Monday, March 14, 2022

 അമേരിക്കക്ക് ഉക്രയ് നിൽ അവരുടെ നാണയത്തിൽ കിട്ടുന്ന തിരിച്ചടി.

യുദ്ധങ്ങളിൽ മറ്റു രാജ്യങ്ങളിലെ കൂലിപ്പടയാളികളെയും പാരാമിലിട്ടറി കോൺട്രാക്റ്റർമാർ എന്ന ഓമനപ്പേരിൽ സ്വന്തം രാജ്യത്തുനിന്ന് തന്നെ നിയമപരമായി ബാധ്യതയില്ലാത്ത സൈനികരെയും രംഗത്തിറക്കുന്നത് അമേരിക്ക കഴിഞ്ഞ നൂറ്റാണ്ടിൽ തുടങ്ങി വച്ച ഒരേർപ്പാടാണ്. അഫ്ഗാനിസ്ഥാനിലെ സോവ്യറ്റ് ഇടപെടലിന്റെ കാലത്ത് അൻപതിലധികം രാജ്യങ്ങളിൽ നിന്നുള്ള കൂലിപ്പട്ടാളങ്ങളെയെയാണ് അമേരിക്ക രംഗത്തിറക്കിയത്. പിന്നീടുള്ള എല്ലാ അമേരിക്കൻ സൈനിക ഇടപെടലുകളിലും വിദേശ കൂലി പ്പട്ടാളങ്ങളും പാരാമിലിട്ടറി കോൺട്രാക്ക്റ്റർമാരും അമേരിക്കയുടെ റെഗുലർ സൈന്യങ്ങളെ പ്പോലെ പങ്ക് വഹിച്ചിട്ടുണ്ട്.
ഉക്രയിൻ - റഷ്യ പ്രശ്നം പൊട്ടിത്തെറിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ ബോസ്നിയ , കോസവോ, അൽബേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂലിപ്പട്ടാളങ്ങൾ അമേരിക്കൻ പിൻതുണയോടെ ഉക്രേനിന്റെ പല ഭാഗങ്ങളിലും തമ്പടിച്ചിരുന്നു.
ഇപ്പോൾ മുള്ളിനെ മുള്ള് കൊണ്ടെടുക്കുന്ന ഒരു നടപടിയിലൂടെ റഷ്യ ഉക്രേനിൽ സിറിയൻ സായുധ ഗ്രൂപ്പുകളെ രംഗത്തിറക്കുകയാണ്. അർബൻ കോംബാറ്റിൽ പ്രശസ്തരാണ് സിറയൻ ഗവൺമെന്റിനു കീഴിലുള്ള സായുധ ഗ്രൂപ്പുകൾ. ഇവരാണ് പ്രധാനപ്പെട്ട സിറയൻ നഗരങ്ങളെ IS ഇന്റെയും അമേരിക്ക ,ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ നിയന്ത്രിക്കുന്ന ഭീകര ഗ്രൂപ്പുകളിൽ നിന്ന് മോചിപ്പിച്ചത്. വാഗ്നർ ഗ്രൂപ്പ് എന്നറിയപ്പെടുന്ന റഷ്യൻ പാരാമിലിട്ടറി കോൺട്രാക്ക്റ്റർമാർ ഉക്രേനിൽ ഇപ്പോൾത്തന്നെ പ്രവർത്തിക്കുന്നുണ്ട്.
ആധുനിക യുദ്ധം പല തലങ്ങളിലാണ് പയറ്റപ്പെടുന്നത്. പുറത്തറിയപ്പെടുന്നത് യുക്രെയൻ -റഷ്യ യുദ്ധം എന്നാണെങ്കിലും നടക്കുന്നത് ഒരു ചെറിയ സ്കെയിലുള്ള ലോക മഹായുദ്ധം തന്നെയാണ്. ഈ യുദ്ധത്തിന്റെ ഗതിവിഗതികളും സ്ട്രാറ്റജികളും തന്ത്രങ്ങളും ഒക്കെ വളരെ കൂലംകഷമായി ത്തന്നെ നിരീക്ഷിക്കപ്പെടേണ്ടതാണ്.
.....
rishi.s

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...