ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാണ് ഈ ഭക്ഷ്യക്ഷാമത്തിന് കാരണം. ഏറ്റവും വലിയ ധാന്യകയറ്റുമതി രാജ്യം എന്നതിലുപരി ഏറ്റവും വലിയ രാസവള കയറ്റുമതി രാജ്യവും റഷ്യയാണ് . ലോകത്തെ 20% രാസവള കയറ്റുമതിയും റഷ്യയിൽ നിന്നാണ്. ഏറ്റവും വലിയ ധാന്യ - രാസവള കയറ്റുമതി രാജ്യത്തെ ഉപരോധിക്കുക വഴി മനുഷ്യ കുലത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് US ഉം EU വും. ചുരുക്കത്തിൽ റഷ്യ ഉക്രേനോട് യുദ്ധം ചെയ്യുന്നു. EU വുo US ഉം ചേർന്ന് ലോകത്തിനു മേൽ ഒരു ഭക്ഷ്യയുദ്ധം അഴിച്ചുവിട്ടിരിക്കുന്നു. EU വും US ഉം കള്ളക്കടത്തിലൂടെ റഷ്യയിൽ നിന്ന് ധാന്യങ്ങളും രാസവളങ്ങളും കൈക്കലാക്കും. ദുർബലരായ ഏഷ്യൻ - ആഫ്രിക്കൻ - ലാറ്റിനമേരിക്കൻ രാജ്യങ്ങളാവും ഈ അമേരിക്കൻ യുദ്ധത്തിന്റെ ഇരകൾ .
Wednesday, June 15, 2022
ചരിത്രവും കപട ചരിത്രവും - തിരുത്തി എഴുതേണ്ട ആവശ്യകതയും
കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ ആഭ്യന്തരമന്ത്രി ശ്രീ അമിത്ത് ഷാ ഒരു വസ്തുത തുറന്നു പറഞ്ഞു. ഔദ്യോഗികമായി സ്ക്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്ന ഇന്ത്യാ ചരിത്രം ഒരു കപട ചരിത്രമാണ്. കോളനി ഭരണ o അവസാനിച്ച് 75 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ ചരിത്രമെന്ന പേരിരിൽ പുതു തലമുറയെ പഠിപ്പിക്കുന്നത് ഇന്ത്യയെ കോളനിയാക്കി ഭരിച്ച ദില്ലി സുൽത്താൻ മാരുടെയും മുഗളരുടെയും ബ്രിട്ടീഷുകാരുടെയുo ഇവർക്കെല്ലാം കങ്കാണിമാരായി പ്രവർത്തിച്ച രജപുത്രരുടെയും മൂന്നാം കിട നാടുവാഴികളുടെയും ചരിത്രമാണ്.
ഇന്ത്യയുടെ ചരിത്രം ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. കുറഞ്ഞത് 4000 വർഷം മുമ്പെങ്കിലും വിശ്വാസപരമായി ഇന്ത്യ ഏകീകരിക്കപ്പെട്ടിരുന്നു. സൈന്ധവ സരസ്വതി മുദ്രകളും , മധ്യ ഇന്ത്യയിലെ ഭിംഖെട്ടയിലെ ലിഖിതങ്ങളിലും ഏറ്റവും തെക്ക് ആദി ചെല്ലൂരിലെ മുദ്ര കളിലും കാണുന്നത് അതിപുരാതനമായ ആ ഏകത്വമാണ്.
ചന്ദ്രഗുപ്ത മൗര്യൻ എന്ന ഇടയൻ 2300 വർഷം മുമ്പ് തന്നെ ഇന്ത്യയെ രാഷ്ട്രീയമായി ഏകീകരിച്ചിരുന്നു. BCE 2300 - 2200 കാലത്തെ മൗര്യ ഇന്ത്യ അക്കാലത്തെ ഭൂമിയിലെ സൈനിക സാമ്പത്തിക സൂപ്പർ പവർ ആയിരുന്നു. മൗര്യ സാമ്രാജ്യത്തിന്റെ തകർച്ചക്ക് ശേഷം ശതവാഹന ,ഗുപ്ത സാമ്രാജ്യങ്ങൾക്ക് ആഗോള തലത്തിലെ വാണിജ്യവ്യാപാര സൈനിക ശക്തിയുണ്ടായിരുന്നു. എട്ടാം ശതകത്തിലെ കാർക്കോട സാമ്രാജ്യം മധ്യ ഏഷ്യ മുതൽ വംഗദേശം വരെയാണ് വ്യാപിച്ചിരുന്നത്.
തെക്കൻ ഇന്ത്യയിലെ ചേര, ചോള,പാണ്ഡ്യ രാജ്യങ്ങൾ പലപ്പോഴും സാമ്രാജ്യങ്ങളുടെ രൂപം തന്നെ കൈവരിച്ചിരുന്നു. 3500 വർഷം മുമ്പ് പോലും . മെഡിറ്ററേനിയൻ പ്രദേശങ്ങളുമായും ഈജിപ്തുമായും ഈ ദക്ഷിണേന്ത്യൻ പ്രദേശങ്ങൾ വാണിജ്യത്തിൽ ഏർപ്പെട്ടിരുന്നു. ഭൂമിയിൽ ആദ്യമായി ഗുണമേൻമയുള്ള ഉരുക്ക് നിർമ്മിച്ചതും ദക്ഷിണ ഇന്ത്യയിലെ ചേരൻമാരായിരുന്നു. കർണ്ണാടകത്തിലെ ഹോയ്സാലരും ചാലൂക്യരും ഒറീസയിലെ കിഴക്കൻ ഗംഗാ വംശവുമൊക്കെ കെട്ടിപ്പൊക്കിയ മഹാത്ഭുതങ്ങൾക്ക് ഒരു കണക്കുമില്ല.
യൂറോപ്യൻ മാർ മെഡിറ്ററേനിയൻ തീരങ്ങളിൽ ചെറു കപ്പലുകളിൽ കറങ്ങി നടന്ന 11-ാം ശതകത്തിലാണ് ചോളർ ഭൂമിയിലെ ആദ്യ ബ്ലൂ വാട്ടർ നാവികസേന കെട്ടിപ്പടുത്ത് പാസഫിക്ക് സമുദ്രത്തിന്റെ തെക്കൻ തീരങ്ങളെപ്പോലും ഒരു നൂറ്റാണ്ട് നിയന്ത്രിച്ചത്.
ഇന്ത്യയുടെ മഹത്തായ ചരിത്രത്തെ തമസ്കരിച്ച് ഇന്ത്യാ ചരിത്രത്തെ ദില്ലി സുൽത്താൻ മാരുടെയും മുഗളമാരുടെയും ബ്രിട്ടീഷുകാരുടെയും ചരിത്രമാക്കി ചുരുക്കിയെഴുതിയത് കോളനി വാഴ്ച്ചക്കാലത്ത് അധിനിവേശ ശക്തികളുടെ സേവകരായും കങ്കാണിമാരായും പ്രവർത്തിച്ച് അളവറ്റ ധനവും ഭൂമിയും അധികാരവും കൈപ്പിടിയിലാക്കിയ വരേണ്യ വർഗ്ഗമാണ്. ബ്രിട്ടീഷുകാർ ഒഴിഞ്ഞു പോയിട്ടും ഈ വരേണ്യവർഗ്ഗം ഒഴിഞ്ഞു പോയില്ല. അവർ ഒഴിഞ്ഞു പോവുകയുമില്ല. ഈ വിഷ വീര്യമേറിയ ഇത്തിൾ ക്കണ്ണികളെ ഒഴിപ്പിച്ചാൽ മാത്രമേ ഇന്ത്യയുടെ യഥാർഥ ചരിത്രം നമ്മുടെ വരും തലമുറ ക്കെങ്കിലും പഠിക്കാനാകൂ.
.....
യൂറോപ്പിലെ റൊമാനി ( ജിപ്സി ) ജനത .ഭൂമിയിലെ ഏറ്റവും പീഡിതരായ ജന സമൂഹം - ഇന്ത്യയുടെ സന്തതികൾ[repost]
====
ഭൂമിയിലെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ജനത ഏതെന്ന ചോദ്യത്തിന്റെ ഏറ്റവും ലളിതമായ ഉത്തരമാണ് യൂറോപ്പിലെ റൊമാനി ജനത . ഒരു രാജ്യമോ , നേതിര്ത്വമോ സാമ്പത്തിക അടിത്തറ യോ ഒന്നുമില്ലാതെ യൂറോപ്പിൽ നിരാലംബരായി ചുറ്റിത്തിരിയാൻ വിധിക്കപ്പെട്ടവരാണിവർ . അവർ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തിൽ സ്ഥിരതാമസമാക്കാൻ നോക്കിയാൽ അപ്പോൾ തന്നെ അവരെ അവിടെനിന്നും ആട്ടിപ്പായിക്കും . കഴിഞ്ഞ 1200 വർഷമായി തുടരുന്ന ഈ ആട്ടിപ്പായിക്കലുകൾ ഇപ്പോഴും മുറതെറ്റാതെ തുടരുന്നുണ്ട് . സ്വീഡൻ ,ഫ്രാൻസ് , നിർവ്വേ തുടങ്ങിയ യൂറോപ്യൻ മൂല്യങ്ങളുടെയും , മാനവികതയുടെയും അപ്പോസ്തലന്മാർ കഴിഞ്ഞ ഏതാനും വര്ഷങ്ങൾക്കുളിൽ തന്നെ തങ്ങളുടെ ഭൂഭാഗങ്ങളിൽ നിന്നും നൂറ്റാണ്ടുകളായി സ്ഥിരതാമസമാക്കിയിരുന്ന റൊമാനി ജനതകളെ പുറത്താക്കിയിരുന്നു .
എട്ടാം ശതകത്തിനും പതിനൊന്നാം ശതകത്തിനുമിടയിലെ ഇസ്‌ലാമിക അധിനിവേശങ്ങൾ കാരണം പശ്ചിമ ഇന്ത്യയിൽ നിന്നും - രാജസ്ഥാൻ ,പഞ്ചാബ് -പലായനം ചെയ്ത ജനതയാണ് ഇപ്പോൾ റൊമാനി എന്നും ജിപ്സി എന്നുമൊക്കെ അറിയപ്പെടുന്ന ജനത . ദശലക്ഷ ക്കണക്കിനു മനുഷ്യർ ദക്ഷിണ ഇന്ത്യയിലേക്കു പലായനം ചെയ്തപ്പോൾ ,പടിഞ്ഞാറൻ ദിക്കിലേക്ക് പലായനം ചെയ്തവരാണ് റൊമാനി ജനതയുടെ പ്രപിതാമഹന്മാർ . ഭാഷാപരവും ജ നിതക പരവുമായ പ്രത്യേകതകൾ പഠനവിധേയമാക്കി ഇന്ത്യയുടെ ഏതു ജനവി ഭാ ഗങ്ങളിൽ നിന്നും ചിതറിയവരാണ് റൊമാനി ആയി മാറിയത് എന്ന് വരെ ഇപ്പോൾ കണ്ടെത്തപ്പെട്ടിട്ടുണ്ട് .
യൂറോപ്പിൽ എത്തപ്പെട്ട ഈ ജനതയെ യൂറോപ്പിലെ ഒരു രാജ്യവും സ്വീകരിച്ചില്ല . കുടിലുകൾ കെട്ടാൻ പോലും അനുവദിച്ചില്ല . അതോടെ സ്ഥിരമായി അലഞ്ഞു തിരിയുന്ന ഒരു ജനവിഭാഗമായി ഇവർ മാറി . മതം മാറ്റം പോലും ഇവരെ തുണച്ചില്ല എന്നതാണ് സത്യം .പത്തു നൂറ്റാണ്ടുകളിലധികമായി അവർ കിടപ്പാടം പോലുമില്ലതെ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്നു . ഇപ്പോൾ അവരുടെ എണ്ണം ഒന്നരകോടിക്ക് മുകളിൽ വരും എന്നാണ് പറയപ്പെടുന്നത് .
രണ്ടാം ലോകമഹായുദ്ധകാലത്തു ഹിറ്റ്ലർ ദശലക്ഷകകണക്കിനു റൊമാനി മനുഷ്യരെയാണ് ഗ്യാസ് ചേമ്പറിൽ വകവരുത്തിയത് . ഗ്യാസ് ചേമ്പറിൽ കൊല്ലപ്പെട്ട റൊമാനി മനുഷ്യർക്ക് ഒരു സ്മാരകം പോലുമില്ല യൂറോപ്പിൽ .യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും പതിനായിരത്തിനുo പത്തുലക്ഷത്തിനുമിടക്ക് റൊമാനികൾ ഉണ്ട് . ഇവരിൽ മഹാഭൂരിപക്ഷത്തിനും പൗരത്വമോ ,വോട്ടവകാശമോ ഒന്നും ഇല്ല .
ഏറ്റവും സമീപകാലത്തു യുഗോസ്ളാവിയയിൽ നിന്നും വേർപിരിഞ്ഞ കൊസോവോയിലാണ് റൊമാനി ജനത കൂട്ടക്കൊലയ്ക്ക് വിധേയനായത് . പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ പൂർണ ഒത്താശയിലാണ് കൊസോവോയിലെ റൊമാനികളുടെ വംശഹത്യ ഈ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ അരങ്ങേറിയത് . അവർക്കു വേണ്ടി ശബ്ദിക്കാനോ , ആ വംശഹത്യയുടെ വാർത്തകൾ നൽകാനോ പോലും ലോകത്തിൽ ആരും ഉണ്ടായില്ല . ഈ കഴിഞ്ഞ വർഷങ്ങളിൽ ഫ്രാൻസ് അവരുടെ ചില പ്രദേശങ്ങളിൽ നിന്നും റൊമാനി വംശജരെ കൂട്ടത്തോടെ നാടുകടത്തിയിരുന്നു .
പാശ്ചാത്യ സാഹിത്യം ഒന്നടങ്കം ഈ സാധുകകളെ അവഹേളിക്കുന്നതിൽ എക്കാലവും ആനന്ദം കണ്ടെത്തിയിരുന്നു . പാശ്ചാത്യ സാഹിത്യത്തിലെ ''മഹാരഥന്മാരെല്ലാം '' റൊമാനി വിദ്വെഷത്തിൽ ഒന്നിനൊന്നു മെച്ചമായിരുന്നു . ബ്രാം സ്റ്റോക്കർ പതിച്ചു നൽകിയ ഡ്രാക്കുളയുടെ പെട്ടിചുമട്ടുകാർ എന്ന ചാപ്പ ഇവർക്കെതിരെ പല രാജ്യങ്ങളും സ്ഥാപനങ്ങളുo വംശഹത്യയുടെ ന്യായീകരണത്തിന് ഉപയോഗിച്ചിട്ടുണ്ട് . ടർക്കിഷ് അധിനിവേശത്തിനെതിരെ പോരാടിയ റൊമാനിയൻ രാജാവ് വ്ലാഡിനെയാണ് ( Vlad )ബ്രാം സ്റ്റോക്കർ ഡ്രാക്കുള എന്ന സാങ്കൽപ്പിക കഥാപാത്രമാക്കി മാറ്റിയത് .വ്ലാഡിനുമേൽ രക്തദാഹിയായ പിശാചിന്റെ അവതാരം എന്ന ആരോപണം വരുത്തിയതിനു ഒരു കാരണം വ്ലാഡിന്റെ സൈന്യത്തിൽ റൊമാനികൾ ഉണ്ടായിരുന്നു എന്നതാണ് .
യൂറോപ്പിലെ ഏറ്റവും ദരിദ്രമായ ബൾഗേറിയ ,റൊമാനിയ തുടങ്ങിയ മേഖലകളാണ് റൊമാനികളോട് അൽപ്പമെങ്കിലും അലിവ് കാട്ടിയിട്ടുള്ളത് . അതിനാൽ തന്നെ ഈ രാജ്യങ്ങളിലെ റൊമാനികൾ പല മേഖലകളിലും ഉയർന്നു വന്നിട്ടുണ്ട് .
......
rishi.s
പണം അലക്കൽ (Money Laundering ) : ഒരു ആധുനിക പ്രതിഭാസം
===
ഇന്ന് ഓരോ ദിവസ വും ലക്ഷകകണക്കിനു കോടി രൂപക്ക് തുല്യമായ നാണയമൂല്യമാണ് ബാങ്കുകളിലൂടെയും അല്ലാതെയും അന്താരാഷ്‌ട്ര അതിർത്തികൾ കടന്നു പറക്കുന്നത് . രാജ്യാന്തര പണമിടപാടുകൾ ഭൂരിഭാഗവും സ്വിഫ്‌റ്റ് (swift )എന്ന സംവിധാനത്തിലൂടെയാണ് നടത്തപ്പെടുന്നത് . ഇതേ സംവിധാനത്തിലൂടെത്തന്നെ നികുതികൾ വെട്ടിച്ചും ഉത്ഭവ ഉപയോഗ രീതികൾ പ്രോക്സികളെ കൊണ്ട് മറച്ചും വൻതോതിലുള്ള പണമിടപാടുകൾ ലോകമെമ്പാടും നടക്കാറുണ്ട് . പൊതുവിൽ അത്തരം പ്രവർത്തനങ്ങൾക്ക് നല്കപ്പെട്ടിട്ടുള്ള പേരാണ് പണം അലക്കൽ (Money Laundering ) എന്നത് .
പണം അലക്കലിന് മൂന്ന് തലങ്ങൾ ഉണ്ട്
പ്ലേസ്മെന്റ് ( placement) , ലെയറിങ് ( layering) ഇന്റെഗ്രെഷൻ ( integration) എന്നിവയാണ് ആ മൂന്ന് തലങ്ങൾ .
പ്ലേസ്‌മെന്റിലൂടെ സംശയാസ്പദമായ ഉറവിടങ്ങളിലൂടെ ആർജിച്ച പണം ബാങ്കിങ് സംവിധാനത്തിലേക്ക് കടത്തിവിടുന്നു .
ലെയറിങ് എന്നത് പണത്തിന്റെ ഉറവിടത്തെ നിയമാനുസൃത വും അലല്തെയുമുള്ള ബുക്ക് കീപ്പിംഗ് സൂത്രങ്ങളിലൂടെ മറക്കുക എന്നതാണ് .
പണം അലക്കലി ന്റെ മൂന്നാമത്തെയും അവസാനത്തെയും ചുവടാണ് ഇന്റെഗ്രെഷൻ പല വഴികളിലൂടെ വന്ന പണം ഒരുമിപ്പിക്കലാണ് ഈ സ്റ്റെപ്പ് .
ഈ മൂന്ന് സ്റ്റെപ്പുകളും കഴിയുമ്പോൾ എവിടെനിന്നോ എങ്ങിനെയോ വന്ന പണം ഏതോ ഒരു സമ്പദ്‌വ്യവസ്ഥയുടെ നിയമാനുസൃതമായ ഭാഗം തന്നെ ആയി മാറിയിട്ടുണ്ടാകും . ഓരോ വർഷവും ഏതാണ്ട് 2 ട്രില്യൺ ഡോളറാണ് ഇങ്ങനെ ഒരു നികുതിയും നൽകാതെ അലക്കി വെളുപ്പിച്ചു ആഗോള ബാങ്കിങ് ശ്രിൻഖലകളിലൂടെ പുറത്തു വരുന്നത് . ലോകത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണ് ഈ അലക്കൽ .പല രാജ്യങ്ങളും ഈ പണം അലക്കലിന് തടയിടാൻ നിയമങ്ങ ൾ കൊണ്ടുവന്നിട്ടുണ്ട് . പക്ഷെ ഇല്ല നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഈ അലക്കൽ നിർബാധം ഇപ്പോഴും തുടരുന്നു
===
വഴിഞ്ഞം ആയി മാറിയ വിജയപുരം - ആയ് രാജാക്കൻമാരുടെ തുറമുഖ തലസ്ഥാനം
......
ഇന്ന് തിരുവനന്തപുരത്തിന് ഏതാണ്ട് 15 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു മത്സ്യബന്ധന തുറമുഘമാണ് വിഴിഞ്ഞം എന്ന സ്ഥലം. പക്ഷേ ചരിത്രത്തിന്റെ ഇരുൾ മൂടിയ മാറാലകളിലൂടെ ചികഞ്ഞു പോയാൽ വിഴിഞ്ഞത്തിന്റെ മറ്റൊരു ചിത്രം വെളിപ്പെട്ടു വരും അനേകം നൂറ്റാണ്ടുകൾ ദക്ഷിണ കേരളത്തിന്റെ ഭരണം കൈയ്യാളിയ ആയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഇന്ന് വിഴിഞ്ഞം എന്നറിയപ്പെടുന്ന വിജയപുരം
ഇന്നേക്ക് രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് പശ്ചിമഘട്ട മലനിരകളിലെ ആയ്ക്കുടി എന്ന പ്രദേശമായിരുന്നു ആയ് തലസ്ഥാനം. കൃഷി യും കന്നുകാലി വളർത്തലും, ലോഹ ഉപകരണ നിർമാണവും ആയിരുന്നു. പുരാതന ആയ് ജനതയുടെ പ്രധാന തൊഴിലുകൾ. പുരാതന ഈജിപ്ഷ്യൻ, ജൂത രേഘകളിൽ പാടിപ്പുകഴ്ത്തപ്പെട്ട ഓഫിർ എന്ന തുറമുഘം വിഴിഞ്ഞത്തിന് തെക്കുള്ള പൂവാർ ആയിരിക്കാനാണ് സാധ്യത. സുഗന്ധദ്രവ്യങ്ങളും , മയിലുകളും , പവിഴവും വൈഡൂര്യവും ഈ ജിപ്തിലേക്കും ജൂദിയയിലേക്കും പ്രവഹിച്ചിരുന്ന തുറമുഖമായിരുന്നു ഓഫിർ . ഈ വസ്തുക്കളെല്ലാം മൂന്നു സഹസ്രാബ്ദങ്ങൾക്ക് മുമ്പ് സുലഭമായിരുന്ന ഭൂമിയിലെ ഒരേ ഒരു പ്രദേശമായിരുന്നു തെക്കൻ കേരളം.
BCE ആറാം ശതകത്തോടെ യൂറോപ്പ് അന്ധകാരയുഗത്തിൽ നിന്നും പുറത്തു വന്നു. സുഗന്ധ വ്യൻ ജനങ്ങൾക്കും ഉരുക്കിനുമുള്ള ഡിമാൻഡ് പല മടങ്ങ് വർധിക്കാൻ തുടങ്ങി BCE ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും റോമൻ സാമ്രാജ്യവും ആയ് രാജ്യവും തമ്മിലുള്ള വ്യാപാരം വൻതോതിൽ വർധിച്ചു കാണും.
ഈ സാഹചര്യത്തിലാവും ഒരു സ്വാഭാവിക തുറമുഖ തീരമായ വിജയ പുരത്തേക്ക് , ആയ്ക്കുടിയിൽ നിന്നും തലസ്ഥാനം മാറ്റിയത്. അപ്പോഴേക്കും നെയ്യാറിൽ നിന്നുമുള്ള എക്കൽ അടിഞ് പൂവാർ തുറ മുഖം ഉപയോഗശൂന്യവും ആയിക്കാണും.
പത്താം ശതകത്തിൽ ഒരു ചോള നാവിക ആക്രമണത്തിൽ തകർക്കപ്പെടുന്നതു വരെ കേരളത്തിലെയും ദക്ഷിണ ഇന്ത്യയിലെയും അതി സമ്പന്നമായ ഒരു തുറമുഖ തലസ്ഥാനനഗരമായിരുന്നു ഇപ്പോൾ വിഴിഞ്ഞം എന്നറിയപ്പെടുന്ന വിജയപുരം.
Subscribe to:
Posts (Atom)
ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...
-
വിമാന വാഹിനി കപ്പലുകളുടെ ചരിത്രം --------------------------------- ഇന്ന് കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ ഏറ്റവും വിലപിടിപ്പുള്ള യുദ്ധക്...
-
വഴിഞ്ഞം ആയി മാറിയ വിജയപുരം - ആയ് രാജാക്കൻമാരുടെ തുറമുഖ തലസ്ഥാനം ...... ഇന്ന് തിരുവനന്തപുരത്തിന് ഏതാണ്ട് 15 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ...
-
യൂറോപ്പിലെ റൊമാനി ( ജിപ്സി ) ജനത .ഭൂമിയിലെ ഏറ്റവും പീഡിതരായ ജന സമൂഹം - ഇന്ത്യയുടെ സന്തതികൾ[repost] ==== ഭൂമിയിലെ ഏറ്റവും പീഡിപ്പിക്കപ്പെ...