Saturday, March 19, 2022

 നീചൻമാരായ അമേരിക്കയും യൂറോപ്പും നമ്മോട് നടത്തുന്ന ധർമ്മ പ്രസംഗം പുറം കാലു കൊണ്ട് തട്ടിക്കളയണം.

....
റഷ്യ - ഉക്രേൻ യുദ്ധം നടക്കുകയാണെങ്കിലും യൂറോപ്പിന് അവരുടെ ആവശ്യത്തിന്റെ 40%. നൽകുന്ന ഉക്രേനിലൂടെ പോകുന്ന റഷ്യൻ വാതക പെപ്പ് ലെനുകളെ ഉക്രൈൻ തകർത്തിട്ടില്ല. ഒരോ മാസവും നിലവിലെ വിലയനുസരിച്ച് 30 ബില്യൻ ഡോളറിന്റെ മൂല്യത്തിന് തുല്യമായ പ്രകൃതി വാതകം റഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് ഒഴുകുന്നുണ്ട്. അതിന്റെ ചുങ്കമായി 3 ബില്യനിലധികം ഡോളർ ഉക്രേനും കിട്ടുന്നുണ്ട്. ചുരുക്കത്തിൽ റഷ്യൻ വാതകം എല്ലാവർക്കും വാങ്ങാം, ഉക്രേന് അതിന്റെ ചുങ്കവും വാങ്ങാം. പക്ഷെ ഇന്ത്യക്ക് റഷ്യയിൽ നിന്ന് ക്രൂഡ് വാങ്ങാൻ പാടില്ലെന്നാണ് അമേരിക്കൻ - യൂറോപ്യൻ തിട്ടൂരം. നമ്മുടെ ധാർമ്മിക ദൗർബല്യങ്ങൾ മുതലാക്കാൻ ശ്രമിക്കുകയാണ് വെള്ള വേതാളങ്ങൾ .
പലപ്പോഴും സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് കേട്ടിട്ടുള്ള രണ്ടു പ്രയോഗങ്ങളാണ് '' അതിഥി ദേവോ ഭവ '' യും "ലോകാ: സമസ്താ : സുഖിനോ ഭവന്തു" എന്നതും .
പലപ്പോഴും ഇന്ത്യൻ ചിന്തയുടെ ഔന്നത്യം വെളിവാക്കാനാണ് എന്ന നാട്യത്തിൽ ആണ് ഈ രണ്ടു പ്രയോഗങ്ങളും ഉപയോഗിച്ച് കാണുന്നത് .അ തിഥി ദേവോ ഭവ '' എന്നത് തൈത്തരീയ ഉപനിഷത്തിൽ നിന്നുളളതാണ് . അതിനു മുൻപ് മാതൃ ദേവോ ഭാവ ,പിതിർ ദേവോഭവ , ആചാര്യ ദേവോ ഭവ എങ്ങനെയും പറയുന്നുണ്ട് .അത് ആരും അധികം പറഞ്ഞു കേട്ടിട്ടില്ല .
''ലോകാ സമസ്ത സുഖിനോ ഭവന്തു '' എന്നത് രാമായണത്തിലെ യുദ്ധകാണ്ഡത്തിൽ രചയിതമാണ് എന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത് .ഈ ലോകാ എന്നത് അവനവൻ അവനവന്റെ കുടുംബം , സമൂഹം ,രാജ്യം എന്നിവ കൂടി അടങ്ങുന്നതാണ് . അവനവനും രാജ്യത്തിനും സുഖം ഉണ്ടായാലേ ലോകത്തിനും സുഖം ഉണ്ടാവൂ .
ഇന്ത്യൻ തത്വചിന്തയുടെ മുകുടമാണിയായ ഈശാവാസ്യ ഉപനിഷത് അർത്ഥ ശങ്കയില്ലാതെ പറയുന്നത് ഇങ്ങനെയാണ് .
വിദ്യാം ചാ അവിദ്യാം ചാ
യസ്തദ് വേദോഭയം സഹ
അവിദ്യയാമ് മ്രിത്യും തീർത്തോ
വിദ്യയാ അമൃത് അമശ്നുതേ --11
കര്മത്തെയും ജ്ഞാനത്തെയും ഒരുപോലെ നാം അറിയണം .ഒന്ന് മറ്റേതിനേക്കാളും ശ്രേഷ്ടവും അല്ല .കര്മങ്ങളിലൂടെ മൃതുവിനെ തരണം ചെയ്യണം .ജ്ഞാനത്തിലൂടെ അമരത്വം നേടണം .
.
അന്ധം തമ പ്രവിശ്യന്തി
യെ അസംഭൂതിം ഉപാസതേ
തതോ ഭൂയഃ ഇവ തേ തമോ
യ ഉ സംഭൂത്യാം രതാ -12
.
നശ്വരമായതിനെ അന്ധമായി ആരാധിക്കുന്നവർ ഇരുട്ടിലേക്ക് പതിക്കുന്നു .അനശ്വരമായതിനെ അന്ധമായി ആരാധിക്കുന്നവർ അതിലും വലിയ കൂരിരുട്ടിലേക്കു പതിക്കുന്നു-( അന്ധമായ വിശ്വാസമോ ആരാധനയോ മനുഷ്യനെ ഇരുട്ടിലേക്ക് തള്ളിവിടുന്നു).
ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഒന്നും ഓവർ ആക്കരുത് . മന്ത്ര ദൃഷ്ടാക്കളായ ഋഷിമാർ അത് കൂടുതൽ ഗഹനമായ ഭാഷയിൽ പറഞ്ഞെന്നെ ഉളൂ .
ഭഗവാൻ കൃഷ്ണൻ തന്നെ ഗീതയിൽ പറയുന്നത് ഇങ്ങിനെയാണ്
ഉദ്ധരേതാത്മനാത്മാനം
നാത്മാനമവസായദേത്
ആത്മൈവ ഹ്യാത്മനോ
ബന്ധുരാത്മൈവ രിപുരാത്മനഃ
അവനവനാണ് തന്റെ ഏറ്റവും വലിയ ബന്ധു . അവനവൻ തന്നെയാണ് അവനവന്റെ ഏറ്റവും വലിയ ശത്രുവും . സ്വയം ഉയർത്തി ജീവിക്കുക . സ്വയം ഉയർത്താൻ ശ്രമിക്കുന്നവരെ മറ്റുള്ളവരും ഭഗവാനും അകമഴിഞ്ഞ് തന്നെ സഹായിക്കും . ഇതാണ് ഞാൻ കണ്ടിട്ടുള്ളത് . ആ ശ്രമം തന്നെ വലിയ ഭയത്തിൽ നിന്നും മനുഷ്യരെ രക്ഷിക്കുകയും ചെയ്യും . ഇത് വ്യക്തികൾക്ക് മാത്രമല്ല സമൂഹങ്ങൾക്കും രാജ്യങ്ങൾക്കും എല്ലാം ബാധകമായ ഒരു നിത്യ സത്യമാണ് .
നമുക്കെതിരെ ഉയർന്ന കൈളെ വ്യർഥമായ ധർമ്മശാസ്ത്രത്തിന്റെ പിൻബലമില്ലാത്ത പഴംചൊല്ലുകളുടെ പിൻബലത്തിൽ സഹായിക്കുകയും ഊട്ടുകയും ചെയ്ത് ദുരന്തങ്ങൾക്ക് പുറത്ത് ദുരന്തങ്ങൾ ഏറ്റുവാങ്ങിയതാണ് കഴിഞ്ഞ 1200 വർഷത്തെ ഇന്ത്യൻ ചരിത്രം: ദുരന്തങ്ങളിൽ നിന്നു പാഠം പഠിച്ചില്ലെങ്കിൽ നമ്മെ ദൈവം പോലും കൈവിടും എന്നതാണ് പ്രപഞ്ച സത്യം.
നമുക്ക് ഏറ്റവും കുറഞ്ഞ വിലയിൽ എണ്ണകിട്ടുന്നിടത്ത് നിന്നും നാം എണ്ണ വാങ്ങണം. തദ്ദേശീയ ജനതകളെ കൊന്നൊടുക്കി, അവരുടെ അസ്ഥികൾക്ക് മുകളിൽ വെള്ള ക്കൊട്ടാരങ്ങൾ കെട്ടിപ്പൊക്കി അതിലിരുന്ന് ധർമ്മോപദേശം നടത്തുന്ന മഹാപാപികളുടെ ജൽപ്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ രാജ്യം തള്ളിക്കളയണം.
.....
rishi.s

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...