Monday, March 14, 2022

 തെർമ്മോബാറിക്ക് (ഫ്യുവൽ - എയർ ) ബോംബുകൾ - ഏറ്റവും ശക്തിയേറിയ നോൺ ന്യൂക്ലിയർ ബോംബുകൾ

......
ആണവ ആയുധങ്ങൾ ഒഴിച്ചു നിർത്തിയാൽ ഏറ്റവും വലിയ സ്ഫോടന ശേഷിയുള്ള ബോംബുകളണ് തെർമ്മോബാറിക്ക് ബോംബുകൾ. സാധാരണ ബോംബുകളിൽ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ ഇന്ധനത്തിന്റെയും ഓക്സിഡൈസറിന്റെയും ഒരു മിശ്രിതമായിരിക്കും മിക്ക സാധാരണ ബോംബുകളുടെയും സ്ഫോടക വസ്തുവിന്റെ 50 % ത്തിൽ അധികം ഓക്സിഡൈസർ ആയിരിക്കും. സ്ഫോടനം ട്രിഗർ ചെയ്തു കഴിഞ്ഞാൽ സ്ഫോടനം നിലനിർത്താനുള ഓക്സിജൻ ബോംബിനുള്ളിലെ ചാർജ്ജിൽ നിന്നു തന്നെ ലഭിക്കും.
തെർമ്മോബാറിക്ക് - ഫ്യുവൽ എയർ - ബോംബുകളിൽ 100 % വും സ്ഫോടകവസ്തുവാണ്. ബോംബിനുള്ളിൽ ഓക്സിഡൈസർ ഉണ്ടാവില്ല. ഒരു ചെറിയ സ്ഫോടനം നടത്തി ഫ്യുവൽ അന്തരീക്ഷത്തിലേക്ക് വ്യാപിപ്പിക്കുന്നു. അന്തരീക്ഷവായുവും ഫ്യുവലും തമ്മിൽ മിക്സ് ചെയ്ത് ഒരു ഫ്യുവൽ എയർ മിശ്രിതം രൂപപ്പെടുന്നു. ഈ പ്രക്രിയക്ക് വളരെ കുറച്ച് സമയം എടുത്തേക്കും ഈ ഫ്യുവൽ എയർ മിശ്രിതം രൂപപ്പെട്ട ശേഷം രണ്ടാമത് ഒരു ട്രിഗർ സ്ഫോടനം നടത്തി ഈ മിശ്രിതത്തെ സ്ഫോടനം ചെയ്യിക്കുന്നു. ഇതാണ് ഫ്യുവൽ എയർ ബോംബുകളുടെ തത്വം.
ഏറ്റവും വലിയ കൺവെൻഷണൽ ബോംബുകൾ മിക്കതും ഫ്യുവൽ എയർ ബോംബുകളാണ്. അത്തരത്തിൽ ഒന്നാണ് അമേരിക്ക മതർ ഒഫ് ഓൾ ബോംബ്സ് എന്ന് വിളിക്കുന്ന 8 ടണ്ണിലേറെ ഭാരമുള്ള ബോംബ്. ഏതാനം വർഷം മുമ്പ് റഷ്യ 40 ടൺ സ്ഫോടന ശക്തിയുള്ള ഒരു FA ബോംബ് പരീക്ഷിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ആണവേതര ബോംബാണത് എന്നാണ് അവരുടെ അവകാശവാദം. ഭൂമിയിലെ മിക്ക ഇടത്തരം വമ്പൻ സൈനിക ശക്തികളുടെയും ആയുധപ്പുരയിൽ ഫ്യുവൽ എയർ ബോംബുകൾ ഉണ്ട്.
....
rishi.s

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...