ഉക്രേനിന്റെ "വിദ്യാഭ്യാസ " വ്യവസായവും നമ്മുടെ പരാജയങ്ങളും .
......
ഉക്രേനിൽ പഠിക്കാൻ പോയ വരുടെ കാര്യത്തിൽ തങ്ങൾക്ക് ഒരുത്തരവാദിത്വവും ഇല്ല എന്ന് ഉക്രേനിലെ ഇന്ത്യൻ അംബാസഡർ ഇന്നലെ അർഥശങ്കക്ക് ഇടയില്ലാതെ തന്നെ വ്യക്തമാക്കി. പിന്നെ ആർക്കാണ് ഉത്തരവാദിത്വം എന്ന് ചോദിക്കരുത്. അയൽക്കാർക്കാണ് ഉത്തരവാദിത്വം എന്നാണ് സ്ഥാനപതിയുടെ വാദം.
ഉക്രേൻ എന്ന രാജ്യം നടത്തുന്ന ഒരു കച്ചവടമാണ് ഈ വിദ്യാഭ്യാസ വ്യവസായം. ഏതാണ്ട് എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഇത് നടത്തുന്നുണ്ട്. ഇതിനായി ഇത്തരം രാജ്യങ്ങൾ അവരുടെ ഏജന്റുമാരെ പത്താം ക്ലാസ് കഴിയുമ്പോൾ ത്തന്നെ നിരന്തരം ബന്ധപ്പെടും. പല രീതികളിലെ പചാരണവും മസ്തിഷ്ക പ്രഷ്കാളനവുമാകുമ്പോൾ ഉക്രേനിലും അതു പോലെയുള്ളിടങ്ങളിലും പോകാൻ ആളുകൾ തയ്യാറാവും .
അറിഞ്ഞിടത്തോളം ഉക്രേനിലെ "പഠന " ത്തിന് യോഗ്യതകളോ യോഗ്യതാ പരീക്ഷയോ ആവശ്യമില്ല. ഒരു നിശ്ചിത തുകക്ക് ഒരു നിശ്ചിത കാലം കഴിയുമ്പോൾ ഡിഗ്രി അതാണ് കരാർ. ഞണ്ടുകൾ ഉറങ്ങാറില്ല എന്ന് പറയുന്നത് പോലെ ഉക്രേനിൽ സപ്ലിയും ക്രിറ്റിയും ഒന്നുമില്ല. എല്ലാവരും ഒന്നാം ക്ലാസിൽ ത്തന്നെ പാസാവും. ഇവർക്ക് ഇവിടെ പഠിക്കുന്നവരേക്കാൾ വേഗത്തിൽ ഇവിടെ തിരിച്ച് വരാം . പണിയും തുടങ്ങാം.. ഇതാണ് സ്ഥിതി. അങ്ങോട്ട് പോകുന്നവരെ നമുക്ക് കുറ്റം പറയാനാകില്ല. പക്ഷെ ഒന്ന് മാത്രം - പണം പിടുങ്ങുന്നവർ ഉത്തരവാദിത്വവും കാണിക്കണം.
ശരാശരി ഓരോ വർഷവും ഇന്ത്യയിൽ നിന്ന് എത്ര പേർ ഉക്രേനിലേക്ക് പഠനത്തിന് പോകുന്നു എന്നതിന് കൃത്യമായ കണക്ക് ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷെ 10000 പേരെങ്കിലും ഉണ്ടാവും. കോഴ്സ് ഫീസായി പറഞ്ഞുകേൾക്കുന്നത് 30-50 ലക്ഷം രൂപ വരെയാണ് . ഒരു ശരാശരി കണക്കിലാക്കിയാൽ 4000 കോടി രൂപ ഫീസായി ത്തന്നെ ഇന്ത്യയിൽ നിന്ന് ഉക്രേനിലേക്ക് ഒഴുകുന്നു. പിന്നെ ഇത്രയും ആൾക്കാർ അവിടെ താമസിക്കുമ്പോൾ അവരുടെ ചെലവുകൾക്കുള്ള പണവും ഇവിടെ നിന്നു തന്നെയാണ് പോകുന്നത്. അത് ഏറ്റവും കുറഞ്ഞത് 2000 കോടി രൂപ വരും. കഴിഞ്ഞ പത്ത് കൊല്ലത്തെ കണക്ക് നോക്കിയാൽ ഏതാണ്ട് 60000 കോടി രൂപ. ഉക്രേനെ പോലെ ഒരു ലോ ഇൻകം രാജ്യത്തിന് ഒരു സ്വർണ്ണ ഘനിയായിരുന്നു ഇന്ത്യ. ഇത്രയും പണം ഇവിടെ നിന്ന് കടത്തിയിട്ടാണ് അവൻ മാർ ഇപ്പോൾ ചെറ്റത്തനം പറയുന്നത്.
മറ്റു രാജ്യങ്ങളെ കൂടി കണക്കാക്കിയാൽ പുറത്തേക്ക് ഒഴുകുന്ന പണത്തിന്റെ അളവ് അതിഭീമമാകാനാണ് സാധ്യത . അത് പ്രതിവർഷം ഒരു ലക്ഷം കോടിയിലേറെ യെങ്കിലും വരും.
ഉക്രേൻ ഇല്ലാതായാൽ കുട്ടികൾ ശ്രീലങ്കയിലേക്കോ ബംഗ്ലാദേശിലേക്കോ ഒക്കെ പോകും മിക്കവാറും വരും വർഷങ്ങളിൽ അതും നടക്കും.
AICTE , UGC , മെഡിക്കൽ കൗൺസിൽ, NBA തുടങ്ങിയ റെഗുലേറ്ററി സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രവർത്തനങ്ങളിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. റെഗുലേറ്ററി സ്ഥാപനങ്ങളെ രാജ്യത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞ് ഭരണകൂടങ്ങൾ നിയന്ത്രിക്കണം. മറിച്ച് റെഗുലേറ്ററി സ്ഥാപനങ്ങളെ ഭരണകൂടങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത്.
വിദ്യാഭ്യാസം വലിയ ദേശീയ പ്രാധാന്യമുള്ള ഒരു വിഷയമാണ് അത് കൂപ മണ്ടൂകങ്ങളായ "വിദ്യാഭ്യാസ വിദഗ്ധർ" ക്ക് വട്ടുകളിക്കാൻ വിട്ടു കൊടുക്കുന്നത് രാജ്യത്തെ തളർത്തും . പല ദുരന്തങ്ങൾക്കും അത് വഴി വക്കും. തിരുത്തലുകൾ നടത്താൻ വൈകിയിട്ടില്ല പ്രക്ഷെ വൈകിയാൽ പിന്നെ തിരുത്താനും ആവില്ല.
.....
rishi.s
No comments:
Post a Comment