Monday, March 14, 2022

 കിയെവിൻ റസ് - റഷ്യയുടെ പ്രാക്‌രൂപമായ പുരാതന രാജ്യം .

മിക്ക ആധുനിക രാജ്യങ്ങൾക്കും പുരാതനമായ ഒരു പ്രാക് രൂപം ഉണ്ടായിരുന്നിട്ടുണ്ട് .ഫ്രാൻസിന് ഗോൾ ,ഇറാന് പേർഷ്യൻ സാമ്രാജ്യം ,ഇന്ത്യക്ക് മൗര്യ ഇന്ത്യൻ സാമ്രാജ്യം ,ഇറ്റലിക്ക് റോമൻ സാമ്രാജ്യം ......,ഇതൊക്കെയാണ് പിൽക്കാലത്തു രാജ്യങ്ങൾക്ക് ജന്മം നൽകിയ ചില പ്രാക് രാജ്ജ്യങ്ങൾ . ഇതുപോലെ റഷ്യ യുടെ പ്രാക്ക് രൂപമാണ് കിയെവിൻ റസ് . ഇന്നത്തെ ഉക്രേനിന്റെ കിയെവ് ആസ്ഥാനമാക്കിയാണ് ആദ്യ റഷ്യൻ സ്റ്റേറ്റ് നിലവിൽ വന്നത് .ഒൻപതാം ശതകത്തിൽ വൈക്കിങ് കൊള്ളകകർക്കെതിരെ സംഘടിച്ച കിഴക്കൻ യൂറോപ്പിലെ സലാവുകളാണ് കിയെവ് ആസ്ഥാനമാക്കി ആദ്യ റഷ്യൻ സ്റ്റേറ്റ് പടുത്തുയർത്തിയത് . പിന്നീട് മംഗോൾ ആക്രമണവും പോളിഷ് സാമ്രാജ്യത്തിന്റെ ആക്രമണങ്ങളും കാരണംതലസ്ഥാനം കൂടുതൽ പ്രതിരോധയോഗ്യമായ മോസ്കോവിലേക്ക് മാറ്റി . പതിനെട്ടാം നൂറ്റാണ്ടിൽ പീറ്റർ ചക്രവർത്തിയുടെ കാലത്തു തലസ്ഥാനം ആർട്ടിക്ക് വൃത്തത്തിനടുത്തുള്ള സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് മാറ്റി . ഇന്ന് റഷ്യൻ സൈന്യം കിയെവ് വളയുമ്പോൾ ചരിത്രത്തി ന്റെ കുത്തൊഴുക്കിൽ തങ്ങൾക്ക് നഷ്ടപ്പെട്ടുപോയ മഹാനഗരം തങ്ങൾക്കെതിരെയുള്ള പടപ്പുറപ്പാടിന്റെ കേന്ദ്രമായി മാറാതിരിക്കാനുള്ള ഒരു മുന്കരുതലാണ് അവർ എടുക്കുന്നത് .
-----

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...