Monday, March 14, 2022

 ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ എന്ന ടൈം ബോംബ് .

റഷ്യയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങൾ നീണ്ടുനിന്നാൽ ISS എന്ന വെള്ളാനയെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തെക്കൻ പസഫിക്ക് ഇൽ ജലസമാധിയാക്കുകയാണ് ചെയ്യേണ്ടത് . വളരേറെ കുഴപ്പം പിടിച്ച ഒരു നിയന്ത്രണ സംവിധാനമാണ് ISS ഇന്റേത് . ഇപ്പോൾ തന്നെ ഇരുപതുവര്ഷത്തിലധികം പഴക്കമുളള ISS അതിന്റെ ഗുണമുള്ള ജീവിതകാലം പിന്നിട്ടു എന്ന് പറയാം . കൃത്യമായ US -റഷ്യൻ കോ ഓർഡിനേഷൻ ഇല്ലാതെ ഏകദേശം 500 ടൺ ഭാരമുള്ള ISS നെ നിയന്ത്രിക്കാനാവില്ല . ഈ ശകടം ഒരു വലിയ നഗരത്തിൽ പതിച്ചാൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകും . ഒന്നുകിൽ അമേരിക്കയും റഷ്യയും അവരവരുടെ ഭാഗങ്ങൾ അഴിച്ചുമാറ്റി രണ്ടു സ്പേസ് സ്റ്റേഷനുകൾ ആയി നടത്തുക അല്ലെങ്കിൽ ഒന്നടങ്കം ഒരു പ്ലാൻഡ് ഡി ഓർബിറ്റ് നടത്തി കടലിൽ മുക്കുക . ഇതു നിയന്ത്രണം വിട്ടാൽ ആരുടെ തലയിലാകും വീഴുക എന്ന് പറയാനാകില്ല .

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...