അമേരിക്കൻ സൈന്യം സിവിലിയന്മാരെ കൊന്നൊടുക്കിയ ഇറാക്കിലെ മരണ ഹൈ വേ .
അമേരിക്കക്കാരൻ യുദ്ധമര്യാദകളുടെ മഹത്വം വിളമ്പുന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ തമാശ . തങ്ങൾ ഏർപ്പെടുന്ന യുദ്ധങ്ങളിൽ ഒരു യുദ്ധമര്യാ ദയും ഒരിക്കലും അമേരിക്ക ക്കാർ കാണിച്ചിട്ടില്ല . വിയറ്റ്നാമിലായാലും ഇറാക്കിലായാലും സെർബിയയിൽ ആയാലും അഫ്‌ഗാനിസ്ഥാനിൽ ആയാലും മറ്റെവിടെ ആയാലും ഒരു തരത്തിലുള്ള യുദ്ധ മര്യാദകളും അമേരിക്ക ഒരിക്കലും കാണിച്ചിട്ടില്ല . ഒന്നാം ഗൾഫ് യുദ്ധത്തിന്റെ അവസാന നാളുകളിൽ ഹൈ വേ 80 എന്ന ഇറാക്കി പാതയിൽ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും കാനഡയും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിൽ ഏകദേശം 2000 മനുഷ്യരാണ് മരിച്ചത് .(പതിനായിരം പേർ വരെ ആ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നും പറയപ്പെടുന്നുണ്ട് ) പതിനായിരത്തിലേറെ പേർക്ക് പരിക്കുകൾ പറ്റി . തകർന്ന വാഹനങ്ങളുടെ എണ്ണം മൂവായിരത്തിലധികം വരും എന്നാണ് പറയുന്നത് . 1991 ഫെബ്രുവരി 26 രാത്രിയിലാണ് ഇരുളിന്റെ മറവിൽ അമേരിക്ക ഈ നൃശംസത കാണിച്ചത് .
No comments:
Post a Comment