Monday, March 14, 2022

 ഇംഹോട്ടെപ്പ്.(IMHOTEP)--- പുരാതനകാലത്തെ ബഹുമുഖ പ്രതിഭ (ബിസി 2670~2600)

====

മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട ബഹുമുഖ പ്രതിഭയാണ് ഇംഹോട്ടെപ്പ്. ഇദ്ദേഹം ജീവിച്ചിരുന്നത് ഇന്നേക് നാലായിരത്തി അറുനൂറിലധികം വര്ഷം മുൻപ് ഈജിപ്തിലായിരുന്നു .പുരാതന രാജവംശത്തിലെ മൂന്നാം ഉപവംശത്തിലെ രാജാവായിരുന്ന ജോസെറിന്റെ മന്ത്രിമുഖ്യനായിരുന്നു ഇംഹോട്ടെപ്പ്. .പ്രജാവത്സലനും മാതൃകാ ഭരണാധികാരിയുമായിരുന്ന ജോസെറിന്റെ (DJOSER)കാലത്തു തന്നെയാണ് മഹാ പ്രതിഭയായ എംഹോടെപ് ജീവിച്ചിരുന്നത് എന്നത് ഒരു പക്ഷെ കാലത്തിനെ കനിവ് ആയിരുന്നിരിക്കണം .

ഈജിപ്തിലെ പുരാതന രാജ വംശത്തിനെ(OLD KINGDOM) സമയത്താണ് ഭൂമിയിൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ട ചരിത്രമുള്ള ഒരു രാജ്യവും ഭരണക്രമവും ഉദയം ചെയ്യുന്നത് .പുരാതന രാജവംശം ഭരിച്ചിരുന്ന ഈജിപ്തിനെ ഭൂമിയിലെ ആദ്യത്തെ സ്വതന്ത്ര പരമാധികാര രാജ്യം(SOVERIGN INDEPENDENT STATE) എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു . അക്കാലത്തെ ഈജിപ്തിന് നിയതമായാ ഭൂപ്രദേശവും ,വ്യക്തമായ ഭരണ സംവിധാനങ്ങളും .സുവ്യക്തമായ ഒരു നിയമ സംഹിതയുമുണ്ടായിരുന്നു പ്രജാക്ഷേമ തല്പരനായ ജോസെർ രാജാവിന്റെ കാലത് ഈജിപ്ത് ഒരു ക്ഷേമ രാഷ്ട്രം എന്ന നിലയിലേക്ക് തന്നെ ഉയർന്നിരുന്നു .ആ കാലഘട്ടത്തിലാണ് ഇംഹോട്ടെപ്പ്എ ന്ന ബഹുമുഖ പ്രതിഭ ജീവിച്ചിരുന്നത്

ഇംഹോട്ടെപ്പ്. സാധാരണക്കാരിൽനിന്നും ഉയർന്നുവന്ന ഒരു വ്യക്തിയായിരുന്നു എന്ന് അക്കാലത്തെ പുരാതന ലിഖിതങ്ങൾ വ്യക്തമാക്കുന്നു അദ്ദേഹത്തെ മഹാനായ വാസ്തു ശില്പി ,മഹാനായ മന്ത്രി ,മഹാനായ മരപ്പണിക്കാരൻ ,മഹാനായ ഭിഷഗ്വരൻ ,രാജ കൊട്ടാരത്തിലെ രണ്ടാംസ്ഥാനക്കാരൻ ഇങ്ങനെയൊക്കെയാണ് ഈജിപ്ഷ്യൻ ലിഖിതങ്ങൾ വിശേഷിപ്പിക്കുന്നത് .

ഒരു ഭരണാധികാരിയും വാസ്തുവിദ്യ വിദഗ്ധനും എന്ന നിലയിലായിരുന്നു ഇംഹോട്ടെപ്പ്. ഏറ്റവും തിളങ്ങിയത് .ജോസെർ രാജാവിന്റെ കാലത്തു ഈജിപ്തിൽ നിലനിന്ന ശാന്തിയുടെയും സമൃദ്ധിയും എംഹോടെപ് എന്ന മന്ത്രി മുഖ്യന്റെ കൂടി പ്രയത്നം കൊണ്ടാകാനാണ് സാധ്യത .മനുഷ്യകുലത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ ഒരു സമൂഹം കെട്ടുറപ്പോടെ ഒരു ക്ഷാമത്തെ നേരിട്ടതിലും എംഹോടെപ് ഇന്റെ ഭരണചാതുര്യം ദർശിക്കാം .വരൾച്ചയെ മുന്നില്കണ്ടുകൊണ്ടു അദ്ദേഹം ഈജിപ്തിൽ ധാന്യ സംഭരണം നടത്തിയതായി തെളിവുകളുണ്ട് .

മനുഷ്യകുലം ആദ്യമായി കല്ലിൽ നിർമിച്ച ബ്രിഹത്തായ നിര്മിതിയാണ് ഈജിപ്തിലെ സക്കാരയിലെ സ്റ്റെപ് പിരമിഡ് . ഈജിപ്തിൽ നിർമിച്ച ആദ്യത്തെ പിരമിഡും ഇത് തന്നെ .അതിനു മുൻപ് ഈജിപ്ഷ്യൻ ജനത ''മസ്തബകൾ'' (MASTABA)എന്നറിയപ്പെട്ടിരുന്ന ,.ഇഷ്ടികകൾ കൊണ്ട് തീർത്ത ,സ്മാരക മന്ദിരങ്ങളാണ് നിർമിച്ചിരുന്നത് . എംഹോടെപ്ഇലെ പ്രതിഭ മൺകട്ടകൾക്കു പകരം കല്ലിനെ വലിയ ബ്ലോക്കുകൾ കൊണ്ട് നിർമാണം നടത്തി .സമചതുരാകൃതിയിലെ മസ്താബ കൽ ഒന്നിന് മീതെ ഒന്നായി വിന്യസിച്ചു ലോകത്തിലെ ആദ്യത്തെ കല്ലിൽ തീർത്ത സ്മാരക മന്ദിരം തീർക്കാൻ ഇംഹോട്ടെപ്പ്ന് കഴിഞ്ഞു .അദ്ദേഹത്തിന്റെ കാർമികത്വത്തിൽ നിർമിച്ച സ്റ്റെപ് പിരമിഡ് (STEP PYRAMID)ഇന്നും തലയുയർത്തി നില്കുന്നു .സ്റ്റെപ് പിരമിഡിനുള്ളിൽ അതി സങ്കീർണമായ ഇടനാഴികളും മുറികളും തീർക്കാനും ഇംഹോട്ടെപ്പ്ന് സാധിച്ചു

വൈദ്യ ശാസ്ത്രത്തിലും ഇംഹോട്ടെപ്പ് കാര്യമായ സംഭാവനകൾ നൽകി എന്നൊരു വാദമുണ്ട് .എന്നാൽ ഇക്കാര്യത്തിൽ ചില ചരിത്ര കാരന്മാരെങ്കിലും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്

ഈജിപ്തിലെ സക്കാരയിൽ (SAQQARA) ഇംഹോട്ടെപ്പ് സ്വന്തം ശവകുടീരം തീർത്തുവെന്നും അദ്ദേഹത്തിന്റെ മമ്മി ഇപ്പഴും അവിടെയുണ്ടെന്നുമാണ് വിശ്വാസം ,ഇതുവരെ അത് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല, .മരണ ശേഷം എംഹോടെപ് ഇനെ ഈജിപ്ഷ്യൻ ജനത ദേവപദവിയിലേക്കുയർത്തി .ദേവപദവിയിലേക്കുയർത്തപ്പെടുന്ന ആദ്യത്തെ സാധാരണക്കാരനും അദ്ദേഹമായിരുന്നു .അതുവരെ മഹാന്മാരായ ഈജിപ്ഷ്യൻ രാജാക്കന്മാർ മാത്രമേ അങ്ങിനെ ഉയർത്തി പെട്ടിരുന്നുള്ളു .രണ്ടു സഹസ്രാബ്ദങ്ങൾക്കു ശേഷം ഈജിപ്തിലെത്തിയ ഗ്രീക്കുകാരും ഇംഹോട്ടെപ്പ്നെ ദേവനായി തന്നെ ആരാധിച്ചു .രോഗബാധയകറ്റാൻ ശക്തിയുള്ള ദേവതാ സങ്കല്പമായി ഇംഹോട്ടെപ്പ്. ഇനെ അവർ വാഴ്ത്തി.
====
rishi.s

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...