Monday, March 14, 2022

 റോസേറ്റാ സ്റ്റോൺ(ROSETTA STONE) --വിലമതിക്കാനാവാത്ത ചരിത്ര രേഖ


വിലമതിക്കാനാവാത്ത ഒരു ചരിത്ര രേഖയാണ് റോസേറ്റാ സ്റ്റോൺ രണ്ടു നൂറ്റാണ്ടു മുൻപ് വരെ ഈജിപ്തുകാരുടെ ചിത്രലിപിയെ ഒരു ലിപിയായി ആരും കണ്ടിരുന്നില്ല .ഈജിപ്തുകാരുടെ ഏതോ മാന്ത്രിക ചിത്രങ്ങളായോ, ഒരർത്ഥവുമില്ലാത്ത ചിത്രങ്ങളായോ ആണ് പണ്ഡിതന്മാർ അവയെ കണ്ടിരുന്നത്..നാം ഇന്നറിയുന്ന ഈജിപ്ഷ്യൻ ചരിത്ര പുരുഷന്മാരെല്ലാം തന്നെ അന്ന് കഥാ പുരുഷന്മാരായിരുന്നു .പിൽക്കാലത്തെ ഗ്രീക്ക് ,റോമൻ ചരിത്രകാരന്മാരും ,കഥാകാരന്മാരും എഴുതിയ കഥകളിലെ പ്രതിപാദ്യങ്ങൾ .അതിനപ്പുറം ഒരു വിലയും ഈജിപ്തിനോ അതിന്റെ ചരിത്രത്തിനോ ആരും നൽകിയില്ല .പുരാതന ഈജിപ്ഷ്യൻ ചരിത്രം മുഴുവൻ മനുഷ്യ രാശിക്ക് തുറന്നു കൊടുത്ത ചരിത്ര വസ്തുവാണ് റോസേറ്റാ സ്റ്റോൺ .

കറുത്ത ഗ്രാനൈറ്റ് ശിലയിലെ ഒരു ഫലകമാണ് റോസേറ്റാ സ്റ്റോൺ .ഇതിൽ ഒരേ കാര്യം മൂന്ന് വ്യത്യസ്ത ലിപികളിൽ രേഖപ്പെടുത്തിയിരുന്നു .പുരാതന ഗ്രീക്ക് ,പുരാതന ഈജിപ്ഷ്യൻ ചിത്ര ഭാഷ , ഡെമോടിക് സ്ക്രിപ്റ്റ് ഇവയായിരുന്നു അത് .ഈ മൂന്ന് ലിപികളും അതി പ്രാചീനമാണ് .1799൯ ഇത് ഒരു ഫ്രഞ്ച് സൈനികനാണ് ഈജിപ്തിൽ നിന്നും ഇത് കണ്ടെത്തിയത് . ഇന്നേക്ക് 2200വര്ഷം മുൻപ് ഈജിപ്ഷ്യൻ രാജാവ് ടോളമി നാലാമൻ പുറപ്പെടുവിച്ച ഒരു ഉത്തരവാണ് ഇതിലെ പ്രതിപാദ്യം

പതിനെട്ടാം നൂറ്റാണ്ടിൽ ഇത് പലപ്പോഴും ബ്രിട്ടീഷുകാരുടെയും ഫ്രഞ്ചുകാരുടെയു കൈകളിൽ മാറിമറിഞ്ഞു .പലർക്കുമിതിന്റെ മൂല്യം മനസ്സിലായില്ല .1823 ഇൽ ഫ്രഞ്ചുകാരനായ ജീൻ ഫ്രാൻകോയിസ് ഷാംപൊള്ളിയൻ എന്നയാൾ ഇത് വായിച്ചെടുതു .പുരാതന ഈജിപ്ഷ്യൻ ചിത്ര ഭാഷയുടെ രഹസ്യമാണ് ഷാംപൊള്ളിയൻ അനാവരണം ചെയ്തത് .അതോടെ ഈജിപ്ഷ്യൻ ലിപി അർത്ഥമില്ലാത്ത ചിത്രങ്ങളിൽ നിന്നും ജീവൻ തുടിക്കുന്ന ചരിത്ര രേഖകളായി മാറി .കഥാപുരുഷന്മാർ ചരിത്ര പുരുഷന്മാരാണ് ..ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ പഴമ ലോകം തിരിച്ചറിഞ്ഞു..

നിർഭാഗ്യവശാൽ സൈന്ധവ ലിപിക്ക് ഒരു ബഹു ഭാഷ ''റോസേറ്റാ സ്റ്റോൺ'' ഇതുവരെ ലഭിച്ചിട്ടില്ല .അങ്ങിനെ ഒരു വസ്തു ലഭിച്ചാൽ അത് എക്കാലത്തെയും വലിയ ഒരു കണ്ടുപിടിത്തമാകും .നമ്മുടെ പുരാതന ചരിത്രം എല്ലാ വ്യക്തതയോടും കൂടി നമുക്ക് മുന്നിൽ തെളിഞ്ഞു വരും


No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...