ഉത്തര കുരു വിലെ ഊളൻമാർ - ചെറുകഥ [ പുണ്യ പുരാണം ] .
.....
സംഭവം നടക്കുന്നത് ഇന്നേക്കും കൃത്യം മൂവായിരത്തി അറുനൂറ്റി എഴുപത് വർഷം മുമ്പാണ് . ജംബുദ്വീപിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അഡ്വാൻസ് ആയിത്തന്നെ വ്യാജൻ കുരുക്കൾ ചെമ്പോലകളിൽ ബ്രഹ്മി ലിപിയിൽ പ്രാകൃത ഭാഷയിൽ എഴുതി വച്ചിരുന്നതിനാലും ആ ഓലകളെല്ലാം തൊമ്മൻ വാറുണ്ണി സാർ ശേഘരിച്ച് വച്ചിരുന്നതിനാലും അതിലൊരു ഓല ഒരു കണ്ടൻ നായ അടിച്ചു മാറ്റി വച്ചിരുന്നത് അബദ്ധത്തിൽ ചോർന്ന് ഖോരന് കിട്ടിയതിനാലും, ഖോരന് ബ്രഹ്മി ലിപിയും പ്രാകൃത ഭാഷയും അറിയാവുന്നത് കൊണ്ടും മാത്രമാണ് ഇപ്പോൾ ഈ പുണ്യപുരാതന ചരിത്ര സംഭവം വെളിച്ചം കാണുന്നത്. അതിനാൽ ത്തന്നെ വ്യാജൻ കുരുക്കൾക്കും തൊമ്മൻ വാറുണ്ണിക്കും കണ്ടൻ നായക്കും ആയിരമായിരം ചൊറിയണ പ്പൂക്കളുടെ പുഷ്പ്പാർച്ചന .
ഉത്തര കുരു ഭൂഘണ്ടത്തിലെ ഉത്തരോത്തര "കുരു " ദേശത്തെ ഊപ്പ ത്തറ പണ്ടുമുതലേ ഊളൻ - കുറുനരി, സുഗാലൻ, കുറുക്കൻ - എന്നൊക്കെയും പറയും - മാർക്ക് പ്രശസ്തമാണ്. ഉത്തര കുരുവിലെ ഊളൻമാർക്ക് സംസാരം വശമുണ്ട് അതാണ് ഈ ഊളൻമാരുടെ പ്രത്യേകത. ഊളൻ മാരാണെങ്കിലും ഉത്തര കുരു വിലെ ഊളൻ മാരുടെ പ്രധാന വ്യവസായം വ്യാജ വൈദ്യമാണ്. സ്വാഭാവികമായും ഉത്തര കുരു വ്യാജ വൈദ്യ ഉപശാലകളിൽ ഭിക്ഷുക്കളായി എത്തുന്നവർ ഊളൻ മാരെക്കാൾ മാഹാ ഊളൻ മാരായിലെങ്കിലേ അതിശയമുള്ളൂ. ഉത്തരോത്തര കുരു വിലെ വൈദ്യ (വ്യാജോസ് )ശാലകളിൽ വ്യജോസ് വൈദ്യം പഠിക്കാൻ എത്തുന്നത് ഹസ്തിനാപുര മഹാരാജ്യത്തിലെ ആൾക്കാരാന്ന്. ഹസ്തി നാപുര മഹാരാജ്യത്തിന്റെ തലസ്ഥാനം ഇന്ദ്രപ്രസ്ഥം . മഹാരാജാവ് പരീക്ഷിത്ത് പത്താമൻ ഇദ്ദേഹം ഹസ്തിനപുരം സ്ഥാപിച്ച ചക്രവർത്തി ഹസ്തിയുടെയും ശന്തനുവിന്റെയും , പാണ്ഡുവിന്റെയും ഒക്കെ പിൻമുറ ആയി വരും.
ഇനി ഹസ്തിന പുരരാജ്യത്തിന്റെ ഘടനയെ പറ്റി പറയാം. അംഗ, വംഗ, വങ്ക , പങ്ക, ശുങ്ക , കിർമീര , കോസല , പാഞ്ചാല , മഗഥ, കലിംഗ, വിദർഭ , സാൽവ്വ, ഖേര , മൂഷിക, സൃഗാല , ചോള പാണ്ഡ്യ, കാമ്യക, കാമരൂപക, പുരു, കുരു, കാശ്യപ , ഗാന്ധാര ക്രാംബോജ , സിന്ധു ദേശങ്ങളാണ് ഹസ്തിനപുരത്തിലെ പ്രധാന പ്രദേശങ്ങൾ . ഇതിൽ സൃഗാല , പങ്ക, വങ്ക ദേശങ്ങളിൽ നിന്നാണ് കൂടുതൽ പേർ ഉത്തരോത്തര കുരുവിലെ വൈദ്യ (വ്യാജോസ്) ശാലകളിൽ ഓല സംഘടിപ്പിക്കാൻ എത്തുന്നത്. ഈ ഓല സംഘടിപ്പിക്കാൻ എത്തുന്ന ഭിക്ഷുക്കൾ നാലായിരം പൊൻപണം (ഇന്നത്തെ വിലക്ക് ഏതാണ്ട് നാൽപ്പത് ലക്ഷം വരാഹൻ വരും) ഉത്തര കുരുവിലെ ശുംഭമഹാരാജാവിന്റെ ഭണ്ടാരത്തിൽ അടക്കണം . പണം വാങ്ങി പെട്ടിയിൽ വച്ചാൽ പിന്നെ ശുഭ മഹാരാജാവിന് ഒരു ഉത്തരവാദിത്വവും ഇല്ല. നാലഞ്ച് കൊല്ലം ഉത്തര കുരുവിലെ ഉത്തരോത്തര ദേശത്ത് ചുറ്റിപറ്റി നിൽക്കണം ഓല വാങ്ങണം സ്ഥലം വിട്ടോളണം.
അങ്ങനെയിരിക്കെയാണ് ഉത്തരോത്തര " കുരു " വിൽ വെള്ളപ്പൊക്കം വന്നത് കൂടെ ഇടി വെട്ടും. കൊട്ടാരം ജ്യോൽ സ്യൻമാരുടെ പ്രവചനം കാരണം ഹസ്തിനപുര മഹാരാജാവ് വെള്ളപ്പൊക്കത്തിന് ഒരു പക്ഷത്തിന് മുമ്പ് ഒരു ഓല ഇറക്കി. ഉത്തര കുരുവിൽ വൈദ്യ ഓല ഒപ്പിക്കാൻ പോയവർ ഏറ്റവും അടുത്ത വഞ്ചികളിൽ കയറി നാടു പറ്റണം.
ഉത്തര കുരുവിലെ ഊളൻമാർക്ക് അത് ബോധ്യപ്പെട്ടില്ല. "എന്തര് വെള്ളപ്പൊക്കം എല്ലാം പയലുകളുടെ എളക്കുകള് നുമ്മ മാറണമെങ്കിൽ ബിലാത്തിയിലെ യോസപ്പ് സായിപ്പ് തന്നെ മൊഴിയണം " . അതാണ് ഉളൻ മാരുടെ ലൈൻ .
പരീക്ഷിത്ത് പത്താമൻ പറഞ്ഞതുപോലെ പതിനാലാം പക്കം പ്രളയം തുടങ്ങി. ഊളൻമൻ മാർ നിലവിളിയും തുടങ്ങി.രച്ചിക്കണം !! രച്ചിക്കണം !!. ദാരിദ്രവും പരിവട്ടവുമാണെങ്കിലും പരീക്ഷിത്ത് പത്താമൻ നാപ്പത്തേഴ് പത്തേമാരികൾ തന്നെ ഉത്തര കുരുവിലേക്കയച്ചു. മുങ്ങിത്താഴാൻ തലമാത്രമുണ്ടായിരുന്ന ഊളൻമാർ പത്തേമാരിയിൽ വലിഞ്ഞ് കയറി ആദ്യം വിളിച്ചത് പരീക്ഷിത്ത് പത്താമന് പത്ത് തെറിയായിരുന്നു. പിന്നെ ഹസ്തിനാപുരത്തിന് പത്ത് തെറി കൂടി വിളിച്ച് ഊള മാർ പ്രോട്ടോക്കോൾ പൂർത്തിയാക്കി.
പിന്നെ പത്തേമാരിയിൽ A/C ഇല്ല എന്നതായി പ്രശ്നം. ഭക്ഷണം 5 സ്റ്റാർ അല്ല. തങ്ങൾ ഹസ്തിനപുരത്തെ ആൾക്കാർ അല്ല എന്നും വങ്ക ദേശത്തിലെ ആൾക്കാർ ആണെന്നും മറ്റു ചിലർ. പിന്നെ എന്തിന് ഹസ്തിനപുരം അയച്ച പത്തേമാരിയിൽ കയറി എന്ന് പത്തേമാരിയിലെ സ്രാങ്ക് ചോദിച്ചു. സ്രാങ്കിന്റെ പത്ത് തലമുറക്ക് പച്ചത്തെറി വിളിച്ച് ഊളൻമാർ ഉത്തരം നൽകി. ചില ഊളൻമാർക്ക് നായകളെക്കൂടി പത്തേമാരിയിൽ കയറ്റണം , മറ്റു ചിലർക്ക് ഉത്തര കുരുവിൽ നിന്ന് വാങ്ങിയ വഹകൾ ലഗേജ് ചാർജ്ജ് ഇല്ലാതെ കൊണ്ടുവരണം.
ഈ പത്തേമാരികൾക്കുളള പണമെല്ലാം കൊടുത്തത് ഹസ്തിനാപുരത്തെ ഇതുവരെ തന്റെ ജില്ലവിട്ട് പുറത്തുപോയിട്ടില്ലാത്ത ദരിദ്രനാരായണൻമാരായിരുന്നു.
പത്തേമാരി ഹസ്തിനാപുരത്തെ മുചിരി തുറമുഖത്ത് അടുത്തയുടനെ ഊളൻമാർ ചാടിയിറങ്ങി. ഒരു പൂവ് നീട്ടിയവന്റെ തന്തക്ക് വിളിച്ചു. ഒരു ഊളൻ ഹസ്തിനാപുരത്തെ ദരിദ്രനാരായണൻമാരോട് ഒരു ബെല്ലുവിളിയും നടത്തി. " ചെമ്മച്ച് കൊരച്ച് നീയൊക്കെ നമ്മുടെ അടുത്ത് വരും അന്ന് നിന്നെയൊക്കെ എടുത്തോളാം " .
ചെമ്പോല ഇതുവരെ വായിച്ചെടുക്കാനേ ഖോരന് പറ്റിയുള്ളൂ. ബാക്കി ഈജിപ്ഷ്യൻ ചിത്രലിപിയിൽ ആയതിനാൽ അത് ഒരു പുടിയും കിട്ടുന്നില്ല.
....
rishi.s
Ok
ReplyDeleteസർ ,ഈ ലിങ്ക് മാത്രം ഇട്ടാൽ മതി fb യിൽ. Content ഇട്ടാൽ ആ ഷുക്കൂർ fb പൂട്ടിക്കും.. നമുക്ക് comments ഒക്കെ അവിടെ ഇടാം..
ReplyDeleteok
Deleteസാറേ നന്നായി..��
ReplyDelete👍
Deleteസാറേ നന്നായി..👌
ReplyDeleteആശംസകള്..
ReplyDelete👍
DeleteGood 🥰🥰🥰
ReplyDelete👍
DeleteThis comment has been removed by the author.
ReplyDelete👍
ReplyDelete👏👏👏
ReplyDelete👍
Delete