Monday, March 14, 2022

 മൊൾഡാവയും ട്രാൻസ്നിസ്ട്രിയയും ചില പ്രശ്നങ്ങളും.

......
ഉക്രേൻ പോലെ തന്നെ സോവ്യറ്റ് യൂണിയന്റെ തകർച്ചയുടെ ഒരു ബാക്കി പത്രമാണ് കിഴക്കൻ യൂറോപ്പിലെ ചെറു രാജ്യമായ മൊൾഡോവ. ഉക്രേനും റൊമാനിയക്കും ഇടയിൽ കിടക്കുന്ന ഏകദേശം 35000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് മൊൾഡോവക്കുള്ളത്. യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യവുമാണ് മൊൾഡോവ. മൊൾഡോവൻ , റൊമാനിയൻ ,ഉക്രേനിയൻ, റഷ്യൻ ജനതകളാണ് മൊൾഡോവ യിൽ ഉണ്ടായിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സോവ്യറ്റ് യൂണിയനാൽ സൃഷ്ടിക്കപ്പെട്ട ഒരു കൃതൃമ രാജ്യമാണ് മൊൾഡോവയും.
1991 ൽ സോവ്യറ്റ് യൂണിയൻ തകർന്നപ്പോൾ മൊൾഡോവയിലെ റഷ്യൻ ഭൂരിപക്ഷ പ്രദേശമായ ട്രാൻസ്റ്റിസ്ട്രിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. വലിയ അന്താരാഷ്ട്ര അംഗീകാരമില്ലാത്ത ഒരു രാജ്യമാണ് ട്രാൻസ് നിസ്ട്രിയ .പക്ഷെ അവിടെ 5000 + വരുന്ന ഒരു റഷ്യൻ സൈനിക ബേസ് ഉണ്ട്. ഇതുവരെ ആ സൈനിക വ്യൂഹം ഉക്രേനിലെ യുദ്ധത്തിന് ഇറങ്ങിയിട്ടില്ല.
1991 മുതൽ 2020 വരെ മൊൾഡോവ ട്രാൻസ് നിസ്ട്രിയ പ്രശ്നം ഒരു ഫ്രോസൺ കോൺഫ്ലിക്ക്റ്റ് ( Frozen Conflict ) ആയി നില നിന്നു. ഏതാനും വർഷം മുമ്പ് മൊൾഡോവ യിലും നിയോ ഫാസിസ്റ്റുകൾ പിടിമുറുക്കി. ഇന്ന് മൊൾഡോവ ഭരിക്കുന്നത് തികച്ചും കോമാളികളാണ്. അവരാണ് ഇപ്പോൾ അവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
കരിങ്കടൽ തീരത്തെ ഒഡേസ ഒബ്ളാസ്റ്റുമായി വലിയ ഒരതിർത്തി ട്രാൻസ്നിസ്ട്രിയക്കുണ്ട്. വരും ദിവസങ്ങളിൽ റഷ്യ ഒഡേസ പിടിക്കും. ഉക്രേൻ നിയോ ഫാസിസ്റ്റ് പാരാമിലിട്ടറികളും വിദേശ ജിഹാദികളും മൊൾഡോവയുടെ സഹായത്തോടെ ട്രാൻസ്നിസ്ട്രിയ ആക്രമിച്ചാൽ യുദ്ധം മൊൾഡോവ യിലേക്കും പടരും.
ഉക്റേനെക്കാൾ തരം താണ വിദ്യാഭ്യാസ കച്ചവടമാണ് മൊൾഡോവ നടത്തുന്നത്. വെറും 20 ലക്ഷം (തിരുവനന്തപുരം ജില്ലയുടെ പകുതി) മാത്രമാണ് മൊൾഡോവയുടെ ജനസംഖ്യ പക്ഷെ ഇവിടെ പത്തിലധികം മെഡിക്കൽ കോളേജു😂😂😂 കളും ആയിരക്കണക്കിന് " വിദ്യാർഥി " കളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇന്ത്യയിൽ നിന്ന് എത്ര പേർ മൊൾഡോവ യിൽ ഉണ്ടെന്നും അവർ എവിടെയൊക്കെയാണ് താമസിക്കുന്നത് എന്നും വിവര ശേഖരണം നടത്തുന്നത് നന്നായിരിക്കും. യുദ്ധം തുടങ്ങിയതു മുതൽ മൊൾഡോവ ഉക്രേനു വേണ്ടി വിടുപണിയെടുക്കുന്നുണ്ട്. മൊൾഡോവൻ സർക്കാരിന്റെ ഒരു പിഴച്ച ചുവട് മാത്രം മതി, ഉക്രേനിലെ യുദ്ധം മൊൾഡോവയിൽ എത്തിച്ചേരാൻ .
.....
PS : ഫ്രോസൺ കോൺഫ്ലിക്റ്റുകൾ ഇനിയുമുണ്ട്.
അബ്ഖാസിയ, ഒസെഷ്യ , പിന്നെ ഘസാക്ക് സ്ഥാനിന്റെ വലിയൊരു വടക്കൻ പ്രദേശം, കുരിൽ ദ്വീപുകൾ ..... എല്ലാം വെളിവില്ലാത്ത സ്റ്റാലിനും ക്രൂഷ്ചേവും , ഗോർബചേവും വരുത്തിവച്ചത്. യെൽസിനു പകരം കുറച്ചെങ്കിലും വെളിവുള്ള ആരെങ്കിലും 91 - 95 കാലത്ത് റഷ്യ ഭരിച്ചിരുന്നെങ്കിൽ വളരെയെളുപ്പം അന്ന് ഈ പ്രശ്നങ്ങൾ വലിയ രക്തച്ചൊരിച്ചിലില്ലാതെ പരിഹരിക്കാമായിരുന്നു.
ഈ പ്രശ്നങ്ങൾ ഇപ്പോൾ പൊങ്ങി വരാനുള്ള പ്രധാന കാരണം വെളിവും വിവരവുമില്ലാത്ത ചരിത്രം എന്തെന്ന് പോലും അറിയാത്ത കോമാളികളും , കള്ളക്കടത്തുകാരും അതേ പോലുള്ള പശ്ചാത്തലമുള്ളവർ പലയിടങ്ങളിലും ഭരണത്തിൽ എത്തിയതാണ്. ചരിത്രവും ഭൂമിശാസ്ത്രവും ഒന്നു o അറിയാത്തവരോട് ചർച്ചകൾക്കൊന്നും ഒരു പ്രസ്ക്തിയും ഇല്ല. കോമാളികളോടും കള്ള വാറ്റുകാരോടും , ബാറിൽ ഒഴിച്ചു കൊടുക്കാൻ നിന്നവരോടും എന്ത് ചർച്ച ചെയ്യാൻ. അത്തരം പശ്ചാത്തലമുള്ള വരാണ് ഇന്ന് യൂറോപ്പിലെ ഭൂരിഭാഗം ഭരണാധികാരികളും. ഇനി 10 വർഷം കൂടി കഴിയുമ്പോൾ ഈ പ്രശ്നങ്ങൾ അതി രൂക്ഷമായി മാറും.
......
rishi.s

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...