Monday, March 14, 2022

 "ഗോസ്റ്റ് ഓഫ് കിയെവ് " എന്ന ഉക്രേനിന്റെ മലനാടൻ സീരിയൽ ട്രിക്ക്

😁.
നമ്മുടെ സീരിയലുകളിൽ കണ്ടുവരുന്ന രസകരമായ ഒരു സംഭവമുണ്ട്. ഏതെങ്കിലും നടനോ നടിയോ വേതനം കൂട്ടിച്ചോദിച്ചാൽ അടുത്ത സീരയൽ എപ്പിസോഡ് തുടങ്ങുന്നത് ആ നടന്റെ / നടിയുടെ മാലയിട്ട ഫോട്ടം കാണിച്ചു കൊണ്ടാവും. ഈ ടെക്നിക്ക് ഇവിടെ നിന്ന് ഉക്രേനിലെ തട്ടിക്കൂട്ട് വൈദ്യപ്പുരകളിൽ നിന്ന് MBBS വാങ്ങാൻ പോയവരിലൂടെ ഉക്രേനിലും എത്തിയിട്ടുണ്ട് എന്നാണ് തോന്നുന്നത്.
റഷ്യ ഉക്രേൻ യുദ്ധം തുടങ്ങുന്നതിന് മുമ്പ് യൂറോപ്പിലെ ഏറ്റവും വലിയ വ്യോമസേനകളിൽ ഒന്നായിരുന്നു ഉക്രേനിയൻ വ്യോമസേന .പക്ഷെ ഇന്ന് പേരിന് മാത്രമാണ് ഉക്രേനിയൻ വ്യോമസേന നിലവിലുള്ളത്. പക്ഷെ ഉക്രേൻ തങ്ങളുടെ വ്യോമസേനയെപ്പറ്റി വലിയ വലിയ തള്ളുകളാണ് പ്രചരിപ്പിക്കുന്നത്. പാശ്ചാത്യമാധ്യമങ്ങളും അവർക്ക് സ്തുതി പാടുന്ന മറ്റ് മാധ്യമങ്ങളും ഈ തള്ളുകൾക്ക് വലിയ പ്രചാരണമാണ് കൊടുക്കുന്നത്. അതിലൊരു വല്യ തള്ളാണ് " ഗോസ്റ്റ് ഓഫ് കിയെവ്" എന്ന യമണ്ടൻ തള്ള്
ഉക്രേനിയൻ പ്രചാരങ്ങളിൽ റഷ്യൻ യുദ്ധവിമാനങ്ങളെ കൊട്ടക്കണക്കിന് വെടി വച്ചിടുന്ന ഒരു മിഗ് -29 പെലറ്റ് ആണ് ഗോസ്റ്റ് ഓഫ് കിയെവ്. യുദ്ധം തുടങ്ങിയ ആദ്യ ദിവസം 5 റഷ്യൻ യുദ്ധവിമാനങ്ങളെയും രണ്ടാം ദിവസം 10 റഷ്യൻ യുദ്ധവിമാനങ്ങളെയുമാണ ത്രേ ഈ ഗോസ്റ്റ് ഓഫ് കിയെവ് മിസൈലടിച്ച് തകർത്തത്. BBC യും CNN ഉം ഉക്രേൻ പ്രചാരണത്തെ ഏറ്റെടുത്തു. ഈ തള്ളുകളുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഗോസ്റ്റ് ഓഫ് കിയെവ് വെടിവച്ചിടുന്ന ഒരു വിമാനത്തിനും അവശിഷ്ടങ്ങൾ ഇല്ലെന്നാണ്. അങ്ങനെ പറഞ്ഞ് പറഞ്ഞ് ഗോസ്റ്റ് ഓഫ് കിയെവ് റഷ്യൻ വ്യോമസേനയെ മുഴുവൻ വെടിവച്ചിട്ടു എന്നു വരെയായി. പാശ്ചാത്യ മാധ്യമങ്ങളുടെ കമെന്റ് കോളങ്ങളിൽ ഗോസ്റ്റ് ഓഫ് കിയെവ് വലിയ തമാശയായി.
ഈ ഘട്ടത്തിൽ പ്രചാരണം പട്ടി പോലും വിശ്വസിക്കാതെ വന്നപ്പോഴാണ് ഉക്രേ ൻ മലനാടൻ സീരിയൽ ട്രിക്ക് പുറത്തെടുത്തത്. അനേകമനേകം റഷ്യൻ യുദ്ധവിമാനങ്ങളെയും ആയിരക്കണക്കിന് റഷ്യൻ സൈനികരെയും കൊന്നൊടുക്കിയ ഗോസ്റ്റ് ഓഫ് കിയെവ് " വീര " ചരമം പ്രാപിച്ചിരിക്കുന്നു. വർഷങ്ങ ൾക്ക് മുമ്പ് ഉക്രേനിയൻ വ്യോമസേനയിൽ നിന്ന് വിരമിച്ച അലക്സാണ്ടർ ഓക്സാൻചെങ്കോ ആണ് ഗോസ്റ്റ് ഓഫ് കിയെവ് . ഓക്സാൻ ചെങ്കോക്ക് ഉക്രേ ന്റ സകലമാന സിവിൽ മിലിട്ടറി പുരസ്ക്കാരങ്ങളും നൽകപ്പെട്ടു. ഒക്സാൻ ചെങ്കോയുടെ മാലയിട്ട പടം തന്നെ ഉക്രേൻ രംഗത്തിറക്കി.എന്തായാലും മലനാടൻ സീരിയൽ ട്രിക്ക് ഉക്രേനിൽ വരെ എത്തിയതിൽ നമുക്ക് തീർത്തും അഭിമാനിക്കാം. 😂😂😂
.....
rishi.s

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...