വനിതാ ദിനവും ചില പൗരാണിക ചിന്തകളും -
ഋക് വേദ മന്ത്രങ്ങൾ ദർശ്ശിച്ച ഋഷികകൾ
.......
എല്ലാ വനിതാദിനങ്ങളിലും മുറതെറ്റാതെ നടന്നു വരുന്ന ഒരാചാരമുണ്ട്. ചിലർ മനുസൃമൃതി ചൂണ്ടിക്കാട്ടി വനിതകളെ ഇന്ത്യൻ സംസ്കാരം ചവിട്ടിമെതിച്ചിരുന്നു എന്ന് പ്രചരിപ്പിക്കും മറ്റു ചില കൂട്ടരാകട്ടെ മരുമക്കത്തായം, സംബന്ധം തുടങ്ങിയ തരം താണ ആചാരങ്ങളെ മുൻ നിർത്തി മറുവാദമുയർത്തും. ഈ രണ്ടു കൂട്ടരും നടത്തുന്നത് വെറും വിവരം കെട്ട പ്രചരണങ്ങളാണ്. മനു സ്മൃതി ഇന്ത്യൻ തത്വചിന്തയുടെ ചവറ്റുകൊട്ടയിൽ പോലും സ്ഥാനം അർഹിക്കാത്ത ഒരു ഗ്രന്ഥമാണ്. മരുമക്കത്തായം സംബന്ധം തുടങ്ങിയ ആചാരങ്ങൾക്ക് ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയിൽ ഒരിക്കലും മാന്യമായ ഒരു സ്ഥാനം കൽപ്പിച്ചു നൽകിയിട്ടില്ല.
മധ്യകാലത്തിൽ അപചയത്തിന്റെ പടുകുഴിയിൽ വീണു പോയി എങ്കിലും പൗരാണിക കാലം മുതൽ ഏതാണ്ട് 8-9 നൂറ്റാണ്ടുകൾ വരെ ഇന്ത്യയിൽ സ്ത്രീകൾക്ക് സമൂഹത്തിൽ സമുന്നതമായ സ്ഥാനം തന്നെ കൽപ്പിച്ചു നൽകിയിരുന്നു. ഏറ്റവും പുരാതനമായ വേദമായ ഋക് വേദത്തിലെ അതേ കം മന്ത്ര ദ്രഷ്ടാക്ക ൾ വനിതകളാണ്.
വേദoഎന്നാൽ അറിവ്. പല കാലങ്ങളിൽ പല ഋഷിമാരും ഋഷികകളും ദർശ്ശിച്ച അറിവുകളാണ് വേദം എന്ന രൂപത്തിൽ മൂർത്തമായി ഇന്ന് നിലനിൽക്കുന്നത്.
വേദ സൂക് തങ്ങൾ ഋഷിമാർ കണ്ടെത്തിയതാണെന്ന് അവർ അവകാശപ്പെടുന്നില്ല. നിലനിന്ന അറിവിനെ കാണാൻ (ദർശ്ശിക്കാൻ , ) സ്വയം പ്രാപ്തരായ മഹാ മനീഷികളാണ് ഋഷികൾ . ഒരു സ്ത്രീക്ക് അതിന് പ്രാപ്തിയുണ്ടായിൽ ആ മഹതിയെ ഋഷിക എന്ന് വിളിക്കുന്നു. മന്ത്ര ദൃഷ്ടാക്കളായ ഋഷി / ഋഷി ക മാരുടെ പേരുകൾ വേദങ്ങളിൽ ത്തന്നെ പറയപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുരാതനമായി കരുതപ്പെടുന്ന ഋക് വേദത്തിൽ തന്നെ മന്ത്രദ്രഷ്ടാക്കളായ അനേകം ഋഷികകളുടെ പേരുകൾ പരാമർശ്ശിക്കപ്പെട്ടിട്ടുണ്ട്. ഋഷിമാരും ഋഷികകളും ഒത്തുചേർന്നാണ് വേദങ്ങൾ സഞ്ചയിച്ചെടുത്തത്.
ഋഗ് വേദ മന്ത്ര ദൃഷ്ടാക്കളായ ചില മഹാഋഷികകളുടെ പേരുകൾ താഴെ കുറിക്കുന്നു.
ഋഷിക അദിതി ദാക്ഷായണി -ഋക് വേദം നാലാം മണ്ഡലത്തിൽ പരാമർശ്ശിക്കപ്പെടുന്ന ഒരു മന്ത്ര ദൃഷ്ടാവാണ് ഈ മഹതി.
ഋഷിക അപാല അത്രേയി - അത്രിമഹർഷിയുടെ പുത്രിയാണ് ഈ ഋഷിക ഋഗ് വേദം എട്ടാം മണ്ഡലത്തിലെ ഒരു മന്ത്ര ദൃഷ്ടാവാണ് ഈ ഋഷിക
ഋഷിക ലോപമുദ്ര - മഹർഷി അഗസ്ത്യന്റെ പത്നിയാണ് ഈ ഋഷിക
ഋഷിക ശാശ്വതി അംഗിരസി
ഋഷിക സചി പൗലോമി
ഋഷിക സൂര്യ സാവിത്രി
ഋഷിക വിശ്വവര ആത്രേയി
ഋഷിക യാമി വൈവസ്വതി.
.
:
.
ഈ ലിസ്റ്റ് അപൂർണ്ണമാണ്. മറ്റു പല ഋഷികമാരും ഋക് വേദ മന്ത്ര ദൃഷ്ടാക്കളായി വരുന്നുണ്ട്.
......
rishi.s
No comments:
Post a Comment