Monday, March 14, 2022

 റെയ്ച്ചസ്കോമിസ്സറിയേറ്റ് ഉക്രൈൻ ( Reichskommissariat Ukraine )-1941 മുതൽ 1944 വരെ നിലനിന്ന നാസി ഭീകര രാജ്യം .

====
രണ്ടാം ലോക മഹായുദ്ധകാലത്ത് യൂറോപ്പിൽ അരങ്ങേറിയ നിഷ്ടൂരതകളുടെയൊക്കെ പാപം ഹിറ്റ്ലറുടെ തലയിൽ വച്ച് കെട്ടി കൈകഴുകുകയായിരുന്നു ലോകം ചെയ്തത് . പക്ഷെ ഹിറ്റ്ലർ നടത്തിയതിനേക്കാൾ നിഷ്ടൂരമായ നരമേധം ഹിറ്റ്ലറുടെ പല സാമന്തരാജ്യങ്ങളും നടത്തിയിരുന്നു . ഹിറ്റ്ലറുടെ സാമന്തരാജ്യമായിരുന്ന വിച്ചി ഫ്രാൻസും യുക്രെയ്ൻ ആസ്ഥാനമാക്കിയുള്ള റെയ്ച്ചസ്കോമിസ്സറിയേറ്റ് ഉക്രൈൻ ( Reichskommissariat Ukraine ) ( Reichskommissariat Ukraine ) നുമാണ് രാജാവിനേക്കാൾ വലിയ രാജഭക്തി കാണിച്ചു മനുഷ്യനെ കൊന്നൊടുക്കിയത് . ഇതിൽ ഏറ്റവും ഭീകരമായ മനുഷ്യ കുരുതി നടത്തിയത് റെയ്ച്ചസ്കോമിസ്സറിയേറ്റ് ഉക്രൈൻ തന്നെയായിരുന്നു . ഏകദേശം അൻപതുലക്ഷം മനുഷ്യരുടെ ജീവനാണ് റെയ്ച്ചസ്കോമിസ്സറിയേറ്റ് ഉക്രൈൻ ലെ നാസികൾ അപഹരിച്ചത് .
ഇന്നത്തെ ഉക്രെയ്നിന്റെ പകുതിപോലും ഇല്ലായിരുന്നു റെയ്ച്ചസ്കോമിസ്സറിയേറ്റ് ഉക്രൈ നിന് . എറിക്ക് കോച് എന്ന നാസി നേതാവിന് കീഴിലാണ് 1941 -1944 കാലത്ത് ഉക്രെയ്നിലെ നാസികൾ പ്രവർത്തിച്ചത് . ഏകദേശം പത്തു ലക്ഷം യുക്രെയ്ൻ നാസികളാണ് ഹിറ്റ്ലറുടെ സൈന്യത്തിൽ പ്രവർത്തിച്ചത് .1943 അവസാനം നടന്ന കുർസ്‌ക് യുദ്ധത്തിൽ ജർമൻ സൈന്യം പരാജയപ്പെട്ടതോടെ റെയ്ച്ചസ്കോമിസ്സറിയേറ്റ് ഉക്രൈൻ ഇന്റെ അസ്തിത്വം ഇല്ലാതാകാൻ തുടങ്ങി ,മഹാ ഭൂരിപക്ഷം യുക്രെയ്ൻ നാസികളും ആരുമറിയാതെ മുങ്ങി .ഇവർ പിന്നീട് സോവ്യറ്റ് ഭരണത്തിന്റെ പല തലങ്ങളിലും കയറിക്കൂടി .
സോവ്യറ്റ് യൂണിയനെ ഉള്ളിൽ നിന്ന് തകർത്തത്തിൽ വലിയൊരു പങ്കാണ് ഈ ഉക്രേൻ നാസികൾ വഹിച്ചത്. എൺപതുകളിൽ ജർമ്മൻ ചാൻസലറായിരുന്ന ഹെൽമുട്ട് ഖോൾ നിരുപദ്രവമെന്ന് തോന്നുന്ന സംഘടനകളിലൂടെ വൻതോതിൽ പണം ഉക്രേനിലെ രഹസ്യ നാസി ഗ്രൂപ്പുകളിലേക്ക് ഒഴുക്കി. ഈ ഉക്രേൻ നാസി ഗ്രൂപ്പുകൾ അവസാന സോവ്യറ്റ് പ്രസിഡന്റ് ഗോർബചേവിന്റെ ഏറ്റവും അടുത്ത ഉപദേശക വൃന്ദങ്ങളിൽ പോലും കടന്നു കയറിയിരുന്നു.
യൂറോപ്പിൽ പല പേരുകളിൽ ഫുട്ട്ബോൾ ഹൂളിഗൽ സംഘങ്ങളായും , തീവ്ര ദേശീയ വാദികളായും ഒക്കെ നവനാസികൾ പതിയിരിക്കുന്നുണ്ട്. വർത്തമാന കാല ഉക്രേൻ അവരുടെ പരീക്ഷണഭൂമിയാണ്. കിയെവിൽ റോമാ സമൂഹങ്ങൾക്കെതിരെയും ഡോൺ ബാസ് മേഘലയിൽ റഷ്യൻ ഭാഷ സംസാരിക്കുന്നവർക്കെതിരെയും അവർ നടത്തുന്ന നര നായട്ട് റിപ്പോർട്ട് ചെയ്യാൻ പോലും ആഗോള "മുഖ്യധാരാ " മാധ്യമങ്ങൾ തയ്യാറാവുന്നില്ല എന്നത് പല സംശയങ്ങൾക്കും ഇട നൽകുന്നുണ്ട്.
===

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...