യുടോക്‌സസ്( Eudoxus)- കൊളംബസിനും , മഗല്ലനും ഒന്നര സഹസ്രാബ്ദം മുൻപ് ഇന്ത്യൻ സമുദ്രത്തിൽ പര്യവേക്ഷണം നടത്തിയ ഗ്രീക്ക് നാവികൻ.
====
ചരിത്രം പലപ്പോഴും കടുത്ത പക്ഷപാതിത്വത്തിനു മുകളിലാണ് നിലനിൽക്കുന്നതെന്ന് പറയാതെ തരമില്ല . പാഠപുസ്തകങ്ങളി ലും ചരിത്രപുസ്തകങ്ങളിലും കൊളംബസ് ,മഗല്ലൻ ,ഗാമ ,കൂക്ക് തുടങ്ങിയ പാശ്ചാത്യ നാവികരെ പാടിപ്പുകഴ്ത്തുന്നത് അതിനൊരുദാഹരണമാണ് . അമേരിക്ക കണ്ടുപിടിച്ചത് കൊളംബസ് ആണെന്നതും , ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടുപിടിച്ചത് ഗാമയാണെന്നും ഒക്കെ പാഠ പുസ്തകങ്ങൾ നമ്മെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട് .ഇതേ പാഠപുസ്തകങ്ങൾ കൊളംബസിനും നൂറ്റാണ്ടുകൾക്കുമുണ്ട് അമേരിക്ക വന്കരകളിലെത്തിയ ലീഫ് എറിക്സനെപ്പറ്റിയോ ( Leif Erikson) ഗാമയ്ക്കും ഒന്നര സഹസ്രാബ്ദങ്ങൾക്കു മുൻപ് ഇന്ത്യ മഹാസമുദ്രം മുഴുവൻ സഞ്ചരിച്ച യുടോക്‌സസ് നെ പറ്റിയോ ഒരക്ഷരം മിണ്ടുന്നില്ല എന്നത് ഒരു പ്രഹേളിക തന്നെയാണ് .
അലക്സാൻഡറുടെ സേനാനായകനായ ടോളമി സ്ഥാപിച്ചതാണ് ഈജിപ്തിലെ ടോളമിക് സാമ്രാജ്യം ടോളമി ഈജിപ്ഷ്യൻ വിശ്വാസങ്ങൾ പിന്തുടരുകയും ഈജിപ്ഷ്യൻ ജനതയെ അളവറ്റു ബഹുമാനിക്കുകയും ചെയ്തതിനാൽ ഈജിപ്ഷ്യൻ ജനതയും ടോളമിയെ ബഹുമാനിച്ചിരുന്നു .രക്ഷകനായ ടോളമി ( Ptolemy I Soter) എന്നാണ് അവർ അദ്ദേഹത്തെ വിളിച്ചിരുന്നത് . ജൂലിയസ് സീസർ ഈജിപ്ത് പിടിച്ചെടുക്കുന്നതുവരെ ടോളമിക് രാജവംശമാണ് ഈജിപ്ത് ഭരിച്ചിരുന്നത് . പിടിപ്പുകേടിന്റെ പര്യായമായ ക്ലിയോപാട്രയുടെ ഭരണമാണ് പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ നാശത്തിനു വഴിവച്ചത് .
.
ടോളമിക് രാജാക്കന്മാർ സൈനികപരമായി ശക്തരായിരുന്നതിനൊപ്പം കല കളെയും അന്വേഷണത്തെയും പ്രോത്സാഹിപ്പിച്ചിരുന്നു . പുരാതന ചരിത്രകാരനായ പോസിഡോനസിന്റെ (Poseidonius ) രേഖകൾ പ്രകാരം ബി സി ഇ 118 ൽ കപ്പൽച്ചേതത്തില്പെട്ട ഒരിന്ത്യൻ നാവികൻ ചെങ്കടലിന്റെ തീരത്തു വന്നുപറ്റി . ചെങ്കടൽ തീരം അക്കാലത്തു ടോളമിക് ഈജിപ്ഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു . ഇന്ത്യൻ നാവികനെ ചക്രവർത്തി തന്നെ സ്വീകരിച്ചു ആ നാവികന് റെ നിർദേശപ്രകാരം ബി സി ഇ 116 ൽ ഈജിപ്തിൽ നിന്നും ഒരു പര്യവേക്ഷണ സംഖം ഈജിപ്തിന്റെ ചെങ്കടൽ തീരത്തുനിന്നും യാത്രതിരിച്ചു ആ സാങ്കതിന്റെ തലവനാണ് സിസിക്കസിലെ യുടോക്‌സസ്( Eudoxus of Cyzicus). ആദ്യയാത്രയിൽ ഇന്ത്യൻ നാവികന്റെ മാർഗ്ഗദര്ശനത്തിലായിരുന്നു യുടോക്സിസിന്റെ സംഘം യാത്രചെയ്തത് . അതേവർഷം തന്നെ കപ്പലുകൾ നിറയെ സുഗന്ധ വ്യഞ്ജനങ്ങളുമായി അവർ ഈജിപ്തിൽ തെറ്റിച്ചെത്തി . അക്കാലത്തു ഇഇന്ത്യയിൽ മാത്രമാണ് കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധവ്യന്ജജനങ്ങൾ ലഭിച്ചിരുന്നത് . അതിനാൽ തന്നെ യുടോക്‌സിസും സംഘവും ഇന്ത്യയുടെ പശ്ചിമതീരത്തു നങ്കൂരമിട്ടിരിക്കാൻ തന്നെയാണ് സാധ്യത .
.
ഇന്ത്യൻ നാവികനില്നിന്നും മൺസൂൺ കാറ്റുകളുടെ രഹസ്യം മനസിലാക്കിയ യുടോക്‌സിസ് പിന്നീട് സ്വന്തം നിലയിൽ ഇന്ത്യയിലേക്ക് പല യാത്രകളും നടത്തി .മൺസൂൺ കാറ്റുകളനുസരിച്ചുള്ള കടൽയാത്ര വശമാക്കിയ ത്തിന്റെ ക്രെഡിറ്റ് ഹിപ്പാലസ് എന്ന ഗ്രീക്ക് നാവികനും നൽകിവരാറുണ്ട് . ഹിപ്പാലസ് യുടോക്സിസിന്റെ തന്നെ സംഘത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു എന്നാണ് ഇപ്പോൾ അനുമാനികക്കപ്പെടുന്നത് .
.
ആഫ്രിക്ക വന്കരയെച്ചുറ്റി ഈജിപ്തിലെ അലക്സാൻഡ്രയായിൽനിന്നും ഇന്ത്യയിലെത്താനും ഉടോക്‌സിസിനു കഴിഞ്ഞിട്ടുണ്ടെന്നാണ് ചരിത്രകാരനായ പ്ലിനി ( Pliny)രേഖപ്പെടുത്തുന്നത് . യാത്ര പൂർത്തിയാക്കി അധികം കഴിയുന്നതിനുമുന്പ് യുടോക്‌സിസ് മരണമടഞ്ഞതിനാൽ അദ്ദേഹത്തിന്റെ നേട്ടം ചരിത്രത്തിൽനിന്നും അവഗണിക്കപ്പെട്ടു എന്നാണ് .
.
ഈ അടുത്തകാലത്ത് കേരളത്തിലെ ചിലഭാഗങ്ങളിൽ നിന്ന് തമിഴ് നാട്ടിലെ അരിക്കമേടുനിന്നും യുടോക്സിസിന്റെ കാലത്തെ ഗ്രീക്ക് റോമൻ നാണയങ്ങളുടെ ശേഖരം കണ്ടെത്തിയിട്ടുണ്ട് . ആ നാണയങ്ങൾ പറയുന്നത് യുടോക്സിസിന്റെയും ഹിപ്പാലസിന്റെയും വമ്പൻ സമുദ്രയാത്രകളുടെ നേർ സാക്ഷ്യമാണ് .
--
rishi.s
No comments:
Post a Comment