Monday, March 14, 2022

 വ്ലാദിമിർ പുട്ടിനും ചെചെൻ പ്രശ്നവും - ഒരു തിരിഞ്ഞു നോട്ടം

====
തൊണ്ണൂറുകളുടെ ആദ്യം സോവ്യറ്റ് യൂണിയൻ തകർന്നടിഞ്ഞപ്പോൾ റഷ്യൻ ഫെഡറേഷനാണ് സോവ്യറ്റ് യൂണിയന്റെ പിന്തുടർച്ച രാഷ്ട്രമായിത്തീർന്നത് . തകർന്നടിയൽ റഷ്യയിലേക്കും വ്യാപിക്കും എന്ന് അക്കാലത്തെ പാച്ചാത്യ രാഷ്ട്രീയ നിരീക്ഷകരൊന്നടങ്കം വിധിയെഴുതിയിരുന്നു . റഷ്യൻ ഫെഡറേഷന്റെ സമ്പന്ന മേഖലകളിൽ ഒന്നായ ടാർട്ടാർ റിപ്പബ്ലിക്കും കാക്കസസ് പർവ്വതനിരയിലെ ചെചെൻയയുമാണ് ആദ്യമേ കലാപക്കൊടി ഉയർത്തിയത് . ടാർടാർസ്ഥാനിൽ സായുധ ഏറ്റുമുട്ടലിലേക്ക് പ്രശ്നങ്ങൾ നീങ്ങിയില്ലെങ്കിലും ചെചെൻയയിൽ തുടക്കം മുതൽ തന്നെ സായുധ ഏറ്റുമുട്ടലായിരുന്നു .
ചെചൻ വിമതനേതാവ് ജോക്കർ ദുദായേവ് ( Dzhokhar Dudayev ) സോവ്യറ്റ് സൈന്യത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു . പാശ്ചാത്യ ശക്തികളുടെ ധാർമിക , ലോജിസ്റ്റിക്കൽ പിന്തുണയും അറബികളുടെ സാമ്പത്തിക പിന്തുണയും കൂടി ആയപ്പോൾ 1996 എത്തിയപ്പോൾ ചെചെൻയ എല്ലാ അർത്ഥത്തിലും ഒരു സ്വതന്ത്ര രാജ്യമായി . ദുർഘടമായ കാക്കസസ് പർവ്വതനിരകളിൽ പോരാടാനുള്ള സമര വീര്യം ബോറിസ് യെൽസിൻ എന്ന മുഴുക്കുടിയൻ നയിക്കുന്ന റഷ്യൻ സൈന്യത്തിനില്ലായിരുന്നു .
തൊണ്ണൂറുകളുടെ ആദ്യം സോവ്യറ്റ് യൂണിയൻ ചിന്നിച്ചിതറിയതുപോലെ പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യ വർഷങ്ങളിൽ തന്നെ റഷ്യൻ ഫെഡറേഷനും അനേക കഷണങ്ങളായി ചിന്നിച്ചിതറും എന്ന് എല്ലാ പാച്ചാത്യ രാഷ്ട്രീയ നിരീക്ഷകരും ഏകകണ്ഠമായി വിധിയെഴുതി. ആ സാഹചര്യത്തിലാണ് അന്നുവരെ ആരുമറിയാതിരുന്ന വ്ലാദിമിർ പുട്ടിൻ എന്ന മനുഷ്യൻ റഷ്യയുടെ തലപ്പത്തെത്തുന്നത് . കെടുകാര്യസ്ഥതയുടെ പര്യായമായിരുന്നു വെങ്കിലും റഷ്യയെ തകർച്ചയിൽനിന്നും രക്ഷിക്കാൻ പുട്ടിനെ പോലെയുള്ള ഒരാളിനെ കഴിയു എന്ന് മനസിലാക്കിയ യെൽസിൻ 1999 ഡിസംബർ 31 നു സ്വമേധയാ സ്ഥാന ത്യാഗം ചെയ്തു . പ്രധാന മന്ത്രിയായിരുന്ന പുട്ടിൻ റഷ്യൻ പ്രെസിഡന്റായി .
പുതിയൊരാൾ പ്രെസിഡന്റായപ്പോൾ ചെചൻ ഭീകരർ ഭീകരപ്രവർത്തനങ്ങൾ മോസ്കോയിലേക്ക് വ്യാപിപ്പിച്ചു . പുട്ടിൻ ഒരു നിമിഷം പോലും പാഴാക്കിയില്ല . ചെചൻ ഭീകരാരുമായുള്ള എല്ലാ ചർച്ചകളും അവസാനിപ്പിച്ചു . ചെചൻ പാർശ്വ വർത്തികളായ റഷ്യൻ പത്രപ്രവർത്തകരെയും പാർലിമെന്റ് അംഗങ്ങളെയും നിശ്ശബ്ദരാക്കി .
റഷ്യയുടെ അവശേഷിക്കുന്ന സൈനിക ശക്തി മുഴുവൻ ഏതാനും മാസങ്ങൾ പുട്ടിൻ ചെച്ന്യയിൽ തന്നെ പ്രയോഗിച്ചു . ചെചൻ തലസ്ഥാനമായ ഗ്രോസ്‌നി ബോംബ് വർഷത്തിൽ നിരപ്പാക്കി . ഒരു മാസത്തിനുള്ളിൽ ചെചെൻ നേതാക്കളെല്ലാം ചെചെൻയയിൽ നിന്നും വിവിധ അറബ് രാജ്യങ്ങളിലേക്ക് ഒളിച്ചോടി . കുറെപ്പേർക്ക് അഭയം നൽകിയത് ബ്രിട്ടനാണ് .അങ്ങനെ ഒളിച്ച ഭീകരരെയെല്ലാം ഏതാനും വർഷങ്ങൾക്കുള്ളിൽ റഷ്യ രഹസ്യ ഓപ്പറേഷനുകളിലൂടെ കാലപുരിക്കയച്ചു .
ഒരിക്കലും വിജയിക്കാൻ ആവില്ല എന്ന് വിദഗ്ധരെല്ലാം ഏകകണ്ഠമായി വിധിയെഴുതിയ യുദ്ധം പുട്ടിന്റെ റഷ്യ മാസങ്ങൾക്കുള്ളിലാണ് സമ്പൂർണമായി വിജയിച്ചത്. അന്ന് ചിന്നിച്ചിതറുമെന്നു പ്രവചിക്കപ്പെട്ടിരുന്ന റഷ്യ ഇന്ന് പാച്ചാത്യ രാജ്യങ്ങൾക്ക് ചിന്തിക്കാൻ പോലുമാകാത്തവിധം ശക്തമാണ് എന്നാണ് സിറിയയിലെ അവരുടെ സൈനിൿ വിജയം വെളിവാക്കുന്നത് . അമേരിക്കൻ , ഫ്രഞ്ച് പോർവിമാനങ്ങൾക്ക് ഇന്ന് ആ മേഖലയുടെ പല പ്രദേശങ്ങളിലൂടെയും പറക്കാൻ റഷ്യൻ അനുമതി പോലും വേണ്ട ഗതികേടിലാണ് .
വിദേശസഹായത്തോടെ നടത്തപ്പെടുന്ന കപട വിപ്ലവങ്ങളെയും പ്രക്ഷോഭങ്ങളെയുമൊക്കെ ചർച്ചകളിലൂടെ പരിഹരിക്കാനാവും എന്ന് കരുതുന്നത് വലിയ മൗഢ്യമാണ് . ഭീകരരുടെ സാമ്പത്തികവും ,ആശയപരവും , പ്രചാരണപരവും സർവോപരി ലോജിസ്റ്റിക്കലുമായ വേരുകൾ കണ്ടെത്തി നശിപ്പിക്കാതെ വിദേശസഹായത്തോടെ നടത്തപ്പെടുന്ന കപട പ്രക്ഷോഭങ്ങളെ നേരിടാനാവില്ല . വേരുകൾ കണ്ടെത്തി മുറിക്കാനായാൽ വിദേശസഹായത്തോടെ നടത്തപ്പെടുന്ന കപട പ്രക്ഷോഭങ്ങൾക്ക് ദിവസങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടാകൂ അതാണ് വ്ലാദിമിർ പുട്ടിൻ നേതിര്ത്വം നൽകി റഷ്യ വിജയിച്ച ചെചൻ യുദ്ധം നൽകുന്ന പാഠം .
====
rishi.s

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...