Wednesday, June 15, 2022

 യൂറോപ്പിലെ റൊമാനി ( ജിപ്സി ) ജനത .ഭൂമിയിലെ ഏറ്റവും പീഡിതരായ ജന സമൂഹം - ഇന്ത്യയുടെ സന്തതികൾ[repost]

====
ഭൂമിയിലെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ജനത ഏതെന്ന ചോദ്യത്തിന്റെ ഏറ്റവും ലളിതമായ ഉത്തരമാണ് യൂറോപ്പിലെ റൊമാനി ജനത . ഒരു രാജ്യമോ , നേതിര്ത്വമോ സാമ്പത്തിക അടിത്തറ യോ ഒന്നുമില്ലാതെ യൂറോപ്പിൽ നിരാലംബരായി ചുറ്റിത്തിരിയാൻ വിധിക്കപ്പെട്ടവരാണിവർ . അവർ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തിൽ സ്ഥിരതാമസമാക്കാൻ നോക്കിയാൽ അപ്പോൾ തന്നെ അവരെ അവിടെനിന്നും ആട്ടിപ്പായിക്കും . കഴിഞ്ഞ 1200 വർഷമായി തുടരുന്ന ഈ ആട്ടിപ്പായിക്കലുകൾ ഇപ്പോഴും മുറതെറ്റാതെ തുടരുന്നുണ്ട് . സ്വീഡൻ ,ഫ്രാൻസ് , നിർവ്വേ തുടങ്ങിയ യൂറോപ്യൻ മൂല്യങ്ങളുടെയും , മാനവികതയുടെയും അപ്പോസ്തലന്മാർ കഴിഞ്ഞ ഏതാനും വര്ഷങ്ങൾക്കുളിൽ തന്നെ തങ്ങളുടെ ഭൂഭാഗങ്ങളിൽ നിന്നും നൂറ്റാണ്ടുകളായി സ്ഥിരതാമസമാക്കിയിരുന്ന റൊമാനി ജനതകളെ പുറത്താക്കിയിരുന്നു .
എട്ടാം ശതകത്തിനും പതിനൊന്നാം ശതകത്തിനുമിടയിലെ ഇസ്‌ലാമിക അധിനിവേശങ്ങൾ കാരണം പശ്ചിമ ഇന്ത്യയിൽ നിന്നും - രാജസ്ഥാൻ ,പഞ്ചാബ് -പലായനം ചെയ്ത ജനതയാണ് ഇപ്പോൾ റൊമാനി എന്നും ജിപ്സി എന്നുമൊക്കെ അറിയപ്പെടുന്ന ജനത . ദശലക്ഷ ക്കണക്കിനു മനുഷ്യർ ദക്ഷിണ ഇന്ത്യയിലേക്കു പലായനം ചെയ്തപ്പോൾ ,പടിഞ്ഞാറൻ ദിക്കിലേക്ക് പലായനം ചെയ്തവരാണ് റൊമാനി ജനതയുടെ പ്രപിതാമഹന്മാർ . ഭാഷാപരവും ജ നിതക പരവുമായ പ്രത്യേകതകൾ പഠനവിധേയമാക്കി ഇന്ത്യയുടെ ഏതു ജനവി ഭാ ഗങ്ങളിൽ നിന്നും ചിതറിയവരാണ് റൊമാനി ആയി മാറിയത് എന്ന് വരെ ഇപ്പോൾ കണ്ടെത്തപ്പെട്ടിട്ടുണ്ട് .
യൂറോപ്പിൽ എത്തപ്പെട്ട ഈ ജനതയെ യൂറോപ്പിലെ ഒരു രാജ്യവും സ്വീകരിച്ചില്ല . കുടിലുകൾ കെട്ടാൻ പോലും അനുവദിച്ചില്ല . അതോടെ സ്ഥിരമായി അലഞ്ഞു തിരിയുന്ന ഒരു ജനവിഭാഗമായി ഇവർ മാറി . മതം മാറ്റം പോലും ഇവരെ തുണച്ചില്ല എന്നതാണ് സത്യം .പത്തു നൂറ്റാണ്ടുകളിലധികമായി അവർ കിടപ്പാടം പോലുമില്ലതെ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്നു . ഇപ്പോൾ അവരുടെ എണ്ണം ഒന്നരകോടിക്ക് മുകളിൽ വരും എന്നാണ് പറയപ്പെടുന്നത് .
രണ്ടാം ലോകമഹായുദ്ധകാലത്തു ഹിറ്റ്ലർ ദശലക്ഷകകണക്കിനു റൊമാനി മനുഷ്യരെയാണ് ഗ്യാസ് ചേമ്പറിൽ വകവരുത്തിയത് . ഗ്യാസ് ചേമ്പറിൽ കൊല്ലപ്പെട്ട റൊമാനി മനുഷ്യർക്ക് ഒരു സ്മാരകം പോലുമില്ല യൂറോപ്പിൽ .യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും പതിനായിരത്തിനുo പത്തുലക്ഷത്തിനുമിടക്ക് റൊമാനികൾ ഉണ്ട് . ഇവരിൽ മഹാഭൂരിപക്ഷത്തിനും പൗരത്വമോ ,വോട്ടവകാശമോ ഒന്നും ഇല്ല .
ഏറ്റവും സമീപകാലത്തു യുഗോസ്ളാവിയയിൽ നിന്നും വേർപിരിഞ്ഞ കൊസോവോയിലാണ് റൊമാനി ജനത കൂട്ടക്കൊലയ്ക്ക് വിധേയനായത് . പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ പൂർണ ഒത്താശയിലാണ് കൊസോവോയിലെ റൊമാനികളുടെ വംശഹത്യ ഈ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ അരങ്ങേറിയത് . അവർക്കു വേണ്ടി ശബ്ദിക്കാനോ , ആ വംശഹത്യയുടെ വാർത്തകൾ നൽകാനോ പോലും ലോകത്തിൽ ആരും ഉണ്ടായില്ല . ഈ കഴിഞ്ഞ വർഷങ്ങളിൽ ഫ്രാൻസ് അവരുടെ ചില പ്രദേശങ്ങളിൽ നിന്നും റൊമാനി വംശജരെ കൂട്ടത്തോടെ നാടുകടത്തിയിരുന്നു .
പാശ്ചാത്യ സാഹിത്യം ഒന്നടങ്കം ഈ സാധുകകളെ അവഹേളിക്കുന്നതിൽ എക്കാലവും ആനന്ദം കണ്ടെത്തിയിരുന്നു . പാശ്ചാത്യ സാഹിത്യത്തിലെ ''മഹാരഥന്മാരെല്ലാം '' റൊമാനി വിദ്വെഷത്തിൽ ഒന്നിനൊന്നു മെച്ചമായിരുന്നു . ബ്രാം സ്റ്റോക്കർ പതിച്ചു നൽകിയ ഡ്രാക്കുളയുടെ പെട്ടിചുമട്ടുകാർ എന്ന ചാപ്പ ഇവർക്കെതിരെ പല രാജ്യങ്ങളും സ്ഥാപനങ്ങളുo വംശഹത്യയുടെ ന്യായീകരണത്തിന് ഉപയോഗിച്ചിട്ടുണ്ട് . ടർക്കിഷ് അധിനിവേശത്തിനെതിരെ പോരാടിയ റൊമാനിയൻ രാജാവ് വ്ലാഡിനെയാണ് ( Vlad )ബ്രാം സ്റ്റോക്കർ ഡ്രാക്കുള എന്ന സാങ്കൽപ്പിക കഥാപാത്രമാക്കി മാറ്റിയത് .വ്ലാഡിനുമേൽ രക്തദാഹിയായ പിശാചിന്റെ അവതാരം എന്ന ആരോപണം വരുത്തിയതിനു ഒരു കാരണം വ്ലാഡിന്റെ സൈന്യത്തിൽ റൊമാനികൾ ഉണ്ടായിരുന്നു എന്നതാണ് .
യൂറോപ്പിലെ ഏറ്റവും ദരിദ്രമായ ബൾഗേറിയ ,റൊമാനിയ തുടങ്ങിയ മേഖലകളാണ് റൊമാനികളോട് അൽപ്പമെങ്കിലും അലിവ് കാട്ടിയിട്ടുള്ളത് . അതിനാൽ തന്നെ ഈ രാജ്യങ്ങളിലെ റൊമാനികൾ പല മേഖലകളിലും ഉയർന്നു വന്നിട്ടുണ്ട് .
......
rishi.s

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...