ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാണ് ഈ ഭക്ഷ്യക്ഷാമത്തിന് കാരണം. ഏറ്റവും വലിയ ധാന്യകയറ്റുമതി രാജ്യം എന്നതിലുപരി ഏറ്റവും വലിയ രാസവള കയറ്റുമതി രാജ്യവും റഷ്യയാണ് . ലോകത്തെ 20% രാസവള കയറ്റുമതിയും റഷ്യയിൽ നിന്നാണ്. ഏറ്റവും വലിയ ധാന്യ - രാസവള കയറ്റുമതി രാജ്യത്തെ ഉപരോധിക്കുക വഴി മനുഷ്യ കുലത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് US ഉം EU വും. ചുരുക്കത്തിൽ റഷ്യ ഉക്രേനോട് യുദ്ധം ചെയ്യുന്നു. EU വുo US ഉം ചേർന്ന് ലോകത്തിനു മേൽ ഒരു ഭക്ഷ്യയുദ്ധം അഴിച്ചുവിട്ടിരിക്കുന്നു. EU വും US ഉം കള്ളക്കടത്തിലൂടെ റഷ്യയിൽ നിന്ന് ധാന്യങ്ങളും രാസവളങ്ങളും കൈക്കലാക്കും. ദുർബലരായ ഏഷ്യൻ - ആഫ്രിക്കൻ - ലാറ്റിനമേരിക്കൻ രാജ്യങ്ങളാവും ഈ അമേരിക്കൻ യുദ്ധത്തിന്റെ ഇരകൾ .
........
ഭൂമിയിലെ ഏറ്റവും വിചിത്രമായ നയതന്ത്ര സുഹൃദ് ബന്ധങ്ങളിൽ ഒന്നാണ് അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ളത്. വേൾഡ് ട്രേഡ് സെന്ററിലേക്ക് വിമാനമിടിച്ചു കയറ്റിയത് സൗദി പൗരൻമാരായിരുന്നു. ആ ആക്രമണത്തിന്റെ ആസൂത്രണവും ഫൈനാൻ സിംഗും ഒക്കെ നടന്നത് സൗദി അറേബ്യയിലായിരുന്നു. ഇക്കാര്യങളൊക്കെ WTC ആക്രമണം അന്വേഷിച്ച US കമ്മിഷനുകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അടുത്ത കാലത്താണ് അമേരിക്കൻ ഭരണകൂടവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു പത്ര പ്രവർത്തകനെ സൗദി രഹസ്യ പ്പോലീസ് തുർക്കിയിൽ വച്ച് ജീവനൊടെ വെട്ടിയരിഞ്ഞ് ആസിഡിൽ ലയിപ്പിച്ച് ഓടയിൽ ഒഴുക്കിയത്.
ഇതൊക്കെ ചെയ്തിട്ടും സൗദി അറേബ്യ ഇപ്പോഴും അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യ കക്ഷിയാണ്. അമേരിക്കൻ സൈനികർ ഇപ്പോഴും സൗദി അറേബ്യയുടെ ആസ്തികൾ മണലാരണ്യങ്ങളിൽ സംരക്ഷിക്കുന്നു.
ഈ അമേരിക്കൻ സൗദി പാരസ്പര്യത്തിനു അമ്പതു വർഷത്തെ ചരിത്രമുണ്ട് . ഏതാണ്ട് 50 വര്ഷം മുൻപ് സാമ്പത്തികമായി ത കർച്ചയിലേക്ക് പൊയ്ക്കൊണ്ടിരുന്ന അമേരിക്കയെ തുണച്ചത് സൗദി അറേബ്യാ നേതിര്ത്വം നൽകുന്ന OPEC ആയിരുന്നു . അറുപതുകൾ വരെ ബാരലില് പത്തു ഡോളറിൽ താഴെ വിലയുള്ള ഒരു വസ്തുവായിരുന്നു പെട്രോളിയം . എന്നാലും എണ്ണ ഉൽപ്പാദകർക്ക് ലാഭമായിരുന്നു . OPEC പ്രൊഡക്ഷൻ കട്ടുകൾ കൊണ്ട് വില മാനിപുലേറ്റ് ചെയ്യാൻ തുടങ്ങിയതോടെ എഴുപതുകളുടെ ആദ്യം ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു . ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ അമേരിക്കയുടെ സാമ്പത്തിക നില തന്നെ പരുങ്ങലിലായി .
ഈ വിഷമ ഘട്ടത്തെ മറികടക്കാൻ അമേരിക്ക ഒരു വഴി കണ്ടെത്തി . സൗദി അറേബിയയിൽ സമ്മർദം ചെലുത്തി ഒപെക്കിന്റെ എണ്ണവ്യാപാരത്തിന്റെ കൊടുക്കൽ വാങ്ങലുകൾ അമേരിക്കൻ ഡോളറിൽ മാത്രമാക്കി പരിമിതപ്പെടുത്തി . വർഷവും 200 -500 ബില്യൺ ഡോളറിനു നടക്കുന്ന ഒരു കച്ചവടം അമേരിക്കൻ ഡോളറിൽ മാത്രമായി പരിമിതപ്പെട്ടപ്പോൾ അമേരിക്കൻ ഡോളറിനു വിശ്വാസ്യത വർധിച്ചു . മറ്റു കച്ചവടങ്ങളും ഡോളറിൽ നടക്കാൻ തുടങ്ങി . ഡോളർ അന്താരാഷ്ട്ര റെഫെറെൻസ് കറൻസി ആയി .
പെട്രോളിയം കച്ചവടത്തിലേക്കു മാത്രമായി അമേരിക്ക നൂറുകണക്കിന് ബില്യന്റെ ഡോളർ അടിച്ചിറക്കി . എണ്ണ വാങ്ങുന്നവർ ഡോളർ കൊടുത്തു പെട്രോളിയം വാങ്ങാൻ നിർബന്ധിതമായതോടെ ഡോളർ മൂല്യമേറിയ ''ഹാർഡ് കറൻസി '' ആയി മാറി . മറ്റു കറൻസികളെപ്പോലെ അമേരിക്കയുടെ കടബാധ്യതെ കുതിച്ചു കയറിയിട്ടും ഡോളറിനു മൂല്യ ശോഷണം സംഭവിക്കാത്തതിന്റെ ഒരു പ്രധാന കാരണം ഇതാണ് .
ചില എണ്ണ ഉത്പാദക രാജ്യങ്ങൾ എണ്ണ കച്ചവടം ഡോളറിൽ നിന്നും മാറ്റാൻ ശ്രമിച്ചു . ലിബിയ ഇറാക്ക് തുടങ്ങിയവയായിരുന്നു അവർ . ആ രാജ്യങ്ങൾക്ക് എന്ത് സംഭവിച്ചു എന്നത് ഡോളറിൽ നിന്നും കച്ചവടം മാറ്റാൻ ശ്രമിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ് .
എണ്ണ കച്ചവടത്തിലൂടെ അറബികൾക്ക് കിട്ടിയ സഹസ്ര കോടി ഡോളറുക ളുടെ നല്ലൊരു പങ്ക് അമേരിക്കൻ കടപ്പത്രങ്ങളിലൂടെ അമേരിക്കയിൽ തന്നെ തിരിച്ചെത്തി അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ തന്നെ തിരിച്ചെത്തി . അമേരിക്ക ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി , ഏറ്റവും വലിയ സൈനിക ശക്തിയായി , ശീതയുദ്ധത്തിലെ വിജയിയുമായി . ഈ അമേരിക്കൻ നേട്ടങ്ങളിൽ എല്ലാം എണ്ണ കച്ചവടത്തിൽ ഡോളറിനുള്ള കുത്തകക്ക് വലിയ പങ്ക് ഉണ്ട് .
എണ്ണ കച്ചവടത്തിലെ ഡോളർ കുത്തക അവസാനിപ്പിക്കാൻ സൗദി അറേബ്യായും OPEC ഉം തീരുമാനിച്ചാൽ അത് അമേരിക്കാൻ സമ്പദ് വ്യവസ്ഥക്ക് നൽകുന്ന ആഖാതം വളരെ വലുതായിരിക്കും. ഡോളർ മറ്റേതു കറൻസിയേയും പോലെ ആയിത്തീർന്നാൽ അമേരിക്ക പല്ലു കൊഴിഞ്ഞ ഒരു പുലി ആയി മാറും .
ഡോളറിന്റെ ആഗോള എണ്ണവിനിമയ കറൻസി ആക്കി നിലനിർത്തുന്നതിൽ സൗദി അറേബ്യാ ചെയ്ത സഹായങ്ങളുടെ സ്മരണയിലും അതിനു പ്രത്യുപകാരവുമായിട്ടാണ് സൗദി അറേബ്യാ എന്ത് ചെയ്താലും അമേരിക്ക കണ്ണടക്കുന്നത് .രണ്ടു കൊള്ള സംഘങ്ങൾ പരസ്പര സഹായത്തിലും സഹകരണത്തിലും ഉറച്ചുനിന്നു ലാഭം കൊയ്യുന്നതിന്റെ പരമമായ ഉദാഹരണമാണ് സൗദി -അമേരിക്കൻ ബന്ധങ്ങൾ . അതിൽ സാധാരണക്കാരോ കാലാളുകളോ അരും കൊല ചെയ്യപ്പെട്ടാൽ അമേരിക്ക ഒന്നും ചെയ്യാൻ പോകുന്നില്ല . അവർ അത് മറ്റാരുടെയെങ്കിലും തലയിൽ വച്ച് കെട്ടി അവിടെ ബോംബിടും .അതാണ് കഴിഞ്ഞ 50 വർഷത്തെ ചരിത്രം .
അമേരിക്ക എണ്ണയിൽ സ്വയം പര്യാപ്തമായാൽ ഒന്നും ഈ സ്ഥിതി മാറില്ല . ഗൾഫ് മേഖലയിലെ എണ്ണ വ്യാപാരം ഡോളറിൽ നടക്കുന്ന കാലത്തോളം ഈ അമേരിക്ക -സൗദി അച്ചുതണ്ട് തുടരും .
=====
rishi
211You, Harshan P Unnikrishnan, Paskal Pakalomattom Kattakkayam and 208 others
30 comments
11 shares
Share