Wednesday, June 15, 2022

 പണം അലക്കൽ (Money Laundering ) : ഒരു ആധുനിക പ്രതിഭാസം

===
ഇന്ന് ഓരോ ദിവസ വും ലക്ഷകകണക്കിനു കോടി രൂപക്ക് തുല്യമായ നാണയമൂല്യമാണ് ബാങ്കുകളിലൂടെയും അല്ലാതെയും അന്താരാഷ്‌ട്ര അതിർത്തികൾ കടന്നു പറക്കുന്നത് . രാജ്യാന്തര പണമിടപാടുകൾ ഭൂരിഭാഗവും സ്വിഫ്‌റ്റ് (swift )എന്ന സംവിധാനത്തിലൂടെയാണ് നടത്തപ്പെടുന്നത് . ഇതേ സംവിധാനത്തിലൂടെത്തന്നെ നികുതികൾ വെട്ടിച്ചും ഉത്ഭവ ഉപയോഗ രീതികൾ പ്രോക്സികളെ കൊണ്ട് മറച്ചും വൻതോതിലുള്ള പണമിടപാടുകൾ ലോകമെമ്പാടും നടക്കാറുണ്ട് . പൊതുവിൽ അത്തരം പ്രവർത്തനങ്ങൾക്ക് നല്കപ്പെട്ടിട്ടുള്ള പേരാണ് പണം അലക്കൽ (Money Laundering ) എന്നത് .
പണം അലക്കലിന് മൂന്ന് തലങ്ങൾ ഉണ്ട്
പ്ലേസ്മെന്റ് ( placement) , ലെയറിങ് ( layering) ഇന്റെഗ്രെഷൻ ( integration) എന്നിവയാണ് ആ മൂന്ന് തലങ്ങൾ .
പ്ലേസ്‌മെന്റിലൂടെ സംശയാസ്പദമായ ഉറവിടങ്ങളിലൂടെ ആർജിച്ച പണം ബാങ്കിങ് സംവിധാനത്തിലേക്ക് കടത്തിവിടുന്നു .
ലെയറിങ് എന്നത് പണത്തിന്റെ ഉറവിടത്തെ നിയമാനുസൃത വും അലല്തെയുമുള്ള ബുക്ക് കീപ്പിംഗ് സൂത്രങ്ങളിലൂടെ മറക്കുക എന്നതാണ് .
പണം അലക്കലി ന്റെ മൂന്നാമത്തെയും അവസാനത്തെയും ചുവടാണ് ഇന്റെഗ്രെഷൻ പല വഴികളിലൂടെ വന്ന പണം ഒരുമിപ്പിക്കലാണ് ഈ സ്റ്റെപ്പ് .
ഈ മൂന്ന് സ്റ്റെപ്പുകളും കഴിയുമ്പോൾ എവിടെനിന്നോ എങ്ങിനെയോ വന്ന പണം ഏതോ ഒരു സമ്പദ്‌വ്യവസ്ഥയുടെ നിയമാനുസൃതമായ ഭാഗം തന്നെ ആയി മാറിയിട്ടുണ്ടാകും . ഓരോ വർഷവും ഏതാണ്ട് 2 ട്രില്യൺ ഡോളറാണ് ഇങ്ങനെ ഒരു നികുതിയും നൽകാതെ അലക്കി വെളുപ്പിച്ചു ആഗോള ബാങ്കിങ് ശ്രിൻഖലകളിലൂടെ പുറത്തു വരുന്നത് . ലോകത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണ് ഈ അലക്കൽ .പല രാജ്യങ്ങളും ഈ പണം അലക്കലിന് തടയിടാൻ നിയമങ്ങ ൾ കൊണ്ടുവന്നിട്ടുണ്ട് . പക്ഷെ ഇല്ല നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഈ അലക്കൽ നിർബാധം ഇപ്പോഴും തുടരുന്നു
===

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...