Monday, March 14, 2022

 അമേരിക്കയിലെ തദ്ദേശീയരുടെ ഉന്മൂലനം - ഒരു തിരിഞ്ഞു നോട്ടം

----
ന്യൂ യോർക്ക് ടൈംസുകാർക്കും , വാഷിങ്ടൺ പോസ്റ്റുകാർക്കും ഇന്ത്യൻ സംസ്കാരത്തെ വലിയ പുച്ഛമാണ് . അവരുടെ കാഴചപ്പാടിൽ അമേരിക്കൻ സംസ്കാരം മഹത്തരമാണ് . പക്ഷെ സത്യം വളരെ വേറിട്ടതാണ് ഈ ന്യൂ യോർക്ക് ടൈംസുകാരും ,വാഷിങ്ടൺ പോസ്റ്റുകാരും മഹത്തരം എന്ന് ഘോഷിക്കുന്ന അമേരിക്കൻ മഹാരാജ്യം കോടികകണക്കിനു തദ്ദേശീയരായ മനുഷ്യരുടെ അസ്ഥികൾക്ക് മുകളിൽ കെട്ടിപ്പൊക്കിയ ഒരു വെള്ള കൊട്ടാരമാണ് .
.
എന്തുകൊണ്ട് യൂറോപ്യൻ കുടിയേറ്റക്കാർ സാധുകകളായ തദ്ദേശീയ ജനതയെ കൂട്ടത്തോടെ കൊന്നൊടുക്കി എന്നതിന് വളരെ ഋജുവായ ഉത്തരങ്ങളാണുളളത് .ഒന്നാമതായി തദ്ദേശീയ അമേരിക്കൻ ജനത യുടെ വിശ്വാസങ്ങൾ യൂറോപ്പ്യൻ കുടിയേറ്റകാരുടേതിൽ നിന്നും ഭിന്നമായിരുന്നു . വിഗ്രഹാരാധകരായ അവർ പ്രകൃതിശക്തികളെയാണ് ആരാധിച്ചിരുന്നത് . ഇതായിരുന്നു കോടിക്കണക്കിനു മനുഷ്യരെ കുരുതി കൊടുക്കാനുളള പ്രധാന കാരണം . വലിയ മനുഷ്യസ്നേഹി എന്ന് ഇപ്പോൾ പാടിപ്പുകഴ്ത്തപ്പെടുന്ന മുൻ അമേരിക്കൻ പ്രസിഡന്റ് അബ്രഹാം ലിങ്കൺ പോലും തദ്ദേശീയ അമേരിക്കൻ ജനതയെ വളഞ്ഞു പിടിച്ചു കൂട്ടമായി കൊല്ലുന്ന ആൾക്കൂട്ടങ്ങൾക്ക് നേതിര്ത്വം നല്കിയിട്ടുളള ഒരു '' മഹാൻ '' ആണെന്നറിയുമ്പോൾ യൂറോപ്യൻ കുടിയേറ്റക്കാർ സാധുകകളായ തദ്ദേശീയ അമേരികാക്കക്കരെ വിശ്വാസങ്ങളുടെ പേരിൽ എത്രമാത്രം ദ്രോഹിച്ചിട്ടുണ്ടെന്ന് ഒരേകദേശ രൂപം കിട്ടും .
.
യുദ്ധതന്ത്രങ്ങളിൽ പ്രവീണരല്ലാത്ത തദ്ദേശീയ അമേരിക്കൻ ജനത പോലും അതിക്രമങ്ങൾ രൂക്ഷമായപ്പോൾ ആയുധം കൈയിലെടുത്തു .റ്റെക്ക്‌മേഷ്(Tecumseh ) എന്ന ഗോത്രത്തലവനും അദ്ദേഹത്തിന്റെ സഹോദരനും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ പല തദ്ദേശീയ ഗോത്രങ്ങളെയും ഏകോപിപ്പിച്ചു കുടിയേറ്റ നൃശംസതക്കെതിരെ പടപൊരുതി .1813 ൽ ഒരു യുദ്ധത്തിൽ റ്റെക്ക്‌മേഷ് പരാജയപ്പെടുകയും വധിക്കകപ്പെടുകയും ചെയ്തതോടെ അമേരിക്ക വൻകരയിൽ നിന്നും തദ്ദേശീയരുടെ നാമമാത്രമായ അവകാശങ്ങൾ പോലും കവർന്നെടുക്കപ്പെട്ടു . ഇന്നും അതുതന്നെയാണ് സ്ഥിതി .
.
ഇരു അമേരിക്കകളിലുമായി എത്ര തദ്ദേശീയരെ യൂറോപ്യൻ കോള നിസ്റ്റുകൾ കൊന്നു എന്നത് ഇന്നും ഊഹങ്ങൾ മാത്രമാണ് . 90 % തിലേറെ തദ്ദേശീയരെ യൂറോപ്യൻ കുടിയേറ്റക്കാർ കൊന്നു എന്നാണ് ഏകദേശ കണക്ക് . അഞ്ചു കോടിയിലേറെ മനുഷ്യർ സ്വന്തം വിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും പേരിൽ ഇങ്ങനെ കശാപ്പുചെയ്യപ്പെട്ടു .
.
ഈ നരമേധത്തിലൂടെ സമ്പത്താർജ്ജിച്ച പാശ്ചാത്യ മാധ്യമങ്ങൾ ഇന്ന് നടത്തുന്ന ജല്പനങ്ങൾ നാം തിരിച്ചറിയണം . നാം ഇത്രയും കാലം നിലനിന്നത് നമ്മുടെ തത്വ ചിന്തയുടെ കെട്ടുറപ്പിന്റെയും വൈവിധ്യത്തിന്റെയും ഫലമായിട്ടാണ് . എല്ലാം നശിപ്പിക്കപ്പെടും എന്ന ഘട്ടങ്ങളിലാണ് ആദിശങ്കരനെപോലെയും , സ്വാമി വിവേകാനന്ദനെപ്പോലെയും , നാരായണ ഗുരു ദേവനെപോലെയും ,മഹാത്മാ അയ്യങ്കാളിയെപോലെയും , ചട്ടമ്പി സ്വാമികളെപോലെയും ഉള്ള മഹാമനുഷ്യർ പിറവിയെടുക്കുന്നത് . അവരൊക്കെയാണ് തദ്ദേശീയ അമേരിക്കൻ ഗോത്രങ്ങളുടെ വിധിയിൽ നിന്നും നമ്മെ രക്ഷിച്ചത് . കോളനിസ്റ്റുകൾ ഇതുവരെ ആരോടും ഒരു ദയയും കാണിച്ചിട്ടില്ല .പൂർണമായും കൊന്നൊടുക്കാൻ കഴിയാതെ വരുമ്പോൾ കോളനിസ്റ്റുകളും അവരുടെ കങ്കാണിമാരും അഞ്ചാം പത്തിയും ചേർന്ന് പ്രചരിപ്പിക്കുന്നതാണ് കോളനിവാഴചക്കാരുടെയും കൈയേറ്റക്കാരുടെയും മഹത്വം .
.
ഇത് വിവര യുഗമാണ് . വാർത്തകളും , വ്യാജവാർത്തകളുമാണ് ഈ കാലത്തെ ആയുധം . കോളനിസ്റ്റുകൾ ഇനി ആക്രമിക്കാൻ പോകുന്നതും ആ ആയുധത്തിലൂടെയാണ് . ന്യൂ യോർക്ക് ടൈംസും ബി ബി സി യും മറ്റു വിദേശമാധ്യമ സ്ഥാപനങ്ങളും പതിറ്റണ്ടുകളായി ഈ രാജ്യത്തിനെതിരെ ഒരു വിവരയുദ്ധം പയറ്റുന്നുണ്ട് . അലക്സാൻഡറുടെ ഇന്ത്യൻ ആക്രമണത്തിൽ തക്ഷശിലാ രാജാവ് ആംഭി ഒറ്റുകാരനായതുപോലെ ഈ വിവരയുദ്ധത്തിലും ഒരുപാട് ഒറ്റുകാരെ പ്രതീക്ഷികാം . ശത്രുവിന്റെ യുദ്ധതന്ത്രങ്ങൾ മനസ്സിലാക്കിയാൽ തന്നെ യുദ്ധം പകുതി ജയിക്കാം എന്നാണ് പൗരാണികരായ ചൈനീസ് യുദ്ധതന്ത്രജ്ഞരുടെ അഭിപ്രായം . ആ അഭിപ്രായത്തിന്റെ പ്രസക്തി ഇന്ന് മറ്റെന്നത്തെക്കാളും കൂടുതലാണ് .
====
rishi.s

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...