Monday, March 14, 2022

 സഹസ്രാബ്ദങ്ങളുടെ ചിരി ത്ര മുറങ്ങുന്ന പുരാതന ഇന്ത്യയുടെ പവിഴത്തുറമുഖം - കോർക്കെ

........
ഉത്തര ഇന്ത്യയിൽ സിന്ധു സരസ്വതി നാഗരികതക്ക് സമകാലികവും സമാന്തരവുമായി നിലനിന്ന സമാനമായ ദക്ഷിണ ഇന്ത്യൻ നാഗരികതകളെപ്പറ്റിയുള്ള തെളിവുകൾ ദക്ഷിണ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഭൂപ്രദേശങ്ങളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുകയാണ്. ലഭ്യമായ വിവരങ്ങൾ വച്ചു നോക്കുമ്പോൾ കോർക്കെ എന്ന തുറമുഖം കേന്ദ്രമാക്കിയാണ് ആ നാഗരികതകൾ നിലനിന്നിരുന്നത്.
ഇന്ന് തമിഴ്നാട്ടിലെ തൂത്തുകുടി ജില്ലയിലെ ഒരു തീരദേശ ഗ്രാമമാണ് കോർക്കെ. അതിപുരാതന പാണ്ഡ്യ നിർമ്മിതിയായ വേട്ടുവൻ കോവിൽ ആണ് കോർക്കെ യുടെ പ്രാധാന്യമേറിയ ഒരു ലാൻഡ് മാർക്ക്.
ഇപ്പോൾ അപ്രധാനമാണെങ്കിലും ചുരുങ്ങിയത് 4000 വർഷത്തെ ചരിത്രം കോർക്കെയും സമീപപ്രദേശമായ ആദി ച്ചെല്ലുരും പേറുന്നുണ്ട്.
അതിലുരാതന പാശ്ചാത്യ യാത്രാ - വ്യാപാര ഗ്രന്ഥമായ പെരിപ്ലസ് ഓഫ് ദ എറിത്രിയൻ സീ യിൽ അക്കാലത്തെ ഏറ്റവും വിശിഷ്ടമായ മുത്തും പവിഴവും കയറ്റുമതി ചെയ്തിരുന്ന ദക്ഷിണ ഇന്ത്യൻ തുറമുഖമായ ഖോർക്കെ യെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പുരാതത ഈ ജിപ്ഷ്യൻ ബഹുമുഖ പ്രതിഭയായ ടോളമിയും ഈ പവിഴത്തുറമുഖത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് തമിഴ് സംഘം കൃതികളിലും ചേര, പാണ്ഡ്യ, ചോള രാജ്യങ്ങളുടെ ഈറ്റില്ലമായ കോർക്കെ നഗരത്തെപ്പറ്റി പറയുന്നുണ്ട്. ഒരമ്മപ്പെറ്റ മക്കളായിരുന്നു വത്രേ പാണ്ഡ്യനും , ചേരനും, ചോളനും. ചേരനും ചോളനും വടക്കോട്ടു നീങ്ങി രാജ്യങ്ങൾ സ്ഥാപിച്ചപ്പോൾ പാണ്ഡ്യൻ കോർക്കെ തലസ്ഥാനമാക്കി ആദ്യ പാണ്ഡ്യ രാജ്യം സ്ഥാപിച്ചു.
രണ്ടു സഹസ്രാബ്ദമെങ്കിലും കോർക്കെ ഇന്ത്യയുടെ പവിഴത്തുറമുഖമായി നിലറിന്നു കാണും. പിന്നീട് താമരഭരണി നദി മഹാപ്രളയങ്ങളിൽ വഴി മാറിയൊഴുകി കോർക്കെ മണ്ണിനടിയിൽ മറഞ്ഞു.
കഴിഞ്ഞ ഏതാനും ദശകങ്ങളിലെ പര്യവേക്ഷണങ്ങൾ കോർക്കെ യുടെയും സമീപപ്രദേശങ്ങളുടെയും പൗരാണിക മഹത്വം കുറച്ചെങ്കിലും വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്.
കഴിഞ്ഞ ഇരുപത് വർഷത്തിനിടക്ക് നടന്ന ഗവേഷണങ്ങൾ ഈ പ്രദേശങ്ങളിലെ നാഗരികതയുടെ പഴക്കം BCE രണ്ടാം സഹസ്രാബ്ദത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ ഉൽഘനനങ്ങൾ കോർക്കെയും സൈന്ധവ തുറമുഖങ്ങളുമായുള്ള ബന്ധങ്ങളിലേക്ക് തീർച്ചയായും വെളിച്ചം വീശും.
.......
rishidas. s

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...