ഡിപ്‌ളീറ്റഡ് യൂറേനിയവും സ്പെന്റ് ഫ്യൂവലും ,സ്പെന്റ് ഫ്യൂവൽ റീപ്രോസസ്സിങ്ങും , ന്യൂക്ലിയർ ഫ്യൂൽ സൈക്കിളും .
====
യുറാനിയം എൻറിച്‌മെന്റിലൂടെ U235 ഇന്റെ അളവ് കൂട്ടിയ എൻറിച്ച്ഡ് യുറേനിയം നിർമിച്ചശേഷം ബാക്കി വരുമെന്ന ബൈ പ്രോഡക്റ്റ് ആണ് ഡിപ്‌ളീറ്റഡ് യൂറേനി യം .ഡിപ്‌ളീറ്റഡ് യൂറേനിയത്തിൽ 0.3% ത്തിൽ താഴെ മാത്രമാണ് U235 ഉണ്ടാവുക . ഡിപ്‌ളീറ്റഡ് യൂറേനിയ ത്തിന്റെ പ്രധാന ഉപയോഗം ബങ്കർ ബസ്റ്റർ ബോംബുകളുടെ മുനകളായും ,ആർമെർ പ്ളേറ്റുകളായും ആണ് . യൂറേനിയത്തിന്റെ കാഠിന്യവും കൂടിയ സ്പെസിഫിക്ക് ഗ്രാവിറ്റി യുമാണ് ഇതിനു സഹായകമാകുന്നത് . യൂറേനിയത്തിന്റെ സ്പെസിഫിക്ക് ഗ്രാവിറ്റി 19 .1 ആണ് . ഉരുക്കിന്റെ രണ്ടര മടങ്ങിൽ അധികം ആണ് ഇത് .
റിയാക്റ്ററിൽ ഉപയോഗിച്ച ശേഷം ബാക്കിയാവുന്ന ഫ്യൂവൽ റോഡുകളാണ് സ്പെന്റ് ഫ്യൂവൽ എന്നറിയപ്പെടുന്നത് . സ്പെന്റ് ഫ്യൂവൽ ഒരേ സമയം അപകടകരവും വിലപിടിച്ചതുമായ ഒരു വസ്തുവാണ് . ഫ്യൂവൽ റോഡുക ളിലെ U238 ന്യൂട്രോൺ കാപ്ച്ചറിലൂടെയും പിന്നീടുനടക്കുന്ന ന്യൂക്ലിയർ ഇന്റെറാക്ഷനുകളിലൂടെയും അറ്റോമിക്ക് നമ്പർ 93 ഉള്ള പ്ലൂട്ടോണിയം ആയി മാറുന്നു . ഈ പ്ലൂട്ടോണിയത്തിൽ ആണവ ബോംബ് നിർമിക്കാൻ ഉപയോഗിക്കുന്ന Pu239 ഏതാണ്ട് 75 -80 ശതമാനം ഉണ്ടാവും . ഈ ശതമാനം 93 + ശതമാനം ആക്കി മാറ്റിയാൽ വെപ്പൺ ഗ്രേഡ് പ്ലൂട്ടോണിയം ആകും .അതുപയോഗിച്ചു ആണവ ആയുധങ്ങൾ നിർമിക്കാൻ ആകും . സ്പെന്റ് ഫ്യൂവലിൽ നിന്നും മറ്റു പല വില യേറിയ ഐസോടോപ്പുകളും വേർതിരിച്ചെടുക്കാൻ . ഈ പ്രക്രിയയെ സ്പെന്റ് ഫ്യുവൽ റീപ്രോസസ്സിങ് എന്ന് പറയും . ആണവ ഇന്ധനം നിർമിക്കുന്നത് മുതൽ സ്പെന്റ് ഫ്യൂൽ റീപ്രോസെസ്സ് ചെയുന്നത് വരെയുള്ള പ്രവർത്തനങ്ങളെ ന്യൂക്ലിയർ ഫ്യൂവൽ സൈക്കിൾ എന്നും പറയുന്നു . വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾക്ക് മാത്രമാണ് പൂർണമായും യുറാനിയത്തിന്റെ ഫ്യൂവൽ സൈക്കിൾ കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ഉള്ളത് .
-----
rishi.s
No comments:
Post a Comment