Monday, March 14, 2022

 പെപി –II - നൂറ്റാണ്ടു (~) ഭരിച്ച ഫറോവ


ബി ബി ഇരുപത്താറാം ശതകം മുതൽ ഇരുപത്തൊന്നാം ശതകം വരെയുള്ള കാലഘട്ടമാണ് പുരാതന രാജവംശത്തിന്റെ കാലമായി കരുത പെടുന്നത് .ഈജിപ്ത് ശക്തമായ ഒരു രാജ്യമാകുന്നതും വ്യവസ്ഥാപിതമായ നിയമങ്ങളും ഭരണക്രമങ്ങളും നിലവിൽ വന്നതും ഈ കാലത്താണ് . ജോസെർ(Djoser) ,സ്നേഫെറു (Sneferu)എന്നീ നീതിമാന്മാരായ ഭരണാധികാരികളായിരുന്നു പുരാതന രാജവംശത്തിനെ പ്രശസ്തിയുടെയും സമാധാനത്തിന്റെയും ഉച്ചകോടിയിൽ എത്തിച്ചത് .അവരുടെ പിന്മുറക്കാരായ ഖുഫുവും (Khufu) ഖഫാറെയും(Khafare).അതുന്നതങ്ങളായ പിരമിഡുകളും ,സ്ഫിങ്ക്സും നിർമിച്ചു ലോകത്തെ വിസ്മയിപ്പിച്ചു . ഈജിപ്ത് ലോക നാഗരികതയുടെ നേതിര്സ്ഥാനത്തു തന്നെ എത്തി .അഞ്ഞൂറ് കൊല്ലക്കാലം ഈജിപ്ത് ഈ സ്ഥിരതയും ശാന്തിയും സമ്പത്തും അനുഭവിച്ചു .പെപി എന്ന ഫറോവയുടെ കാലത്തോടെയാണ് പുരാതന രാജവംശം അസ്തമിക്കുന്നതും ഈജിപ്ത് ഒന്നാം ഇടക്കാല കഘട്ടം (first intermediate period) എന്നറിയപ്പെടുന്ന രണ്ട് നൂറ്റാണ്ട് നീണ്ടുനിന്ന അവ്യവസ്ഥയിലേക്കു കൂപ്പു കുത്തുന്നതും

പുരാതന രാജവംശത്തിലെ ആറാം ഉപവംശത്തിലെ (old kingdom ,sixth dynasty)ഫറോവയായിരുന്നു പെപി രണ്ടാമൻ(Pepi –II) ..വളരെ ചെറുപ്പത്തിൽ , രണ്ടോ മൂന്നോ വയസുള്ളപ്പോൾ അദ്ദേഹം ഫറോവയായി .പെപി നെഫ്റ്റ്കാരെ എന്നാണദ്ദേഹത്തിന്റെ പൂർണ നാമം .ബി സി രണ്ടായിരത്തി ഇരുനൂറ്റി എൺപത്തി നാലുമുതൽ തൊണ്ണൂറ്റി നാല് വര്ഷം അദ്ദേഹം ഫറോവയായിരുന്നു .മനുഷ്യ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ ഭരണാധികാരി എന്ന ബഹുമതി പെപിക് അവകാശപ്പെട്ടതാണ് .ചില ചരിത്രകാരന്മാർ അദ്ദേഹത്തിന്റെ ഭരണ ദൈർഖ്യത്തെപ്പറ്റി സംശയവും രേഖപ്പെടുത്തിയിട്ടുണ്ട്

പെപിയുടെ ഭരണകാലത്തു ഈജിപ്ത് വിദേശ വാണിജ്യത്തിൽ ഏർപ്പെട്ടിരുന്നതായി തെളിവുകൾ ഉണ്ട് .അദ്ദേഹം കുട്ടിയായിരുന്നപ്പോൾ മാതാവായ അംഖേസെൻപെപ്പി(Ankhesenpepi ) യാണ് റീജന്റ് ആയി ഭരണം നടത്തിയിരുന്നത് .'' ദിജു '' (Deju)എന്ന പ്രധാനമന്ത്രിയും അദ്ദേഹത്തെ ഭരണത്തിൽ സഹായിച്ചു ..ദൂരദേശങ്ങളുമായി വാണിജ്യം നടത്താൻ ഫിനീഷ്യൻ നാവികരെ പെപി ആശ്രയിച്ചിരുന്നു .വിദൂരമായ ഫിനീഷ്യൻ നഗരങ്ങളിൽ പെപിയെപ്പറ്റിയുള്ള ലിഖിതങ്ങൾ കണ്ടെടുത്തിട്ടുണ്ട്

പുരാതന രാജവംശത്തിന്റെ അധഃപതനം പെപിയുടെ കാലത്താണ് തുടങ്ങിയതെന്ന് ചരിത്രകാരന്മാർ ഏകസ്വരത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. .അദ്ദേഹം വളരെയധികം ഉദാരമതിയും ,ദയാലുവും ആയിരുന്നു .ഇത് മുതലെടുത്തു ഈജിപ്തിലെ പ്രമാണിമാരും ,പ്രവിശ്യാ ഭരണാധികാരികളും അഴിമതിയും സ്വജന പക്ഷ പാതവും കാണിക്കാൻ തുടങ്ങി. പെപിക് അവരെ അടിച്ചമർത്താൻ കഴിഞ്ഞില്ല .അമിതമായ ''ഡിസെൻട്രലൈസഷൻ '' പെപിയുടെ ഭരണത്തിന്റെ കെട്ടുറപ്പ് തകർക്കുകയാണുണ്ടായത് .ഭരണം ബുദ്ധിമുട്ടായപ്പോൾ കൂടുതൽ മന്ത്രിമാരെ നിയമിച്ചു പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ശ്രമിച്ചുവെങ്കിലും .അത് വീണ്ടും അസ്ഥിരത ഉണ്ടാക്കുകയാണുണ്ടായത് .അദ്ദേഹത്തിന്റെ അതി ദീർഘമായ ഭരണകാലയളവും പ്രശ്നങ്ങൾ വഷളാക്കി .അദ്ദേഹത്തിന്റെ പുത്രന്മാരെല്ലാം അദ്ദേഹത്തിന്റെ കാലത്തു തന്നെ അന്തരിച്ചു . ഇത് പിന്തുടർച്ച തർക്കങ്ങൾക്കു വഴിവച്ചു .ക്രമേണ ഈജിപ്ത് അസ്ഥിരതയിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തി .അദ്ദേഹത്തിന്റെ അവസാന വർഷങ്ങളിൽ അനുഭവപ്പെട്ട കാലാവസ്ഥാ വ്യതിയാനം തകർച്ചയുടെ ആക്കം കൂടി .

പെപി യുടെ പിന്തുടർച്ച ആരിലൂടെ ആണെന്ന് വ്യക്തമല്ല .നൈട്രോക്രിസ് (Queen Nitocris) എന്ന രാജ്ഞി യാണ് പെപിയെ പിന്തുടർന്നു ഭരണത്തിലെത്തിയത് എന്നാണ് അംഗീകരിക്കപ്പെട്ട ചരിത്ര വസ്തുത ..നൈട്രോക്രിസ് ഈജിപ്തിലെ ആദ്യ വനിതാ ഫറോവയായിരുന്നു .അവരുടെ ഭരണ കാലം അധികം നീണ്ടുനിന്നില്ല .ഈജിപ്ത് സമ്പൂർണമായ അവ്യവസ്ഥയിലേക്കു പതിച്ചു .പിന്നീടുള്ള ഇരുനൂറു വര്ഷം ഈജിപ്തിന്റെ ചരിത്രത്തിലെ ഭീതിദമായ കാലഘട്ടമായിരുന്നു .ഒന്നാം ഇടക്കാല കാലഘട്ടം എന്നാണ് ഈ കാലയളവ് അറിയപ്പെടുന്നത് .ഈ കാലഘട്ടത്തിലെ വിഷമതകൾ ''ഇപ്പുവർ പാപ്പിറസ് ''( Ipuwer Papyrus) ഉൾപ്പെടെയുള്ള പുരാരേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...