നാം എണ്ണ വാങ്ങണം. തദ്ദേശീയ ജനതകളെ കൊന്നൊടുക്കി, അവരുടെ അസ്ഥികൾക്ക് മുകളിൽ വെള്ള ക്കൊട്ടാരങ്ങൾ കെട്ടിപ്പൊക്കി അതിലിരുന്ന് ധർമ്മോപദേശം നടത്തുന്ന മഹാപാപികളുടെ ജൽപ്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ രാജ്യം തള്ളിക്കളയണം.
.....
rishi.s

Thursday, March 17, 2022

 US - സൗദി അറേബ്യ ബന്ധങ്ങളുടെ ചില കാണാപ്പുറങ്ങൾ

........
ഭൂമിയിലെ ഏറ്റവും വിചിത്രമായ നയതന്ത്ര സുഹൃദ് ബന്ധങ്ങളിൽ ഒന്നാണ് അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ളത്. വേൾഡ് ട്രേഡ് സെന്ററിലേക്ക് വിമാനമിടിച്ചു കയറ്റിയത് സൗദി പൗരൻമാരായിരുന്നു. ആ ആക്രമണത്തിന്റെ ആസൂത്രണവും ഫൈനാൻ സിംഗും ഒക്കെ നടന്നത് സൗദി അറേബ്യയിലായിരുന്നു. ഇക്കാര്യങളൊക്കെ WTC ആക്രമണം അന്വേഷിച്ച US കമ്മിഷനുകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അടുത്ത കാലത്താണ് അമേരിക്കൻ ഭരണകൂടവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു പത്ര പ്രവർത്തകനെ സൗദി രഹസ്യ പ്പോലീസ് തുർക്കിയിൽ വച്ച് ജീവനൊടെ വെട്ടിയരിഞ്ഞ് ആസിഡിൽ ലയിപ്പിച്ച് ഓടയിൽ ഒഴുക്കിയത്.
ഇതൊക്കെ ചെയ്തിട്ടും സൗദി അറേബ്യ ഇപ്പോഴും അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യ കക്ഷിയാണ്. അമേരിക്കൻ സൈനികർ ഇപ്പോഴും സൗദി അറേബ്യയുടെ ആസ്തികൾ മണലാരണ്യങ്ങളിൽ സംരക്ഷിക്കുന്നു.
ഈ അമേരിക്കൻ സൗദി പാരസ്പര്യത്തിനു അമ്പതു വർഷത്തെ ചരിത്രമുണ്ട് . ഏതാണ്ട് 50 വര്ഷം മുൻപ് സാമ്പത്തികമായി ത കർച്ചയിലേക്ക് പൊയ്ക്കൊണ്ടിരുന്ന അമേരിക്കയെ തുണച്ചത് സൗദി അറേബ്യാ നേതിര്ത്വം നൽകുന്ന OPEC ആയിരുന്നു . അറുപതുകൾ വരെ ബാരലില് പത്തു ഡോളറിൽ താഴെ വിലയുള്ള ഒരു വസ്തുവായിരുന്നു പെട്രോളിയം . എന്നാലും എണ്ണ ഉൽപ്പാദകർക്ക് ലാഭമായിരുന്നു . OPEC പ്രൊഡക്ഷൻ കട്ടുകൾ കൊണ്ട് വില മാനിപുലേറ്റ് ചെയ്യാൻ തുടങ്ങിയതോടെ എഴുപതുകളുടെ ആദ്യം ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു . ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ അമേരിക്കയുടെ സാമ്പത്തിക നില തന്നെ പരുങ്ങലിലായി .
ഈ വിഷമ ഘട്ടത്തെ മറികടക്കാൻ അമേരിക്ക ഒരു വഴി കണ്ടെത്തി . സൗദി അറേബിയയിൽ സമ്മർദം ചെലുത്തി ഒപെക്കിന്റെ എണ്ണവ്യാപാരത്തിന്റെ കൊടുക്കൽ വാങ്ങലുകൾ അമേരിക്കൻ ഡോളറിൽ മാത്രമാക്കി പരിമിതപ്പെടുത്തി . വർഷവും 200 -500 ബില്യൺ ഡോളറിനു നടക്കുന്ന ഒരു കച്ചവടം അമേരിക്കൻ ഡോളറിൽ മാത്രമായി പരിമിതപ്പെട്ടപ്പോൾ അമേരിക്കൻ ഡോളറിനു വിശ്വാസ്യത വർധിച്ചു . മറ്റു കച്ചവടങ്ങളും ഡോളറിൽ നടക്കാൻ തുടങ്ങി . ഡോളർ അന്താരാഷ്ട്ര റെഫെറെൻസ് കറൻസി ആയി .
പെട്രോളിയം കച്ചവടത്തിലേക്കു മാത്രമായി അമേരിക്ക നൂറുകണക്കിന് ബില്യന്റെ ഡോളർ അടിച്ചിറക്കി . എണ്ണ വാങ്ങുന്നവർ ഡോളർ കൊടുത്തു പെട്രോളിയം വാങ്ങാൻ നിർബന്ധിതമായതോടെ ഡോളർ മൂല്യമേറിയ ''ഹാർഡ് കറൻസി '' ആയി മാറി . മറ്റു കറൻസികളെപ്പോലെ അമേരിക്കയുടെ കടബാധ്യതെ കുതിച്ചു കയറിയിട്ടും ഡോളറിനു മൂല്യ ശോഷണം സംഭവിക്കാത്തതിന്റെ ഒരു പ്രധാന കാരണം ഇതാണ് .
ചില എണ്ണ ഉത്പാദക രാജ്യങ്ങൾ എണ്ണ കച്ചവടം ഡോളറിൽ നിന്നും മാറ്റാൻ ശ്രമിച്ചു . ലിബിയ ഇറാക്ക് തുടങ്ങിയവയായിരുന്നു അവർ . ആ രാജ്യങ്ങൾക്ക് എന്ത് സംഭവിച്ചു എന്നത് ഡോളറിൽ നിന്നും കച്ചവടം മാറ്റാൻ ശ്രമിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ് .
എണ്ണ കച്ചവടത്തിലൂടെ അറബികൾക്ക് കിട്ടിയ സഹസ്ര കോടി ഡോളറുക ളുടെ നല്ലൊരു പങ്ക് അമേരിക്കൻ കടപ്പത്രങ്ങളിലൂടെ അമേരിക്കയിൽ തന്നെ തിരിച്ചെത്തി അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ തന്നെ തിരിച്ചെത്തി . അമേരിക്ക ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി , ഏറ്റവും വലിയ സൈനിക ശക്തിയായി , ശീതയുദ്ധത്തിലെ വിജയിയുമായി . ഈ അമേരിക്കൻ നേട്ടങ്ങളിൽ എല്ലാം എണ്ണ കച്ചവടത്തിൽ ഡോളറിനുള്ള കുത്തകക്ക് വലിയ പങ്ക് ഉണ്ട് .
എണ്ണ കച്ചവടത്തിലെ ഡോളർ കുത്തക അവസാനിപ്പിക്കാൻ സൗദി അറേബ്യായും OPEC ഉം തീരുമാനിച്ചാൽ അത് അമേരിക്കാൻ സമ്പദ് വ്യവസ്ഥക്ക് നൽകുന്ന ആഖാതം വളരെ വലുതായിരിക്കും. ഡോളർ മറ്റേതു കറൻസിയേയും പോലെ ആയിത്തീർന്നാൽ അമേരിക്ക പല്ലു കൊഴിഞ്ഞ ഒരു പുലി ആയി മാറും .
ഡോളറിന്റെ ആഗോള എണ്ണവിനിമയ കറൻസി ആക്കി നിലനിർത്തുന്നതിൽ സൗദി അറേബ്യാ ചെയ്ത സഹായങ്ങളുടെ സ്മരണയിലും അതിനു പ്രത്യുപകാരവുമായിട്ടാണ് സൗദി അറേബ്യാ എന്ത് ചെയ്താലും അമേരിക്ക കണ്ണടക്കുന്നത് .രണ്ടു കൊള്ള സംഘങ്ങൾ പരസ്പര സഹായത്തിലും സഹകരണത്തിലും ഉറച്ചുനിന്നു ലാഭം കൊയ്യുന്നതിന്റെ പരമമായ ഉദാഹരണമാണ് സൗദി -അമേരിക്കൻ ബന്ധങ്ങൾ . അതിൽ സാധാരണക്കാരോ കാലാളുകളോ അരും കൊല ചെയ്യപ്പെട്ടാൽ അമേരിക്ക ഒന്നും ചെയ്യാൻ പോകുന്നില്ല . അവർ അത് മറ്റാരുടെയെങ്കിലും തലയിൽ വച്ച് കെട്ടി അവിടെ ബോംബിടും .അതാണ് കഴിഞ്ഞ 50 വർഷത്തെ ചരിത്രം .
അമേരിക്ക എണ്ണയിൽ സ്വയം പര്യാപ്തമായാൽ ഒന്നും ഈ സ്ഥിതി മാറില്ല . ഗൾഫ് മേഖലയിലെ എണ്ണ വ്യാപാരം ഡോളറിൽ നടക്കുന്ന കാലത്തോളം ഈ അമേരിക്ക -സൗദി അച്ചുതണ്ട് തുടരും .
=====
rishi
You, Harshan P Unnikrishnan, Paskal Pakalomattom Kattakkayam and 208 others
30 comments
11 shares
Share

 ഗാലിയം നൈട്രൈഡ്(GaN )- ഭാവിയുടെ സെമി കണ്ടക്റ്റർ

===
ചാലകങ്ങളുടെയും കുചാലകങ്ങളുടെയും ഇടയിൽ വൈദുതി ചാലകതയുള്ള വസ്തുകകളാണ് അർദ്ധ ചാലകങ്ങൾ അഥവാ സെമി കണ്ടക്ടറുകൾ .ഒരു വസ്തു ചാലകമാണോ അർദ്ധ ചാലകമാണോ കുചാലകമാണോ എന്ന് തീരുമാനിക്കുന്നത് അതിലെ വാലൻസ് ബാൻഡും കണ്ടക്ഷൻ ബാൻഡും തമ്മിലുള്ള ഊർജ്ജ വ്യതിയാനമാണ് . 0.5 എലെക്ട്രോണ് വോൾട് മുതൽ 5 എലെക്ട്രോണ് വോൾട് വരെയുള്ള ഊർജ്ജവ്യതിയാനമാണ് അർധചാലകങ്ങളിലെ വാലൻസ്ബാൻഡും കണ്ടക്ഷൻ ബാൻഡും തമ്മിലുള്ളത് .
.
ജർമേനിയവും സിലിക്കണുമാണ് പ്രമുഖ മൂലക അർധചാലകങ്ങൾ . ഇതിൽ സിലിക്കന്റെ ബാൻഡ് ഗാപ് എനർജി 1.2 ഇലക്ട്രോൺ വോൾട്ടും ജർമേനിയത്തിന്റേത് 0.7 ഇലക്ട്രോൺ വോൾട്ടും ആണ് .ബാൻഡ് ഗാപ് എനർജി കുറഞ്ഞിരുന്നാൽ താപനിലയിൽ താരതമ്യേന ചെറിയ വ്യതിയാനം പോലും അർധചാലകങ്ങളെ ചാലകങ്ങളാക്കി മാറ്റും . ഏതു അർധചാലകവും ഒരു പ്രത്യേക താപനിലക്ക് മുകളിൽ ചാലകമായി മാറും . . ജർമേനിയത്തി ൽ ഇത് സംഭവിക്കുന്നത് എൺപതു ഡിഗ്രിക്കാടുത്താണ് അതിനാൽ ജർമേനിയം കൊണ്ട് വലിയ താപനിലകളെ തങ്ങുന്ന അർധചാലക ഡിവൈസുകൾ നിര്മിക്കാനാവില്ല.സിലിക്കണിന് നൂറ്റി അമ്പതു ഡിഗ്രിക്കുമുകളിൽ അതിന്റെ അർദ്ധ ചാലക സ്വഭാവം നഷ്ടപ്പെടും .ഗാലിയം നൈട്രൈടിനാകട്ടെ നാനൂറ്റി അമ്പതു ഡിഗ്രി താപനില വരെ കാര്യക്ഷമമായി പ്രവർത്തിക്കാനാകും
.
കൈകാര്യം ചെയുന്ന ഊർജ്ജത്തിന്റെ അളവും ,തരംഗങ്ങളുടെ ആവൃത്തിയും വർധിക്കുമ്പോൾ അർധചാലക ഉപകാരണങ്ങൾ ഉൽപ്പാദിപ്പിക്കുന്ന താപോർജജ്ത്തിന്റെ അളവും കൂടും .കൂടുതൽ ബാൻഡ് ഗ്യാപ്പ് എനെര്ജിയുള്ള അർധചാലകങ്ങൾ ഉപയോഗിക്കുന്നതാ ണ് കൂടുതൽ വലിയ ആവൃതിയിലും , കൂടുതൽ വലിയ ഊർജ്ജ നിലകളിലും പ്രവർത്തിക്കുന്ന ഉപകരണങ്ങൾ നിർമിക്കാനുള്ള ഒരു പോംവഴി . തൊണ്ണൂറുകളിൽ ഉരുത്തിരിഞ്ഞ ഗാലിയം നൈട്രൈഡ് എന്ന അർധചാലകമാണ് ഇപ്പോൾ വളരെ വലിയ ഫ്രീക്വെൻസികളിൽ പ്രവർത്തിക്കാനാവുന്ന അർധചാലകമായി മാറിക്കൊണ്ടിരിക്കുന്നത് .
.
സൈനിക ,സിവിലിയൻ മേഖലകളിൽ ഗാലിയം നൈട്രൈഡ് ഇപ്പോൾ തന്നെ അതിന്റെ പ്രഭാവം വ്യ്കതമാക്കിക്കഴിഞ്ഞു . LED ലൈറ്റുകളും, AESA (Active Electronically Scanned Array ) സൈനിക റഡാറുകളും ഗാലിയം നൈട്രൈഡ് അർധചാലക ഡയോഡുകളും ട്രാന്സിസ്റ്ററുകളും ഉപയോഗിച്ചതാണ് പ്രവർത്തിക്കുന്നത് .മൈക്രോവേവ് ഓവനുകളിലെ മാഗ്നെട്രോണുകൾക്ക് പകരം വെക്കാവുന്ന അർധചാലക ഗാലിയം നൈട്രൈഡ് ഓസിലിലേറ്ററുകൾ വരെ വരും വർഷങ്ങളിൽ രംഗപ്രവേശം ചെയ്യാൻ സാധ്യതയുണ്ട് . മൈക്രോവേവ് ഫ്രീക്വെൻസിയിലെ ഉയർന്ന ബാൻഡുകൾ പ്രായോഗിക ഉപയോഗത്തിനുപയോഗിക്കാൻ ഇപ്പോൾ കഴിയാതിരുന്നത് ആ ഫ്രീക്വെൻസി കളിൽ പ്രവർത്തിക്കാനാവുന്ന കുറഞ്ഞചെലവിൽ നിര്മിക്കാനാവുന്ന അർധചാലക ഇന്റഗ്രേറ്റഡ് സർക്യുട്ടുകളുടെ (Integreted Circuits ) അഭാവം നിമിത്തമാണ് . ആ അഭാവവും ഗാലിയം നൈട്രൈഡ് ഇന്റഗ്രേറ്റഡ് സർക്യുട്ടുകൾ സമീപഭാവിയിൽ തന്നെ നികത്തുമെന്നാണ് കരുതപ്പെടുന്നത് .
===
rishi.s

 ഡിപ്‌ളീറ്റഡ് യൂറേനിയവും സ്പെന്റ്‌ ഫ്യൂവലും ,സ്പെന്റ്‌ ഫ്യൂവൽ റീപ്രോസസ്സിങ്ങും , ന്യൂക്ലിയർ ഫ്യൂൽ സൈക്കിളും .

====
യുറാനിയം എൻറിച്‌മെന്റിലൂടെ U235 ഇന്റെ അളവ് കൂട്ടിയ എൻറിച്ച്ഡ് യുറേനിയം നിർമിച്ചശേഷം ബാക്കി വരുമെന്ന ബൈ പ്രോഡക്റ്റ് ആണ് ഡിപ്‌ളീറ്റഡ് യൂറേനി യം .ഡിപ്‌ളീറ്റഡ് യൂറേനിയത്തിൽ 0.3% ത്തിൽ താഴെ മാത്രമാണ് U235 ഉണ്ടാവുക . ഡിപ്‌ളീറ്റഡ് യൂറേനിയ ത്തിന്റെ പ്രധാന ഉപയോഗം ബങ്കർ ബസ്റ്റർ ബോംബുകളുടെ മുനകളായും ,ആർമെർ പ്ളേറ്റുകളായും ആണ് . യൂറേനിയത്തിന്റെ കാഠിന്യവും കൂടിയ സ്പെസിഫിക്ക് ഗ്രാവിറ്റി യുമാണ് ഇതിനു സഹായകമാകുന്നത് . യൂറേനിയത്തിന്റെ സ്പെസിഫിക്ക് ഗ്രാവിറ്റി 19 .1 ആണ് . ഉരുക്കിന്റെ രണ്ടര മടങ്ങിൽ അധികം ആണ് ഇത് .
റിയാക്റ്ററിൽ ഉപയോഗിച്ച ശേഷം ബാക്കിയാവുന്ന ഫ്യൂവൽ റോഡുകളാണ് സ്പെന്റ്‌ ഫ്യൂവൽ എന്നറിയപ്പെടുന്നത് . സ്പെന്റ്‌ ഫ്യൂവൽ ഒരേ സമയം അപകടകരവും വിലപിടിച്ചതുമായ ഒരു വസ്തുവാണ് . ഫ്യൂവൽ റോഡുക ളിലെ U238 ന്യൂട്രോൺ കാപ്ച്ചറിലൂടെയും പിന്നീടുനടക്കുന്ന ന്യൂക്ലിയർ ഇന്റെറാക്ഷനുകളിലൂടെയും അറ്റോമിക്ക് നമ്പർ 93 ഉള്ള പ്ലൂട്ടോണിയം ആയി മാറുന്നു . ഈ പ്ലൂട്ടോണിയത്തിൽ ആണവ ബോംബ് നിർമിക്കാൻ ഉപയോഗിക്കുന്ന Pu239 ഏതാണ്ട് 75 -80 ശതമാനം ഉണ്ടാവും . ഈ ശതമാനം 93 + ശതമാനം ആക്കി മാറ്റിയാൽ വെപ്പൺ ഗ്രേഡ് പ്ലൂട്ടോണിയം ആകും .അതുപയോഗിച്ചു ആണവ ആയുധങ്ങൾ നിർമിക്കാൻ ആകും . സ്പെന്റ്‌ ഫ്യൂവലിൽ നിന്നും മറ്റു പല വില യേറിയ ഐസോടോപ്പുകളും വേർതിരിച്ചെടുക്കാൻ . ഈ പ്രക്രിയയെ സ്പെന്റ്‌ ഫ്യുവൽ റീപ്രോസസ്സിങ് എന്ന് പറയും . ആണവ ഇന്ധനം നിർമിക്കുന്നത് മുതൽ സ്പെന്റ്‌ ഫ്യൂൽ റീപ്രോസെസ്സ് ചെയുന്നത് വരെയുള്ള പ്രവർത്തനങ്ങളെ ന്യൂക്ലിയർ ഫ്യൂവൽ സൈക്കിൾ എന്നും പറയുന്നു . വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾക്ക് മാത്രമാണ് പൂർണമായും യുറാനിയത്തിന്റെ ഫ്യൂവൽ സൈക്കിൾ കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ഉള്ളത് .
-----
rishi.s

 മുപ്പതു കൊല്ലം മുൻപ് നടന്നതാണെങ്കിലും നാം ഇടക്കിടക്ക് പുനർ വിചിന്തനം ചെയ്യേണ്ടതാണ് സോവ്യറ്റ് യൂണിയന്റെ തകർച്ചയും പിനീടുണ്ടായ ആഗോള ഭീകരവാദത്തിന്റെ ഉയർച്ചയും .ഈ കൊറോണക്കാലത്തു ആ പുനർ വിചിന്തനത്തിനു കൂടുതൽ പ്രസക്തിയുണ്ട് .

--------
സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ ഒരു ചെറു വിവരണം (1985--1991)--സോവിയറ്റു ഭരണ വ്യവസ്ഥയുടെ പിടിപ്പുകേടും അന്തച്ഛിദ്രങ്ങളും[repost from jan 2014]
=====
നമ്മുടെ ജീവിത കാലത്തു കണ്ട ഏറ്റവും വലിയ അവ്യവസ്ഥയാണ് ഇരുപത്തി അഞ്ചു കൊല്ലം മുൻപുണ്ടായ സോവിയറ്റ് യൂണിയന്റെ പതനം .ആ പതനത്തിന്റെ അനുരണനങ്ങൾ ഇനിയും നിലച്ചിട്ടില്ല .
സോവിയറ്റ് യൂണിയന്റെ പതനത്തിന്റെ കാരണങ്ങൾ പലരും അപഗ്രഥിച്ചിട്ടുണ്ട് .
1917 ലെ ഒക്റ്റോബർ വിപ്ലവമാണ് സോവിയറ്റ് യൂണിയന്റെ അസ്തിത്വത്തിനു തുടക്കം കുറിച്ചത് .അതിനുമുൻപ് ആ രാജ്യം സാറിസ്റ് റഷ്യ ( or Russian Empire ) ആയിരുന്നു .ഇപ്പോഴത്തെ ഇന്ത്യയെപ്പോലെ അതി വൈവിധ്യതയുള്ള ഒരു രാജ്യമായിരുന്നു അത് .ഒക്ടോബര് വിപ്ലവ നേതൃത്വത്തിൽ നുഴഞ്ഞു കയറിയ അരാജകത്വവാദികളായിരുന്നു സോവിയറ്റ് യൂണിയന്റെ പതനത്തിനു തുടക്കം കുറിച്ചത് .സോവിയറ്റ് ഭരണഘടന നിർമിച്ചപ്പോൾ അവർ സോവിയറ്റ് യൂണിയനിലെ ഘടക റിപ്പബ്ലിക്കുകൾക്കു വിട്ടുപോകാനുള്ള അവകാശം എഴുതിച്ചേർത്തു .പ്രസിദ്ധ നയതന്ത്രജ്ഞയാ ഹെന്രി കിസിംഗറുടെ അഭിപ്രായത്തിൽ സോവിയറ്റ് ഭരണഘടനാ തന്നെ സോവിയറ്റ് യൂണിയന്റെ ആത്യന്തികമായ തകർച്ച ഉറപ്പിച്ചിരുന്നു .
ലെനിൻ ,സ്റ്റാലിൻ ,ക്രൂഷ്ചേവ് ,ബ്രെഷ്നേവ് തുടങ്ങിയവരുടെ കർക്കശ ഭരണത്തിൽ അരാജകത്വ വാദികളും ,വിഘടനവാദികളും തലപൊക്കിയില്ല .സോവിയറ്റ് യൂണിയൻ ഒരു മഹാശക്തിയായി വളരുകയും ചെയ്തു .ശരിക്കുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത് ലിയോണിഡ് ബ്രെഷ്നേവിന്റെ മരണത്തോടെയാണ് .
1982 ൽ ബ്രെഷ്നേവ് മരിക്കുമ്പോൾ അദ്ദേഹത്തിനുപകരം നേതൃത്വം ഏറ്റെടുത്ത് കെ ജി ബി തലവനായിരുന്ന യൂറി ആൻഡ്രോപോവ്( Yuri Vladimirovich Andropov) ആയിരുന്നു . ആൻഡ്രോപോവ് പതിനഞ്ചു മാസമേ ഭരിച്ചുള്ളൂ ..1983 ഇൽ അദ്ദേഹവും കടുത്ത അനാരോഗ്യം കാരണം മരിച്ചു .ആൻഡ്രോപോവ് രണ്ടോ മുന്നൂ വര്ഷം കൂടി ജീവിച്ചിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ ഇന്നും നിലനില്കുമായിരുന്നു എന്നാണ് നിഷ്പക്ഷ നിരീക്ഷകർ പറയുന്നത് .ഇന്നത്തെ റഷ്യൻ നേതാവായ പുടിൻ പോലെ പലരും ആൻഡ്രോപോവിന്റെ ആരാധകരാണ് . ആൻഡ്രോപോവിന്റെ മരണമാണ് സോവിയറ്റ് ശിഥിലീകരണം പ്രായോഗികമായി തുടങ്ങിവച്ചത് . അദ്ദേഹത്തിനുശേഷം വന്ന കോൺസ്റ്റന്റൈൻ ചെർനെങ്കോ (Konstantin Chernenko) പിടിപ്പുകേടിന്റെ ആൾരൂപമായിരുന്നു.
ഗോര്ബച്ചേവിനെപോലെയുള്ള ഛിദ്ര ശക്തികൾ കരുത്താർജിച്ചതു ചെർനെങ്കോയുടെ കാലത്തായിരുന്നു എന്ന് ഇരുപതു കൊല്ലം സോവിയറ്റ് നേതാക്കളുടെ സഹായിയും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന അർകാഡി വോൾഷ്കി ( Arkady Voshky ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . ചെർനെങ്കോയുടെ ഭരണകാലം മുതൽ സോവിയറ്റ് യൂണിയൻ ഭരിച്ചത് സ്വന്തം രാജ്യത്തെയും സംസ്കാരത്തെയും വെറുക്കുന്ന ഒരുകൂട്ടം അരാജക വാദികളായിരുന്നു
1985 ഗോർബച്ചേവ് അധികാരമേറ്റെടുത്തതുമുതൽ സോവിയറ്റ് യൂണിയനിൽ നടന്നത് അതിവിചിത്രമായ സംഭവങ്ങളായിരുന്നു .പിരിഞ്ഞുപോകാനുള്ള റിപ്പബ്ലിക്കുകളുടെ അവകാശം നിസ്തർക്കമാണെന്നു ഗോർബച്ചേവ് ആദ്യമേ പ്രഖ്യാപിച്ചു . 1985 യിൽ സോവിയറ്റ് സാമ്പത്തിക ഉത്പാദനം(GDP) 2000 ബില്യൺ ഡോളറായിരുന്നു .ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തി .എന്നാലും സർവത്ര കുഴപ്പമാണെന്നായിരുന്നു ഗോർബച്ചേവ് കരുതിയത് .അന്നത്തെ അമേരിക്കൻ പ്രെസിഡന്റായിരുന്ന റൊണാൾഡ് റീഗൻ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താൻ കുറെ ഉപദേശകരെ മോസ്കോവിലെക്കയച്ചു .അവരാണ് സോവിയറ്റ് സമ്പദ്വ്യവസ്ഥയുടെ കല്ലുകൾ ഒന്നു ഒന്നായി ഇളക്കാന് തുടങ്ങിയത് .ഗ്ളസ്നോസ്റ് (glasnost-Openness) എന്നും പെരിസ്ട്രോയ്ക( Perestroika -Restructuring ) എന്നും പേരിട്ടുവിളിച്ച പരിഷ്കരണങ്ങൾ രാജ്യത്തിൻറെ പല ഭാഗത്തും വിഘടന പ്രവർത്തനങ്ങൾക്കു ജന്മം നൽകി .പ്രായോഗികമായ സോവിയറ്റ് വിഘടനം 1988 ൽ തുടങ്ങി എന്ന് പറയാം .ഘടക റിപ്പബ്ലിക്കുകളായ അർമേനിയ ,അസർബെയ്ജാൻ ,ജോർജിയ ,ലാത്വിയ ,എസ്റ്റോണിയ ,ലിത്വേനിയ എന്നിവ വിഘടനവാദികളായ നേതാക്കളുടെ കയ്യിലായി .
1988 ലെ അർമേനിയൻ ഭൂകമ്പം പ്രചാരണായുധമാക്കി പാശ്ചാത്യ മാധ്യമങ്ങൾ സോവിയറ്റ് യൂണിയനിലേക്കു നുഴഞ്ഞുകയറി പ്രചാരവേലകൾ തുടങ്ങി .അവരുടെ പ്രചാരണങ്ങൾ ഒരു വിഭാഗം ജനങ്ങളിൽ ഒരുതരത്തിലുള്ള അപകർഷതാബോധം സൃഷ്ടിച്ചു .മറ്റു പാശ്ചാത്യരേക്കർ എന്തോ കുറവ് സംഭവിച്ചവരാണ് തങ്ങളെന്ന് പലരും സ്വയം കരുതാൻ തുടങ്ങി.
ഗോര്ബച്ചേവിന്റെ പരപ്പണികൾക്കു നടുവിലും സോവിയറ്റ് സമ്പദ്വ്യവസ്ഥ പാപ്പരായില്ല 1990 ൽ പോലും അത് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്നു .ഗോര്ബച്ചേവിന്റെ കാലത്തേ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ് പാർട്ടി നേതാവായിരുന്നു ഇഗോർ ലിഗച്ചേവ് ( Yegor Ligachev ).ലിഗച്ചേവ് ഗോര്ബച്ചേവിനും കൂട്ടർക്കും തടയിടാൻ കൊണ്ടുപിടിച്ചു ശ്രമിച്ചെങ്കിലും ,ഭൂരിപഷം പേരും തനി കള്ളന്മാരായി കഴിഞ്ഞിരുന്നു . അവർ ലിഗച്ചേവിനെ ഒതുക്കി മൂലയ്ക്കിരുത്തി . എന്തുകൊണ്ടോ വധിച്ചില്ല.
ഗോര്ബച്ചേവിന്റെ ധനകാര്യ വിദഗ്ധനും കൂട്ടുകള്ളനുമായിരുന്നു വാലന്റൈൻ പാവ്‌ലോവ്( Valentin Pavlov) എന്ന മഹാൻ. പാവ്‌ലോവ് 1990ൽ സോവിയറ്റ് യൂണിയനിൽ കുറെയേറെ ഉട്ടോപ്യൻ സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുവന്നു .കറൻസി നോട്ടുകളുടെ മൂല്യ നിരാകരണം .വൻതോതിലുള്ള വിലക്കയറ്റം എന്നിവക്കുമുന്പിൽ സോവിയറ്റ് യൂണിയനിലെ ജനം പകച്ചു നിന്നു 1990ൽ സോവിയറ്റ് യൂണിയൻ നിലനിർത്താണോ വേണ്ടയോ എന്ന വിഷയത്തിൽ സോവിയറ്റ് യൂണിയനിൽ ഒരു വോട്ടെടുപ്പ് നടന്നു .80% ജനങ്ങൾ യൂണിയൻ നിലനിർത്തണം എന്ന് വോട്ടുചെയ്തു
ഇതിനിടയിൽ ബോറിസ് യെൽസിൻ എന്ന മുഴുക്കുടിയനായ ഒരു തന്ത്രശാലി റഷ്യൻ റിപ്പബ്ലിക്കിൽ പിടിമുറുക്കി .
---
വോഡ്ക ഒരു രാഷ്‌ടീയ ആയുധം
---
പരിഷ്കാരങ്ങളുടെ ഫലമായി വോഡ്കയുടെ വില വർധിച്ചിരുന്നു .അത് യെൽസിൻ ആയുധമാക്കി .തന്നെ നേതാവാക്കിയാൽ വോഡ്ക വിലകുറച്ചുനല്കാമെന്നു പ്രചാരണം നടത്തി റഷ്യൻ റിപ്പബ്ലിക്കിന്റെ പ്രെസിഡന്റായി ..യെല്സിനും ഗോർബച്ചേവും ഒരുപോലെ രാജ്യ വിരുദ്ധരായിരുന്നു എങ്കിലും അവർ തമ്മിൽ വലിയ ശത്രുതയിലായിരുന്നു .പോളിറ് ബ്യുറോ അംഗമായിരുന്ന യെല്സിനെ ഗോർബച്ചേവ് വ്യാജ ആരോപണങ്ങളുടെ പേരിൽ മുൻപ് പുറത്താക്കിയിരുന്നു .അതുമാത്രമല്ല ഗോർബച്ചേവ് അയച്ച ഗുണ്ടകൾ ഒരിക്കൽ യെല്സിനെ മോസ്കോ നദിയിലെറിഞ്ഞു കൊല്ലാനും ശ്രമിച്ചിരുന്നു .റഷ്യൻ പ്രെസിഡന്റായിരുന്നു യെല്സിന് സോവിയറ്റ് യൂണിയന്റെ പ്രെസിഡന്റായ ഗോര്ബച്ചേവിനെ പാര വച്ച് ഒതുക്കികൊണ്ടിരുന്നു .
--
ശവപ്പെട്ടിയിലെ അവസാന ആണി- പാളിപ്പോയ അട്ടിമറി ശ്രമം
---
കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന് മനസിലാക്കി .സോവിയറ്റ് യൂണിയന്റെ വൈസ് പ്രെസിഡന്റായിരുന്ന ഗെന്നഡി യാനയേവിന്റെ ( Gennady Ivanovich Yanayev)നേതൃത്വത്തിൽ 1991 ഓഗസ്റ് ഇരുപതിന് അവർ ഗോര്ബച്ചേവിനെ സ്ഥാനഭ്രഷ്ടനാക്കി .യെല്സിന് ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നു . സോവിയറ്റ് പട്ടാളത്തെ യെല്സിന് അപ്പോഴേക്കും ഗോർബച്ചേവ് അറിയാതെ തന്റെ വരുതിയിൽ കൊണ്ടുവന്നിരുന്നു .യെൽസിനും അനുചരന്മാരായ റുസ്കോയ് യും( Alexander Vladimirovich Rutskoy ) കോർസാക്കോവും(Alexander Vasilyevich Korzhakov ) നേരിട്ടുചെന്നു കാലപനേതാക്കളെ അറസ്റ്റു ചെയ്തു ജയിലിലാക്കി .സോവിയറ്റ് യൂണിയൻ പ്രായോഗികമായി ആ ദിവസം അവസാനിച്ചു .യെല്സിനും ഉക്രൈൻ ,ബെലോ റഷ്യ എന്നിവിടങ്ങളിലെയും നേതാക്കൾ ചേർന്ന് സോവിയറ്റ് യൂണിയൻ പിരിച്ചുവിടാൻ തീരുമാനിച്ചു .
നിയമപരമായി അവർ ചെയ്തത് ശരിയായിരുന്നു .സോവിയറ്റ് യൂണിയൻ നിലവിൽ വരുത്തികൊണ്ടുള്ള കരാറിൽ റഷ്യ ,ഉക്രൈൻ ബെലോ റഷ്യ എന്നിവിടങ്ങളിലെ നേതാക്കൾ മാത്രമേ 1922 ൽ ഒപ്പിട്ടിരുന്നുള്ളൂ .അങ്ങിനെ 1991ഡിസംബർ 26ൽ സോവിയറ്റ് യൂണിയൻ ചരിത്രത്തിന്റെ ഭൂതകാലത്തേക്കു മറഞ്ഞു .
സോവിയറ്റ് യൂണിയന്റെ പതനത്തെ കുറിച്ച് പിന്നീട് പല വിശകലനങ്ങളും നടന്നിട്ടുണ്ട് .ഏതാണ്ട് എല്ലാ വിശകലനങ്ങളും ഒരേ അനുമാനത്തിലാണ് എത്തിച്ചേരുന്നത് .വെളിവില്ലാത്ത നേതാക്കന്മാരും മുൻപിൻ നോക്കാതെയുള്ള കപട -ബുദ്ധിശൂന്യ പരിഷ്കാരങ്ങളുമാണ് സോവിയറ്റ് യൂണിയനെ തുണ്ടു തുണ്ടാക്കി തകർത്തെറിഞ്ഞത് .അതിൽ നിന്നുള്ള പല പാഠങ്ങളും ലോകം ഇനിയും വ്യക്തമായി മനസ്സിലാക്കിയിട്ടില്ല എന്നുവേണം അനുമാനിക്കാൻ .
=====
.
NB::This post is an original work based on the cited references ,not a shared post or a copied post: Rishidas S
---
.
ref:
1.http://en.akademikperspektif.com/…/28/collapse-soviet-union/
3.https://www.rand.org/…/occasional_papers-so…/2007/OPS002.pdf
4.https://www.learner.org/…/worldhis…/support/reading_26_3.pdf
5.https://www.washingtonpost.com/…/f9532097-6165-4c27-99dc-…/…
6.http://articles.latimes.com/…/…/mn-1231_1_emergency-powers/2
=====
ചിത്രം: സോവിയറ്റ് യൂണിയനിലെ ഘടക റിപ്പബ്ലിക്കുകൾ .സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ അവയെല്ലാം സ്വതന്ത്ര രാജ്യങ്ങളായി
ചിത്രം ,കടപ്പാട് :വിക്കിമീഡിയ കോമൺസ്
===
PS:സോവിയറ്റ് യൂണിയന്റെ പതനം വളരെ സങ്കീർണമായ ഒരു രാഷ്ട്രീയ ,സാമ്പത്തിക ,സാമൂഹിക ,മാനവിക പ്രതിഭാസമാണ്..എല്ലാ കോണുകളിൽനിന്നും അപഗ്രഥിച്ചുകൊണ്ടെഴുതാൻ ആയിരക്കണക്കിന് പേജുകൾ തന്നെ വേണ്ടിവരും .സോവിയറ്റു യൂണിയന്റെ തകർച്ചയുടെ ബന്ധപ്പെട്ട വളരെ ചെറിയ ഒരു മേഖലയിലെ ( വ്യക്തികളെ സംബന്ധിക്ക്ന്ന) ഒരു ചെറു വിവരണം മാത്രമാണ് ഈ ലേഖനം .വ്യത്യസ്ത ആശയങ്ങളുള്ള വ്യക്തികൾക്കു ഈ കുറിപ്പിന്റെ നിഷ്‌പക്ഷതയെപ്പറ്റി സംശയം തോന്നുന്നത് സ്വാഭാവികം മാത്രം .തകർച്ചക്ക് ശേഷം ഒരു ദശാബ്ദം നരകതുല്യമായ യാതനകൾ അനുഭവിച്ച ,തകർച്ചക്ക് പ്രധാന കാരണക്കാരനായ ഗോര്ബച്ചേവിനെ ''രാജ്യദ്രോഹി '' എന്ന് മുദ്രകുത്തിയ അയാളെ ഒരു ശതമാനം പോലും പിന്തുണക്കാത്ത ..തകർച്ചയിൽ നിന്ന് കരകയറ്റിയ വ്ലാദിമിർ പുടിനെ സർവാത്മനാ പിന്തുണക്കുന്ന സാധാരണക്കാരായ റഷ്യാക്കാരുടേതെന്നു ലേഖകന് തോന്നുന്ന ദർശന കോണിൽ നിന്നാണ് ഇതെഴുതിയിരിക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകർച്ച മറ്റുള്ളവർക് ആഹ്ലാദിക്കാൻ വക നല്കിയിരിക്കാം .പക്ഷെ തകർച്ചക്ക് ശേഷം റഷ്യൻ ജനത അനുഭവിച്ച ദുരന്തം വർണനാതീതമായിരുന്നു.
====
rishi

Tuesday, March 15, 2022

 US - സൗദി അറേബ്യ ബന്ധങ്ങളുടെ ചില കാണാപ്പുറങ്ങൾ

........
ഭൂമിയിലെ ഏറ്റവും വിചിത്രമായ നയതന്ത്ര സുഹൃദ് ബന്ധങ്ങളിൽ ഒന്നാണ് അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ളത്. വേൾഡ് ട്രേഡ് സെന്ററിലേക്ക് വിമാനമിടിച്ചു കയറ്റിയത് സൗദി പൗരൻമാരായിരുന്നു. ആ ആക്രമണത്തിന്റെ ആസൂത്രണവും ഫൈനാൻ സിംഗും ഒക്കെ നടന്നത് സൗദി അറേബ്യയിലായിരുന്നു. ഇക്കാര്യങളൊക്കെ WTC ആക്രമണം അന്വേഷിച്ച US കമ്മിഷനുകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അടുത്ത കാലത്താണ് അമേരിക്കൻ ഭരണകൂടവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു പത്ര പ്രവർത്തകനെ സൗദി രഹസ്യ പ്പോലീസ് തുർക്കിയിൽ വച്ച് ജീവനൊടെ വെട്ടിയരിഞ്ഞ് ആസിഡിൽ ലയിപ്പിച്ച് ഓടയിൽ ഒഴുക്കിയത്.
ഇതൊക്കെ ചെയ്തിട്ടും സൗദി അറേബ്യ ഇപ്പോഴും അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യ കക്ഷിയാണ്. അമേരിക്കൻ സൈനികർ ഇപ്പോഴും സൗദി അറേബ്യയുടെ ആസ്തികൾ മണലാരണ്യങ്ങളിൽ സംരക്ഷിക്കുന്നു.
ഈ അമേരിക്കൻ സൗദി പാരസ്പര്യത്തിനു അമ്പതു വർഷത്തെ ചരിത്രമുണ്ട് . ഏതാണ്ട് 50 വര്ഷം മുൻപ് സാമ്പത്തികമായി ത കർച്ചയിലേക്ക് പൊയ്ക്കൊണ്ടിരുന്ന അമേരിക്കയെ തുണച്ചത് സൗദി അറേബ്യാ നേതിര്ത്വം നൽകുന്ന OPEC ആയിരുന്നു . അറുപതുകൾ വരെ ബാരലില് പത്തു ഡോളറിൽ താഴെ വിലയുള്ള ഒരു വസ്തുവായിരുന്നു പെട്രോളിയം . എന്നാലും എണ്ണ ഉൽപ്പാദകർക്ക് ലാഭമായിരുന്നു . OPEC പ്രൊഡക്ഷൻ കട്ടുകൾ കൊണ്ട് വില മാനിപുലേറ്റ് ചെയ്യാൻ തുടങ്ങിയതോടെ എഴുപതുകളുടെ ആദ്യം ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു . ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ അമേരിക്കയുടെ സാമ്പത്തിക നില തന്നെ പരുങ്ങലിലായി .
ഈ വിഷമ ഘട്ടത്തെ മറികടക്കാൻ അമേരിക്ക ഒരു വഴി കണ്ടെത്തി . സൗദി അറേബിയയിൽ സമ്മർദം ചെലുത്തി ഒപെക്കിന്റെ എണ്ണവ്യാപാരത്തിന്റെ കൊടുക്കൽ വാങ്ങലുകൾ അമേരിക്കൻ ഡോളറിൽ മാത്രമാക്കി പരിമിതപ്പെടുത്തി . വർഷവും 200 -500 ബില്യൺ ഡോളറിനു നടക്കുന്ന ഒരു കച്ചവടം അമേരിക്കൻ ഡോളറിൽ മാത്രമായി പരിമിതപ്പെട്ടപ്പോൾ അമേരിക്കൻ ഡോളറിനു വിശ്വാസ്യത വർധിച്ചു . മറ്റു കച്ചവടങ്ങളും ഡോളറിൽ നടക്കാൻ തുടങ്ങി . ഡോളർ അന്താരാഷ്ട്ര റെഫെറെൻസ് കറൻസി ആയി .
പെട്രോളിയം കച്ചവടത്തിലേക്കു മാത്രമായി അമേരിക്ക നൂറുകണക്കിന് ബില്യന്റെ ഡോളർ അടിച്ചിറക്കി . എണ്ണ വാങ്ങുന്നവർ ഡോളർ കൊടുത്തു പെട്രോളിയം വാങ്ങാൻ നിർബന്ധിതമായതോടെ ഡോളർ മൂല്യമേറിയ ''ഹാർഡ് കറൻസി '' ആയി മാറി . മറ്റു കറൻസികളെപ്പോലെ അമേരിക്കയുടെ കടബാധ്യതെ കുതിച്ചു കയറിയിട്ടും ഡോളറിനു മൂല്യ ശോഷണം സംഭവിക്കാത്തതിന്റെ ഒരു പ്രധാന കാരണം ഇതാണ് .
ചില എണ്ണ ഉത്പാദക രാജ്യങ്ങൾ എണ്ണ കച്ചവടം ഡോളറിൽ നിന്നും മാറ്റാൻ ശ്രമിച്ചു . ലിബിയ ഇറാക്ക് തുടങ്ങിയവയായിരുന്നു അവർ . ആ രാജ്യങ്ങൾക്ക് എന്ത് സംഭവിച്ചു എന്നത് ഡോളറിൽ നിന്നും കച്ചവടം മാറ്റാൻ ശ്രമിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ് .
എണ്ണ കച്ചവടത്തിലൂടെ അറബികൾക്ക് കിട്ടിയ സഹസ്ര കോടി ഡോളറുക ളുടെ നല്ലൊരു പങ്ക് അമേരിക്കൻ കടപ്പത്രങ്ങളിലൂടെ അമേരിക്കയിൽ തന്നെ തിരിച്ചെത്തി അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ തന്നെ തിരിച്ചെത്തി . അമേരിക്ക ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി , ഏറ്റവും വലിയ സൈനിക ശക്തിയായി , ശീതയുദ്ധത്തിലെ വിജയിയുമായി . ഈ അമേരിക്കൻ നേട്ടങ്ങളിൽ എല്ലാം എണ്ണ കച്ചവടത്തിൽ ഡോളറിനുള്ള കുത്തകക്ക് വലിയ പങ്ക് ഉണ്ട് .
എണ്ണ കച്ചവടത്തിലെ ഡോളർ കുത്തക അവസാനിപ്പിക്കാൻ സൗദി അറേബ്യായും OPEC ഉം തീരുമാനിച്ചാൽ അത് അമേരിക്കാൻ സമ്പദ് വ്യവസ്ഥക്ക് നൽകുന്ന ആഖാതം വളരെ വലുതായിരിക്കും. ഡോളർ മറ്റേതു കറൻസിയേയും പോലെ ആയിത്തീർന്നാൽ അമേരിക്ക പല്ലു കൊഴിഞ്ഞ ഒരു പുലി ആയി മാറും .
ഡോളറിന്റെ ആഗോള എണ്ണവിനിമയ കറൻസി ആക്കി നിലനിർത്തുന്നതിൽ സൗദി അറേബ്യാ ചെയ്ത സഹായങ്ങളുടെ സ്മരണയിലും അതിനു പ്രത്യുപകാരവുമായിട്ടാണ് സൗദി അറേബ്യാ എന്ത് ചെയ്താലും അമേരിക്ക കണ്ണടക്കുന്നത് .രണ്ടു കൊള്ള സംഘങ്ങൾ പരസ്പര സഹായത്തിലും സഹകരണത്തിലും ഉറച്ചുനിന്നു ലാഭം കൊയ്യുന്നതിന്റെ പരമമായ ഉദാഹരണമാണ് സൗദി -അമേരിക്കൻ ബന്ധങ്ങൾ . അതിൽ സാധാരണക്കാരോ കാലാളുകളോ അരും കൊല ചെയ്യപ്പെട്ടാൽ അമേരിക്ക ഒന്നും ചെയ്യാൻ പോകുന്നില്ല . അവർ അത് മറ്റാരുടെയെങ്കിലും തലയിൽ വച്ച് കെട്ടി അവിടെ ബോംബിടും .അതാണ് കഴിഞ്ഞ 50 വർഷത്തെ ചരിത്രം .
അമേരിക്ക എണ്ണയിൽ സ്വയം പര്യാപ്തമായാൽ ഒന്നും ഈ സ്ഥിതി മാറില്ല . ഗൾഫ് മേഖലയിലെ എണ്ണ വ്യാപാരം ഡോളറിൽ നടക്കുന്ന കാലത്തോളം ഈ അമേരിക്ക -സൗദി അച്ചുതണ്ട് തുടരും .
=====
rishi.s

 ശങ്കര വർമ്മനും സദ് രത്നമാലയും - കേരളീയ ഗണിത ശാഘയുടെ അവസാന തിരിനാളങ്ങൾ

.......
ന്യൂട്ടനും ലബനിറ്റ് സിനും രണ്ടു നൂറ്റാണ്ടു മുമ്പ് കാൽക്കുലസിന്റെ തത്വങ്ങൾ ദർശിച്ച് ഗ്രന്ധങ്ങൾ രചിച്ചവരാണ് കേരളീ യരായ ഗണിത പണ്ഡിതൻമാർ .മാധവ ആചാര്യൻ മുതൽ മേൽപ്പത്തൂർ വരെ അംഗങ്ങളിയുള്ള ആ മഹാപ്രസ്ഥാനം കെട്ടടങ്ങി കാലയവനികക്കുള്ളിൽ മറഞ്ഞത് 19 ാം നൂറ്റാണ്ടിലായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ ജനിച്ച ശങ്കര വർമ്മ നായിരുന്നു കേരളിയ ഗണിത വിശാരദൻമ്മാരുടെ അവസാന കണ്ണി. കടത്തനാട്ട് നാടുവഴിയുടെ അനുജനായ ശങ്കര വർമ്മൻ ടിപ്പുവിന്റെ മലബാർ ആക്രമണത്തിൽ അഭയാർഥിയായി തിരുവിതാംകൂറിലെത്തി. അവിടെ വച്ചാണ് അദ്ദേഹം കേരളീയ ഗണിത ശാഘയുടെ അവസാന ഗ്രന്ഥമായ സദ്
രത്നമാല രചിച്ചത്. ഗണിതത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും അത്യുന്നതമായ ഒരു കൊടുമുടിയാണ് സദ് രത്നമാല.
ശങ്കരവർമ്മൻ 1839 ൽ തിരുവിതാംകൂറിൽ വച്ച് ദിവംഗതനായി. അതിനു മുമ്പ് ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥൻമാർ വഴി സദ് രത്നമാല യൂറോപ്പിൽ പ്രചരിച്ചു.
മഹാജ്ഞാനികളായ ഋഷിവര്യൻമാർ സഹസ്രാബ്ദങ്ങൾക്കുമപ്പുറം ദർശ്ശിച്ച ഗണിത തന്വങ്ങൾ ബ്രഹ്മ ഗുപ്തനിലൂടെയും ആര്യ ഭടനിലൂടെയും മധവാചാര്യനിലൂടെയും മറ്റനേകം മഹാ ഗണിതജ്ഞരിലൂടെയും വളർന്ന് മതഭ്രാന്തനായ ടിപ്പുവിന്റെ പടയോട്ടത്തിൽ എരിഞ്ഞമർന്നു. ശങ്കര വർമ്മനു ശേഷം മഹാഗണിതജ്ഞരുടെ പ്രവാഹം ഇന്ത്യയിൽ നിലച്ചു. പിന്നീട് നാം കണ്ടെത്തിയത് യൂറോപ്യൻമാർ കണ്ടെത്തിയതാണെന്ന് നാം നമ്മെ പഠിപ്പിച്ചു. അങ്ങനെ ഇന്നത്തെ മസ്തിഷ്ക പ്രഷ്കാ ളനം ചെയ്യപ്പെട്ട ജനത ആവിർഭവിച്ചു.
.......
rishi.s

Monday, March 14, 2022

 ശീതയുദ്ധകാലത്തെ ചാര വിമാനങ്ങൾ -ഒരു ലഘു ചരിത്രം

---------
ഈ അടുത്തകാലത്ത് ശ്രദ്ധയിൽ പെട്ട രണ്ടു വാർത്തകളാണ് ഈ കുറിപ്പ എഴുതാൻ പ്രേരിപ്പിച്ചത് .ഒന്ന് U S ഇപ്പോഴും അവരുടെ U-2 ചാര വിമാനങ്ങൾ വഴി വിവര ശേഖരണം നടത്തിന്നുണ്ടെന്ന വാർത്തയും (1) രണ്ടാമത്തേത് നമ്മുടെ തന്നെ MIG-25R വിമാനങ്ങൾ ഇരുപതു കൊല്ലം മുൻപ് നടത്തിയ സാഹസികമായ ദൗത്യങ്ങളെപ്പറ്റിയുള്ള ഒരു വാർത്തയും (2). ഒന്നാം ലോക യുദ്ധകാലത് ചെറു വിമാനങ്ങളിൽ ക്യാമറകൾ വച്ച് ശത്രു വിന്റെ സേനാവിന്യാസങ്ങളുടെയും പ്രതിരോധ സന്നാഹങ്ങളുടെയും ചിത്രങ്ങൾ പകർത്താൻ തുടങ്ങിയതോടെ ചാര വിമാനങ്ങളുടെ ചരിത്രം തുടങ്ങിയതായി കണക്കാക്കാം .പോർവിമാനങ്ങളെയും ചെറു യാത്രാവിമാനങ്ങളെയുമാണ് ആ കാലത് ഈ ആവശ്യങ്ങൾക് ഉപയോഗിച്ചിരുന്നത് .
ആദ്യകാലത് ചാരപ്രവർത്തനത്തിന് ഹൈ റെസൊല്യൂഷൻ ക്യാമെറകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത് .പിന്നീട് .റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചുള്ള വിവര ശേഖരണവും ചാര പ്രവർത്തനത്തിന്റെ ഭാഗമായി . റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചുള്ള ചാരപ്രവർത്തനം ശത്രുവിന്റെ വിവര വിനിമയ സംവിധാനങ്ങളെ പറ്റി മനസ്സിലാക്കാനും അതിൽ നിന്നും രഹസ്യങ്ങൾ മനസ്സിലാക്കി യുദ്ധതന്ത്രങ്ങൾ മെനയനുമാണ് .ശീത യുദ്ധകാലത്തുപയോഗിച്ചിരുന്ന വളരെ പ്രശസ്തമായ ചാര വിമാനങ്ങളായിരുന്നു U-2, SR-71, MIG -25R എന്നിവ .അവയെപ്പറ്റിയാണ് ഈ പോസ്റ്റ് പ്രധാനമായും പ്രതിപാദിക്കുന്നത്
U -2
-------
അമേരിക്ക ചാര വിമാനമായി നിർമിക്കുകയും ,ആദ്യകാലത്തു ഗവേഷണ കാര്യങ്ങൾക്കായി പ്രവർത്തിപ്പിക്കുന്ന എന്ന വ്യാജേന പല രാജ്യങ്ങളിലും വിന്യസിക്കുകയും ചെയ്ത വിമാനമാണ് .U-2.അൻപതുകളിലാണ് ഈ വിമാനം രഹസ്യമായി പറത്താൻ തുടങ്ങിയത്. അതീവരഹസ്യമായി ഈ വിമാനം USSR നു മുകളിലൂടെ പറത്തി അവരുടെ സൈനിക രഹസ്യങ്ങൾ ഒപ്പിയ്ർടുത്തിയിരുന്നു .7000 അടി ഉയരത്തിൽ പരന്നിരുന്നു ഈ വിമാനങ്ങളെ അന്നത്തെ റഡാറുകൾക്കു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരുന്നു .അറുപതുകളുടെ തുടക്കത്തിൽ നിലവിൽ വന്ന കൂടുതൽ ശക്തമായ റഡാറുകൾക് അവയെ കണ്ടെത്താനായി ഒടുവിൽ 1960 മെയ്മാസത്തിൽ USSR ഇന് മുകളിലൂടെ പരന്ന ഒരു U-2 വിനെ SA-2 മിസൈൽ ഉപയോഗിച്ച അവർ വെടിവച്ചിട്ടു. ഈ സംഭഭവം ശീതയുദ്ധകാലത് വലിയ പ്രതിസന്ധി തന്നെ സൃഷ്ടിച്ചു .അന്ന് നടന്നിരുന്ന നിരായുധീകരണ ചർച്ചകൾ അലസിപ്പിരിഞ്ഞു USSR ഇന്റെ വ്യോമവേധ സംവിധാനങ്ങൾ ശക്തി പ്രാപിച്ചത് അമേരിക്ക മനസ്സിലാക്കിയത് ഈ സംഭവത്തോടെയായിരുന്നു . കഴിയുന്നത്ര ഉയരത്തിൽ പറക്കാൻ വേണ്ടി മാത്രമാണ് U-2 നിർമിച്ചത് . .ഈ വിമാനം യാതൊരുവിധത്തിലുള്ള ആയുധങ്ങളും വഹിച്ചിരുന്നില്ല . U-2 ഒരു യന്ത്രം ഘടിപ്പിച്ച ഗ്ലൈഡർ പോലെയായിരുന്നു എന്നാണ് അതിന്റെ ബാഹ്യരൂപം വെളിവാക്കിയിരുന്നത് .വളരെയധികം നീളമുള്ള ചിറകുകളും .വളരെ ഭാരം കുറഞ്ഞ നിർമാണവും വളരെ ഉയരത്തിൽ പറക്കാൻ ഇവക്കു കരുത്ത് നൽകി . സാങ്കേതിക തികവുള്ള ചാര ഉപഗ്രഹങ്ങളുടെ കാലത്തും ഇവ അമേരിക്കൻ വ്യോമസേനയിലിപ്പോസ്ഴും പ്രവർത്തിക്കുന്നു
-----
SR -71 ബ്ലാക്ക് ബേഡ്
-----

ഇതുവരെ നിർമിച്ചിട്ടുള്ള വിമാനങ്ങളിൽ ഏറ്റവും വേഗതയേറിയതാണ് SR-71. ശബ്ദവേഗത്തിന്റെ മൂന്നുമടങ്ങിൽ കൂടുതൽ ദീർഘനേരം പറക്കാൻ കഴിവുള്ളതായിരുന്നു ഈ വിമാനം .90000 അടി വരെ ഉയരത്തിൽ പറക്കാനും ഈ വിമാനത്തിന് കഴിഞ്ഞിരുന്നു .മിക്കവാറും എല്ലാ വ്യോമവേധ മിസൈലുകളെക്കാളും വേഗതയേറിയതായിരുന്നു .ഇവ . അതിനാൽ തന്നെ സാധാനന വ്യോമ വേധ മിസൈലുകൾക് അപ്രാപ്യമായിരുന്നു USSR U-2 വിനെ വെടിവച്ചിട്ടതിനു ശേഷമായിരുന്നു അമേരിക്ക SR-71 ഇന്റെ നിര്മാണത്തിലേക്കു കടന്നത് U-2 കുറഞ്ഞ വേഗതയായിരുന്നു U-2 വിന്റെ ദൗർബല്യം എന്ന് അമേരിക്കൻ യുദ്ധ വിമാന നിർമാതാക്കൾക്ക് മനസ്സിലായി .ശക്തമായ വ്യോമ വേധ സംവിധാനങ്ങൾ നിലനിൽക്കുന്ന യിടങ്ങളിലേക്കു U-2 വിനെ അയക്കാൻ കഴിയില്ല എന്ന ബോധ്യത്തിൽ നിന്നുമാണ് SR 71 പിറവിയെടുത്തത് .1964 ലാണ് ആദ്യ SR-71-പറന്നത് .അതിനുശേഷ അമേരിക്കയുടെ അതി രഹസ്യ ചാരപ്രവർത്തനത്തിന്റെ മുൻനിരയിൽ SR-71നിലകൊണ്ടു . ചാര പ്രവർത്തനത്തിനുപയോഗിക്കുന്ന ഉപകരണങ്ങളെ കൂടാതെ എലെക്ട്രോണിക് യുദ്ധത്തിനുതകുന്ന സങ്കീർണമായ ഉപകരണങ്ങളും ഈ വിമാനം വഹിച്ചിരുന്നു. .1999 വരെ ഈ വിമാനം യു എസ് വ്യോമസേനയിൽ പ്രവർത്തിച്ചു .പ്രവർത്തനകാലത് ഒരു SR-71 പോലും വെടിവച്ചിടപ്പെട്ടില്ല.
------
MIG -25R
ഫോക്സ് ബാറ്റ്
------
ശീതയുദ്ധകാലത്തെ ഒരതികായനായിരുന്നു MIG-25 ഇന്നേവരെ നിർമിച്ചിട്ടുള്ള യുദ്ധ വിമാനങ്ങളിൽ എന്തുകൊണ്ടും പ്രത്യേകതകൾ നിറഞ്ഞതായിരുന്നു MIG-25 .ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ പറക്കാവുന്ന .ഒരു ലക്ഷം അടി ഉയരത്തിൽ എത്താവുന്ന ഒരതികായനായ പോർ വിമാനമായിരുന്നു -----.പെട്ടന്ന് തന്നെ ഈ വിമാനം ചാരപ്രവർത്തനങ്ങൾക്കനുയോജ്യമാണെന്നു .USSR മനസ്സിലാക്കി . ഫോക്സ് ബാറ്റ് (FOXBAT) എന്നാണ് ഈ വിമാനത്തെ NATO വിശേഷിപ്പിച്ചിരുന്നത് .ചാരപ്രവർത്തനത്തിനുപയോഗിക്കുന്ന MIG-25R എന്ന ഈ വിമാനത്തിന്റെ വക ഭേദം എഴുപതുകളുടെ ആദ്യമാണ് രംഗത്തിറങ്ങുന്നത് .ശീത യുദ്ധകാലത് SR-71 ഒപ്പം നിൽക്കാൻ MIG-25R ഇന് കഴിഞ്ഞു .എൺപതുകളുടെ ആദ്യം SR-25R ഇന്ത്യൻ വ്യോമസേന സ്വന്തമാക്കി .പാകിസ്ഥാൻ വ്യോമാതിർത്തി ഭേദിച്ചു പലതവണ പറക്കാൻ ഈ വിമാനത്തിന് കഴിഞ്ഞു .പാകിസ്താനികൾക് ഒരിക്കൽ പോലും MIG-25 -ഇനെ തൊടാൻ പോലും കഴിഞ്ഞില്ല.കാർഗിൽ യുദ്ധസമയത്തും MIG-25 നമ്മുടെ വ്യോമസേനയിൽ സുത്യർഹമായി പ്രവർത്തിച്ചു . 2006 ഇൽ ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ചു . റഷ്യൻ വ്യോമസേനയിൽ ഇപ്പോഴും ഏതാനും MIG 25 കൾ പ്രവർത്തിക്കുന് ഉണ്ടാവാം .അവർ ഔദ്യോഗികമായി MIG-25 ഇനെ വിരമിപ്പിച്ചിട്ടില്ല .
---
rishi.s

 ആവശ്യത്തിന് വേഗതയുണ്ടെങ്കിൽ മിസൈലുകളുടെ ഗതിക ഊർജ്ജം തന്നെ ലക്ഷ്യങ്ങളെ തകർക്കും. - Kinetic Energy Kill

വളരെ പ്രശസ്തമായ ഒരു സമവാക്യമാണ് KE = 1/2 m v ^2 ചുരുക്ക ത്തിൽ ഒരു വസ്തുവിന്റെ ഗതിക ഉർജ്ജം അതിന്റെ വേഗതയുടെ സ്ക്വയറിന് പ്രൊപ്പോർഷണൽ ആയിരിക്കും. മാക്ക് 1 ൽ സഞ്ചരിക്കുന്ന ഒരു ടൺ ഭാരമുള്ള ഒരു മിസൈലിന്റെ 4 മടങ്ങ് ഗതികോർജ്ജം മാക്ക് 2 വിൽ സഞ്ചരിക്കുന്ന ഒരു മിസൈലിന് ഉണ്ടാവും. വേഗത മാക്ക് 4 ആയാൽ ഗതിക ഉർജ്ജം 16 മടങ്ങും , വേഗത മാക്ക് 8 ആയ മിസൈലിന് മാക്ക് 1 ൽ സഞ്ചരിക്കുന്ന 1 ടൺ ഭാരമുള്ള മിസൈലിന്റെ 64 മടങ്ങ് ഗതിക ഊർജ്ജം ഉണ്ടാവും. ഇത്ര ഗതിക ഉർജ്ജമുള്ള ഒരു വസ്തു ഒരു കെട്ടിടത്തിലോ കപ്പലിലോ വന്നിടിച്ചാൽ അതിൽ സ്ഫോടക വസ്തുക്കൾ ഇല്ലെങ്കിലും ലക്ഷ്യം തകർക്കപ്പെടും. കൈനറ്റിക്ക് എനർജി കിൽ എന്ന ഈ തത്വം ഹൈപ്പർ സോണിക്ക് മിസെലുകളുടെ പ്രഹരശേഷിയിൽ വലിയ പങ്ക് വഹിക്കുന്നു.
സാധാരണ മാക്ക് 1 ൽ സഞ്ചരിക്കുന്ന ഒരു മിസൈലിന്റെ കൈനറ്റിക്ക് എനർജി ഏകദേശ o 25 - 30 കിലോഗ്ര o സ്‌ഫോടക വസ്തുക്കൾക്ക് സമാനമാണ്. ഇതേ മിസൈൽ മാക്ക് 3 ൽ സഞ്ചരിച്ചാൽ ഗതിക ഉർജ്ജം 9 മടങ്ങ് വർധിക്കുകയും അത് 200-300 Kg സ്ഫോടക വസ്തുക്കൾക്ക് തുല്യമാവുകയും ചെയ്യും.
ചുരുക്കത്തിൽ ഒരു ബ്രഹ്മോസ് മിസൈലിൽ വാർ ഹെഡ് ഇല്ലെങ്കിലും അതിന് കാര്യമായ നാശം വരുത്താനാവും.
ഇതേ മിസൈൽ മാക്ക് 9 ൽ സഞ്ചരിച്ചാൽ ഗതികോർജ്ജം മാത്രം 1800 - 2700 കിലോഗ്രാം സ്ഫോടക വസ്തുക്കൾക്ക് സമമായിരിക്കും.
അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനമായ THAAD ലെ മിസൈലുകൾക്ക് സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച വാർ ഹെഡ് ഇല്ല. മിസൈലിന്റെ ഗതിക ഊർജ്ജം തന്നെ ലക്ഷ്യത്തെ തകർക്കുന്നു.
....
You, Harshan P Unnikrishnan, Paskal Pakalomattom Kattakkayam and 185 others
9 comments
9 shares
Like
Comment
Share

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...