ജോസെർ (Djoser) -- മഹാനായ ഈജിപ്ഷ്യൻ രാജാവ്
ഈജിപ്തിലെ പുരാതന രാജവംശത്തിലെ മൂന്നാം ഉപവംശത്തിലെ (Old Kingdom Third Dynasty )രാജാവായിരുന്നു ജോസെർ (ബി സി 2690- 2660 ).സുവ്യക്തമായി രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഭരണാധികാരിയായി അദ്ദേഹത്തെ കരുതാം .അദ്ദേഹത്തിന്റെ നിര്മിതിയായ പടവ് പിരമിഡ് ( STEP PYRAMID ) ഇന്നും തലയുയർത്തി നില്കുന്നു . വ്യവസ്ഥാപിതമായ ഭരണവും പ്രജാക്ഷേമ തല്പരതയുമായിരുന്നു അദ്ദേഹത്തിന്റെ ഭരണത്തിന്റെ മുഖമുദ്ര .
ലോകത്തിലെ ആദ്യത്തെ രേഖ പെടുത്തപ്പെട്ട ''പ്രധാന മന്ത്രി '' യായ ഏംഹോട്ടേപ് (Imhotep ) ആയിരുന്നു അദ്ദേഹത്തിന്റെ ഉപദേശകനും ഭരണസഹായിയും വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിയായിരുന്നു ഏംഹോട്ടേപ്
ജോസെറിന്റെ ഭരണകാലത്തു ഈജിപ്തിൽ സമാധാനവും ശാന്തിയും കളിയാടിയിരുന്നു ..ചെമ്പിനും വിലയേറിയ രത്നക്കല്ലുകൾക്കും വേണ്ടി ഈജിപ്ഷ്യൻ പര്യവേക്ഷകർ അദ്ദേഹത്തിന്റെ കാലത്തു വിദൂര മരുഭൂമികളിൽ ഖനനം നടത്തിയതിനു രേഖകളുണ്ട് .
ജനങ്ങൾക്കു പ്രിയപ്പെട്ട രാജാവായിരുന്നു ജോസെർ .രാജ്യത്ത് ഒരു ക്ഷാമം നേരിട്ടപ്പോൾ അദ്ദേഹം വളരെയധികം വ്യസനിച്ചതായും ,മനമുരുകിയുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ സംപ്രീതരായി ദേവകൾ അദ്ദേഹത്തെ സഹായിച്ചതായും പ്രസിദ്ധമായ ഫാമിന് സ്റ്റീല(Famine Stela) യിൽ രേഖപ്പെടുത്തിയിട്ടുണ്ട്
പടവ് പിരമിഡാണ് അദ്ദേഹത്തിന്റെ ശവകുടീരമായി കണക്കാക്കുന്നത് .ഒരിക്കൽ .അദ്ദേഹത്തിന്റെ ഭൗതിക ശരീരമടങ്ങിയയിരുന്ന കല്ലറ ഇപ്പോഴും പടവ് പിരമിഡിന്റെയുള്ളിലുണ്ട് .പ്രജാ ക്ഷേമ തല്പരനായിരുന്ന ജോസെറിനെ മരണശേഷം ഈജിപ്ഷ്യൻ ജനത ദേവ പദവിയിലേക്കുയർത്തി .അദ്ദേഹത്തിന്റെ മരണത്തിനു മൂവായിരം കൊല്ലത്തിനു ശേഷവും അദ്ദേഹത്തെ ദേവനായി ഈജിപ്ഷ്യൻ ജനത ആരാധിച്ചിരുന്നതായി ഗ്രീക്ക് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് .മനുഷ്യ ചരിത്രത്തിലെ ഏറ്റവും ജനകീയനായ ഭരണാധികാരികളിൽ ഒരാളായി ജോസെർ രാജാവിനെ നിസ്സംശയം വിലയിരുത്താം.
ചിത്രങ്ങൾ : കടപ്പാട് : വിക്കിമീഡിയ കോമൺസ്
സ്റ്റെപ് പിരമിഡ് ,ജോസെർ രാജാവിന്റെ ഗ്രാനൈറ്റ് പ്രതിമ
ഫാമിൻ സ്റ്റീല
No comments:
Post a Comment