Monday, March 14, 2022

 ട്രാൻസിസ്റ്റർ - അല്പം ചരിത്രം


മനുഷ്യ ജീവിതത്തെ ഏറ്റവുമധികം മാറ്റിമറിച്ച കണ്ടുപിടുത്തങ്ങളുടെ കൂട്ടത്തിൽ തീർച്ചയായും ഉണ്ടാവേണ്ട ഒന്നാണ് ട്രാൻസിസ്റ്റർ .തീയുടെ നിയന്ത്രണം ,ചക്രം ,ഇരുമ്പിന്റെ ഉത്പാദനം ,വൈദ്യുതി ,അച്ചടി വിദ്യ ,എഴുത്തു വിദ്യ ,തുടങ്ങിയവക്ക് കിടനിൽകുന്നതാണ് ട്രാൻസിസ്റ്റർ മനുഷ്യജീവിതത്തിൽ വരുത്തിയ സ്വാധീനം. ആധുനിക വാർത്താവിനിമയ സംവിധാനങ്ങളും ,വ്യാവസായിക യന്ത്ര നിയന്ത്രണ സംവിധാനങ്ങളുമെല്ലാം ട്രാന്സിസ്റ്ററിനോട് കടപ്പെട്ടിരിക്കുന്നു

ട്രാൻസിസ്റ്റർ എന്ന വാക്ക് രണ്ടു പദങ്ങൾ ചേർന്നുണ്ടായതാണ് . ''ട്രാൻസ്ഫർ'' ''റെസിസ്റ്റർ'' എന്നെ രണ്ടു പദങ്ങൾ .എന്തുതരം ട്രാൻസിസ്റ്റർ ആയാലും പ്രവർത്തനത്തിൽ റെസിസ്റ്റൻസിന്റെ നിയന്ത്രിതമായ വ്യതിയാനം അതിന്റെ പ്രവർത്തനത്തിൽ അന്തർ ലീനമായിരിക്കും.

പല കണ്ടുപിടുത്തങ്ങളെയും പോലെ ട്രാന്സിസ്റ്ററിന്റെ കണ്ടുപിടിത്തവും ,ആരാണ് നടത്തിയത് എന്നത് തർക്ക വിഷയമായി തുടരുന്നു ..ഉപയോഗയോഗ്യമായ ഒരു ട്രാൻസിസ്റ്റർ ആദ്യമായി നിർമിച്ചത് അമേരിക്കയിലെ ബെൽ ലാബിലെ ജോൺ ബർഡീൻ , വില്യം ഷോക്കലേ, വാൾട്ടർ ബ്രേറ്റയിൻ എന്നിവർ ചേർന്നാണ്(1947) .അതിനവർക്ക് ഫിസിക്സിനുള്ള നോബൽ സമ്മാനവും കിട്ടി (1956) . പേറ്റന്റാണ് കണ്ടുപിടുത്തതിന്റെ ആധാരമായി എടുക്കുകയാണെങ്കിൽ ട്രാൻസിസ്റ്റർ കണ്ടുപിടിച്ചത് ഹങ്കരിക്കാരനായ എഡ്ഗാർ ലിലെൻഫീൽഡ് ആണെന്ന് പറയേണ്ടി വരും .1925 ഇൽ തന്നെ അദേഹo ട്രാൻസിസ്റ്ററിന്റെ ( ഫീൽഡ് എഫ്ഫെക്റ് ട്രാൻസിസ്റ്ററിന്റെ ) പേറ്റന്റ് എടുത്തിരുന്നു .ബർദീനും കൂട്ടരും അവർ കണ്ടുപിടിച്ച ട്രാൻസിറ്ററിന്റെ പേറ്റന്റ് എടുക്കാൻ ശ്രമിച്ചപ്പോൾ ലിലെൻഫീൽഡിന്റെ പേറ്റന്റ് ചൂണ്ടിക്കാട്ടി അവരുടെ പേറ്റന്റ് അപേക്ഷ തള്ളുകയാണുണ്ടായത് .ബെൽ ലാബിന്റെ വകീലന്മാരുടെ മിടുക്കുകൊണ്ടാണ് അവർക് ലിലെൻഫീൽഡിന്റെ സംഭാവനകളെ അവഗണിച് വൻതോതിൽ ട്രാൻസിസ്റ്റർ നിർമാണം തുടങ്ങാൻ കഴിഞ്ഞത് .ബെൽ ലാബിനെതിരെ നിയമനടപടികളെടുക്കാനുള്ള സാമ്പത്തിക സ്ഥിതിയോ സമയമോ ലിലിൻഫീൽഡിനുണ്ടായിരുന്നില്ല..ലിലെൻഫീൽഡ് പരാജയപെട്ടു എന്ന് പറയാൻ കഴിയില്ല .താൻ കണ്ടുപിടിച്ച എലെക്ട്രോലൈറ്റിക് കപ്പാസിറ്ററിന്റെ അവകാശം സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു

ട്രാൻസിസ്റ്ററിന്റെ ചരിത്രത്തിലെ മറ്റൊരു പ്രധാന വ്യക്തിയാണ് ജർമൻ ശാസ്ത്രജ്ഞനായ ഓസ്കാർ ഹെൽ . 1934 ഇൽ അദ്ദേഹവും ട്രാൻസിസ്റ്ററിനു സമാനമായ ഒരു സംവിധാനത്തിന്റെ പേറ്റന്റെടുത്തു .ലൈലൻഫീൽഡിനും,ഹെലിനും ട്രാന്സിസ്റ്ററിന്റെ കണ്ടുപിടുത്തതിന്റെ പ്രശസ്തി കിട്ടാത്തത് അവർക്കു വൻതോതിൽ അത് നിർമിക്കാൻ കഴിയാത്തതുകൊണ്ടാണ് .അക്കാലത്തു ( രണ്ടാം ലോക യുദ്ധത്തതിന് മുൻപ് ) ട്രാൻസിസ്റ്റർ പോലൊരു ഉപകരണത്തിന് വിപണിയും ഇല്ലായിരുന്നു .
--
rishi.s

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...