Thursday, March 10, 2022

 പൗണ്ട്രകന്റെ പുരാണ കഥയും ആ കഥയുടെ കലിയുഗ സമാന്തരങ്ങളും

=====
ചില പുരാണകഥകളിൽ വലിയ തത്വങ്ങൾ തന്നെയാണ് ഒളിഞ്ഞു കിടക്കുന്നത് .അത്തരം ഒരു കഥയാണ് ശ്രീ കൃഷ്ണന്റെ സമകാലീകനായിരുന്ന പൗണ്ഡ്രക ന്റേത് . തികഞ്ഞ വിവരദോഷി , തികഞ്ഞ അഹങ്കാരി അതായിരുന്നു പൗണ്ഡ്രകൻ .ജരാസന്ധന്റെ യും ശിശുപാലന്റെയും കൂട്ട് കൂടിയായപ്പോൾ പൗണ്ഡ്രകന് സ്വബോധം തന്നെ നഷ്ടമായി .
വംഗ ദേശത്തിലെ രാജാവായിരുന്നു പൗണ്ഡ്രകൻ . ഏതാണ്ട് ഇന്നത്തെ ബംഗാളും ബംഗ്ളാ ദേശും അടങ്ങുന്ന പ്രദേശമാണ് പൗരാണിക വംഗo. വർഗത്തിന് വടക്ക് നരകാസുരന്റെ പ്രാഗ് ജ്യോതിഷം .പടിഞ്ഞാറ് കര്ണന്റെ അംഗരാജ്യം .ജരാസന്ധന്റെ സുഹൃത്തും വലിയ ബലശാലിയുമായിരുന്നു പൗണ്ട്രകൻ. കൃഷ്ണനല്ല താനാണ് മഹാവിഷ്ണുവിന്റെ അവതാരം എന്നാണ് പൗണ്ട്രകന്റെ വാദം . അതിലേക്കായി വേഷത്തിലും ഭാവത്തിലുമൊക്കെ വലിയ മാറ്റം പൗണ്ട്രകന് വരുത്തി . വെങ്കലത്തിൽ ഒരു ചക്രായുധം വരെയുണ്ടാക്കിക്കളഞ്ഞു പൗണ്ട്രക രാജാവ് .പേരുതന്നെ മാറ്റി പൗണ്ഡ്രക വാസുദേവൻ എന്നാക്കി മാറ്റി പൗണ്ഡ്രകൻ .
അഹങ്കാരം മൂത്ത പൗണ്ട്രകൻ താനാണ് യഥാർത്ഥ വാസുദേവ കൃഷ്ണൻ എന്നും തന്നെ അഭയം പ്രാപിച്ചു എല്ലാ സമ്പത്തും ആയുധങ്ങളും അടിയറവച്ചു തന്നെ പൂജിച്ചില്ലെങ്കിൽ വലിയ പ്രത്യാഖാതം നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി ഭഗവാൻ കൃഷ്ണന് ഒരു സന്ദേശവും അയച്ചു .ഭഗവാൻ കുറെയൊക്കെ പൗണ്ട്രക നെ അവഗണിച്ചു .പക്ഷെ പൗണ്ഡ്രകന്റെ ദൂതരുടെ ശല്യം അധികമായപ്പോൾ കൃഷ്ണൻ പൗണ്ഡ്രകനെ ചെന്ന് കാണാൻ തന്നെ തീരുമാനിച്ചു .
പൗണ്ട്രകനെ കാണാനായി കൃഷ്ണൻ വംഗ ദേശത്തേക്ക് തിരിച്ചു . വംഗ ദേശത്തെത്തിയ ഭഗവാന് പൗണ്ട്രകന്റെ വേഷഭൂഷാദികൾ കണ്ട് ചിരി അടക്കാനായില്ല . തന്റെ സമ്പത്തും ആയുധങ്ങളും അവകാശപ്പെട്ടു ചോദിച്ച പൗണ്ട്രകനു അവ നൽകാം എന്ന് കൃഷ്ണൻ പറഞ്ഞു . ആദ്യമായി ചക്രം തരാമെന്നും പിടിച്ചെടുത്തോളൂ എന്നും പറഞ്ഞു കൊണ്ട് കൃഷ്ണൻ ചക്രത്തെ പൗണ്ട്രകനിലേക്ക് വിട്ടയച്ചു . പൗണ്ട്രകനും പരിവാരങ്ങളും സൈനികരും കണ്ണടച്ച് തുറക്കുന്നതിനു മുൻപ് ചക്രം പൗണ്ട്രകനു മോക്ഷം നൽകി . പ്രൗണ്ടകന്റെ വെങ്കല ചക്രം ഭൂമിയിൽ അൽപനേരം ഉരുണ്ട ശേഷം നിശ്ചലമായി .
ദ്വാപരയുഗത്തിലെ പൗണ്ട്രകനെപ്പോലെ തന്നെ കലിയുഗത്തിലെ ഇല്ലാത്ത ശക്തിയും യോഗ്യതകളും ഉണ്ടെന്നു പരപ്രേരണയാൾ സ്വയം ധരിക്കുന്നവർ അനേകമുണ്ട് . അത് ഒരു കേവല വ്യക്തിയാണെങ്കിൽ ദുരന്തം ആ വ്യക്തിയിൽ ഒതുങ്ങും .അതൊരു ഭരണാധികാരിയാണെങ്കിൽ വലിയൊരു ജനത അതിന്റെ ദുരന്തം പേറേണ്ടിവരും
===
rishi.s

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...