ആവശ്യത്തിന് വേഗതയുണ്ടെങ്കിൽ മിസൈലുകളുടെ ഗതിക ഊർജ്ജം തന്നെ ലക്ഷ്യങ്ങളെ തകർക്കും. - Kinetic Energy Kill
വളരെ പ്രശസ്തമായ ഒരു സമവാക്യമാണ് KE = 1/2 m v ^2 ചുരുക്ക ത്തിൽ ഒരു വസ്തുവിന്റെ ഗതിക ഉർജ്ജം അതിന്റെ വേഗതയുടെ സ്ക്വയറിന് പ്രൊപ്പോർഷണൽ ആയിരിക്കും. മാക്ക് 1 ൽ സഞ്ചരിക്കുന്ന ഒരു ടൺ ഭാരമുള്ള ഒരു മിസൈലിന്റെ 4 മടങ്ങ് ഗതികോർജ്ജം മാക്ക് 2 വിൽ സഞ്ചരിക്കുന്ന ഒരു മിസൈലിന് ഉണ്ടാവും. വേഗത മാക്ക് 4 ആയാൽ ഗതിക ഉർജ്ജം 16 മടങ്ങും , വേഗത മാക്ക് 8 ആയ മിസൈലിന് മാക്ക് 1 ൽ സഞ്ചരിക്കുന്ന 1 ടൺ ഭാരമുള്ള മിസൈലിന്റെ 64 മടങ്ങ് ഗതിക ഊർജ്ജം ഉണ്ടാവും. ഇത്ര ഗതിക ഉർജ്ജമുള്ള ഒരു വസ്തു ഒരു കെട്ടിടത്തിലോ കപ്പലിലോ വന്നിടിച്ചാൽ അതിൽ സ്ഫോടക വസ്തുക്കൾ ഇല്ലെങ്കിലും ലക്ഷ്യം തകർക്കപ്പെടും. കൈനറ്റിക്ക് എനർജി കിൽ എന്ന ഈ തത്വം ഹൈപ്പർ സോണിക്ക് മിസെലുകളുടെ പ്രഹരശേഷിയിൽ വലിയ പങ്ക് വഹിക്കുന്നു.
സാധാരണ മാക്ക് 1 ൽ സഞ്ചരിക്കുന്ന ഒരു മിസൈലിന്റെ കൈനറ്റിക്ക് എനർജി ഏകദേശ o 25 - 30 കിലോഗ്ര o സ്‌ഫോടക വസ്തുക്കൾക്ക് സമാനമാണ്. ഇതേ മിസൈൽ മാക്ക് 3 ൽ സഞ്ചരിച്ചാൽ ഗതിക ഉർജ്ജം 9 മടങ്ങ് വർധിക്കുകയും അത് 200-300 Kg സ്ഫോടക വസ്തുക്കൾക്ക് തുല്യമാവുകയും ചെയ്യും.
ചുരുക്കത്തിൽ ഒരു ബ്രഹ്മോസ് മിസൈലിൽ വാർ ഹെഡ് ഇല്ലെങ്കിലും അതിന് കാര്യമായ നാശം വരുത്താനാവും.
ഇതേ മിസൈൽ മാക്ക് 9 ൽ സഞ്ചരിച്ചാൽ ഗതികോർജ്ജം മാത്രം 1800 - 2700 കിലോഗ്രാം സ്ഫോടക വസ്തുക്കൾക്ക് സമമായിരിക്കും.
അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനമായ THAAD ലെ മിസൈലുകൾക്ക് സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച വാർ ഹെഡ് ഇല്ല. മിസൈലിന്റെ ഗതിക ഊർജ്ജം തന്നെ ലക്ഷ്യത്തെ തകർക്കുന്നു.
....
No comments:
Post a Comment