കുറുക്കന്റെ പുത്തി ( കുട്ടികഥ )-- ആഫ്രിക്കയിലെ ഏതോ രാജ്യത്തെ ഏതോ പ്രദേശത്തെ കഥ
കുറുക്കൻ സാമൂഹ്യ പ്രവർത്തനം ''തുടങ്ങി'' .കാട്ടിലെ എല്ലാ മൃഗങ്ങൾക്കും ജോലി ഉറപ്പാക്കുകയാണ് സാമൂഹ്യ പ്രവർത്തനത്തിന്റെ ലക്‌ഷ്യം .കുറുക്കൻ എല്ലാവരിൽനിന്നും അപേക്ഷ വാങ്ങി .എഴുത്തും വായനയും അറിയാത്തവന് അപേക്ഷ എഴുതി നൽകി ..മൃഗങ്ങളിൽ നിന്ന് തരം പോലെ പണവും വാങ്ങി .പണം വാങ്ങിയവരോട് ഇത്രയും കൂടി പറഞ്ഞു .ഇതു മറ്റാരും അറിയരുത് .സിംഹത്താന് ചിക്കൻ ഫ്രൈ വാങ്ങികൊടുക്കാനാണ് ,എനിക്കിതിൽ ഒരു പണവും വേണ്ട .കുറുക്കന്റെ സേവന മനസ്സിനെ കാട്ടിലെ ആന മുതൽ മുയൽ വരെ എല്ലാവരും മുക്ത കണ്ഠം പുകഴ്ത്തി .അപേക്ഷകളുടെ കെട്ടും കൊണ്ട് കുറുക്കൻ സിംഹത്താന്റെ ഹെഡ് ആപ്പീസിലേക്കു പലവുരു പോകുന്നത് കണ്ട കുരങ്ങന്മാർ പറഞ്ഞു .എന്തൊരു വിനയം ,എന്തൊരു ത്യാഗ സന്നദ്ധത .ഇദ്ദേഹത്തെപോലെയുള്ളവരാണ് കാടിന്റെ ഐശ്വര്യം .കുറച്ചു ദിവസം കഴിഞ്ഞു സിംഹത്താൻ ഒരു ഉത്തരവ് ഇറക്കി കുറുക്കനെ ''വലിയ ദിവാൻ ഓഫ് ഫോറെസ്റ് '' ആയി നിയമിച്ചിരുന്നു . കുറുക്കൻ ഉടൻതന്നെ തന്റെ ഗുഹയിൽ നിന്ന് സിംഹത്താന്റെ ഡബിൾ ഗുഹയിലേക്ക് താമസം മാറ്റി . മൃഗങ്ങൾ മൂക്കത്തു വിരൽ വച്ച് .അതിശയിച്ചു .ഏതാനും ദിവസം കഴിഞ്ഞു വലിയ ദിവാൻ തന്റെ ആദ്യത്തെ ഉത്തരവും ഇറക്കി .കാട്ടിൽ ഇനി പത്തു വർഷത്തേക്ക് ഇനി ആർക്കും നിയമനം ഇല്ല . ജോലി വേണ്ടവർ കൂലിപ്പണി എടുക്കണം . കുറച്ചു നാൾ കഴിഞ്ഞു കുറുക്കൻ ചുമന്നു കൊണ്ട് നടന്നിരുന്ന അപേക്ഷകളുടെ കെട്ട് കുറുക്കന്റെ പഴയ ഗുഹക്കടുത്തുനിന്നു കിട്ടി . അതിൽ ഒരപേക്ഷയും ഇല്ലായിരുന്നു .കുറുക്കൻ എവിടുന്നോ അടിച്ചു മാറ്റികൊണ്ടുവന്ന പഴയ പത്രക്കടലാസ് കെട്ടാണ് പാവം മൃഗങ്ങൾ അപേക്ഷകളുടെ കെട്ടായി കരുതിയത് . പത്രങ്ങളുടെ ഇടയിൽ കുറുക്കൻ തന്നെ വലിയ ദിവാനായി നിയമിക്കണം എന്നെഴുതിയ അപേക്ഷയുടെ ഫോട്ടോസ്റ്റേറ്റ് കോപ്പിയും ഉണ്ടായിരുന്നു ..ഈ സംഭവത്തിന് ശേഷമാണ് കുട്ടികഥകളിൽ കുറുക്കന് സ്ഥിരം വില്ലന്റെയും കള്ളന്റെയും റോൾ നൽകാൻ തുടങ്ങിയത് .ആഫ്രിക്കയിൽ തുടങ്ങിയ ഈ പതിവ് നമ്മുടെ നാട്ടിലും ഇപ്പോൾ തുടർന്നുവരുന്നു.
No comments:
Post a Comment