നാർമെർ(Narmer)--- ഈജിപ്തിനെ ഏകീകരിച്ച രാജാവ് ( ബി സി 3150 -3100 )
ഏകീകൃത ഭരണ വ്യവസ്ഥ നിലവിൽ വരുന്നതിനു മുൻപുള്ള ചരിത്രാതീത ഈജിപ്ത് (Pre Dynastic Egypt) രണ്ടു ജന സമൂഹങ്ങൾ ചേർന്നതായിരുന്നു . നൈൽ നടിയുടെ അഴിമുഖം ഉൾപ്പെടുന്ന ലോവർ ഈജിപ്തും (Lower Egypt) നൈൽ താഴ്ഴ്വര അടങ്ങുന്ന അപ്പർ ഈജിപ്തും (Upper Egypt) ബി സി 3300 കാലഘട്ടത്തിൽ ഇവിടങ്ങളിൽ നഗരവത്കരണവും കെന്ന്ദ്രീകൃത ഭരണവും നിലവിൽ വരാൻ തുടങ്ങി ബുട്ടോ (Buto) ആയിരുന്നു ലോവർ ഈജിപ്തിന്റെ തലസ്ഥാനം ഹെറാക്കാനോപോലീസ്(Hierakonpolis) ആയിരുന്നു അപ്പർ ഈജിപ്തിലെ പ്രമുഖ നഗരം
ഈ രണ്ടു ഭൂഭാഗങ്ങളെയും ഒരുമിപ്പിച്ചു ഏകീകൃത ഈജിപ്ത് സ്ഥാപിച്ച രാജാവാണ് നർമാർ . മെൻസ്(Menes) ,സ്കോര്പിയോൺ (Scorpion)എന്നീ അപര നാമങ്ങളിലും അദ്ദേഹം അറിയപ്പെടുന്നു .ബി സി 3100 ത്തിനടുത്തുള്ള കാലം ആണ് അദ്ദേഹത്തിന്റെ കാലമായി പൊതുവെ അംഗീകരിച്ചു വരുന്നത് .നാർമെർ അപ്പർ ഈജിപ്തിലെ ഭരണാധികാരിയായിരുന്നു . ലോവർ ഈജിപ്തിനെ അദ്ദേഹം യുദ്ധത്തിലൂടെ കീഴ്പെടുത്തി എന്നാണ് അനുമാനിക്കപ്പെടുന്നത് ..അതിപുരാതനമായ നർമാർ പെല്ലറ്റ് (Narmer Pallete) എന്ന റിയപ്പെടുന്ന ശിലാ ഫലകമാണ് നർമാരുടെ ഈജിപ്ഷ്യൻ ഏകീകരണത്തിന്റെ തെളിവ് നൽകുന്നത് .
പുരാതന ചരിത്രകാരനായ മെനെത്തോയുടെ (Manetho) രേഖകൾ പ്രകാരം നാർമെർ ആണ് ഈജിപ്തിലെ ആദ്യത്തെ എല്ലാവരാലും അംഗീകരിക്കപ്പെട്ട രാജാവ് .അദ്ദേഹത്തിന്റെ ഭരണകാലം ഈജിപ്തിൽ രാജഭരണത്തിനു തുടക്കം കുറിച്ച പുരാതന രാജവംശത്തിന്റെ ആദ്യ ഉപവംശമായി കരുതപ്പെടുന്നു .
നാർമെർ നൈൽ നദിക്കു കുറുകെ ഒരണക്കെട്ടു തീർക്കാൻ ശ്രമിച്ചതായി ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട് .അതി ബ്രിഹത്തായ ആ അണകെട്ടിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങൾ ഇപ്പോഴും നൈൽ നദിക്കരയിലുള്ളതായി സംശയിക്കപ്പെടുന്നു .മുന്നിൽ നിന്ന് യുദ്ധം ചെയ്തിരുന്ന പോരാളിയായിരുന്നു നാർമെർ എന്നാണ് പുരാതന ഫലകങ്ങൾ വ്യക്തമാക്കുന്നത് .ഈജിപ്തിൽ ദേവാരാധനയുടെയും ,ഉദ്യോഗസ്ഥ ഭരണത്തിന്റെയും തുടക്കം നര്മറിന്റെ ഭരണ കാലം മുതലായിരുന്നു എന്നാണ് കരുതപ്പെടുന്നത് .
നൈൽ നദിയിൽ വച്ച് ഒരു നീർകുതിര ( Hippopotamus ) അദ്ദേഹത്തെ ആക്രമിച്ചു വധിച്ചുവെന്നു ചില ഈജിപ്ഷ്യൻ പുരാരേഖകളിൽ സൂചനയുണ്ട് .അദ്ദേഹത്തിന്റെ ഭരണകാലത്തുള്ള ഈജിപ്ഷ്യൻ പുരാലിഖിതങ്ങൾ എണ്ണത്തിൽ തുലോം കുറവാണ് .അതിനാൽ അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങളും അവ്യക്തമായി തുടരുന്നു .
ചിത്രം :നാർമെർ പാലെറ്റെ-നാർമെർ ശത്രുക്കളെ നിഗ്രഹിക്കുന്നതാണ് ഇതിലെ ഇതിവൃത്തം , കടപ്പാട് : വിക്കിമീഡിയ കോമൺസ്
No comments:
Post a Comment