Monday, March 14, 2022

 ചില ദേശീയ സംവിധാനങ്ങളുടെ അനിവാര്യത


നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ലോകം കൂടുതൽ കൂടുതൽ ഡിജിറ്റൽ സൈബർ ആശ്രിതത്വത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തമായ ഇന്റർനെറ്റ് സംവിധാനങ്ങളും സൈബർ യുദ്ധ സന്നാഹങ്ങളുമില്ലാതെ ഇന്ന് രാജ്യങ്ങളുടെ പരമാധികാരത്തിന് വലിയ പ്രസക്തി ഒന്നുമില്ല.
സ്വന്തമായി ഒരു വമ്പൻ സെർച്ച് എഞ്ചിൻ , ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം, ഒരു മൈക്ക്റോ ബ്ലോഗിംഗ് പ്ലാറ്റ് ഫോം ഇവ മൂന്നുമില്ലാതെ വലിയ രാജ്യങ്ങൾക്ക് ഇനി സുരക്ഷിതമാകാനാവില്ല. ചൈന , റഷ്യ എന്നീ രാജ്യങ്ങൾക്ക് അവരുടേതായ സെർച്ച് എഞ്ചിനുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും മൈക്രോ ബ്ലോഗ് പ്ലാറ്റ്ഫോമുകളും എല്ലാമുണ്ട്. അതിനാൽത്തന്നെ ഈ രാജ്യങ്ങൾക്ക് വിവര യുദ്ധത്തെ ഭല പ്രദമായി ചെറുക്കാനും ആകുന്നുണ്ട്.
ഇനിയുള്ള കാലത്ത് കര, വ്യോമ, നാവിക സേന കളെപ്പോലെ പ്രാധാന്യമുള്ള താണ് ദേശീയ സെർച്ച് എഞ്ചിനുകളും ദേശീയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും.
നാം ഈ മേഖലയിൽ ഏറെ വൈകിപ്പോയി. എന്നാലും ദേശീയ സെർച്ച് എഞ്ചിനുകളും ദേശീയ സമൂഹ മാധ്യമ സംവിധാനങ്ങളും കെട്ടിപ്പടുക്കാൻ ഇനിയും അമാന്തിച്ചു കൂട. കണ്ട് നമ്മൾ പഠിച്ചില്ല. കൊള്ളുമ്പോഴെങ്കിലും പഠിക്കണം.
.....
rishi.s

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...