Monday, March 14, 2022

 ഉപഗ്രഹ ഗതി നിർണ്ണയ സംവിധാനങ്ങൾ ചരിത്രവും സാങ്കേതികതകളും.


കുറ്റമറ്റ സ്ഥാന നിർണയം വ്യോമ , കപ്പൽ ഗതാഗതത്തിനും സൈനിക ആവശ്യങ്ങൾക്കും അത്യന്തം അനിവാര്യമാണ് .ഉപഗ്രഹ സഹായത്തോടെയുള്ള ഗതി നിർണയ സംവിധാനങ്ങൾ നിലവിൽ വരുന്നതിനു മുൻപ് ഗതിനിര്ണയം (Navigation)വളരെ സങ്കീർണമായ ഒരു പ്രക്രിയയായിരുന്നു .വിമാനങ്ങളിലും കപ്പലുകളിലും ''നാവിഗേറ്റർ'' എന്ന ഒന്നോ അതിലധികമോ ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥർ തന്നെ ഉണ്ടായിരുന്നു .ചാർട്ടുകളിലൂടെയും മാഗ്നെറ്റിക് കോംപാസ് (Magnetic Compass)പോലുള്ള യന്ത്രങ്ങളിലൂടെയും ..ചില നക്ഷത്രങ്ങളുടെ സ്ഥാനം (celestial navigation)അളന്നുമാണ് കപ്പലുകളുടെയും അആദ്യകാല വിമാനങ്ങളുടെയും സ്ഥാനം കൃത്യമായി അളന്നിരുന്നത് .ഇത്തരം സ്ഥാനനിര്ണയത്തിൽ പിശകുപറ്റാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു .റേഡിയോ തരംഗങ്ങളുടെ( Radio (electro magnetic) Waves) നിയന്ത്രണം സാധ്യമായതോടെ അവയെ ഉപയോഗിച്ചുള്ള സ്ഥാന -ഗതി നിർണയം സാധ്യമായി ,ടെക്കാ(Decca Navigator System) .ലോറൻ(LORAN- Long Range Navigation) എന്നിവ അത്തരത്തിലുള്ള സ്ഥാന -ഗതി നിര്ണയസംവിധാനങ്ങളാണ് .ഇവ പ്രവർത്തികമാകുന്നതിനു ധാരാളം ഭൗമ ഗതിനിർണയ കേന്ദ്രങ്ങൾ (Terristrial Navigation Stations )സ്ഥാപികേണ്ടതുണ്ട് .ഭൂമിയുടെ പ്രതല വ്യാപ്തിയുടെ എഴുപതു ശതമാനവും സമുദ്രമായതിനാൽ അത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു ദീർഖ തരംഗങ്ങളാണ് ഈ സംവിധാനങ്ങളിൽ ഉപയോഗിച്ചിരുന്നത്. ദീർഘ തരംഗങ്ങളുടെ (Low Frequency Electro Magnetic Waves) ഉപയോഗം വലിയ ആന്റീന കൾ(Antennae) അനിവാര്യമാക്കി .ഈ ഇലക്ട്രോണിക് സംവിധാനങ്ങൾ പോലും കൃത്യത ഉള്ളവയായിരുന്നില്ല .സ്ഥാനനിർണയത്തിൽ പലപ്പോഴും കിലോമീറ്ററുകളുടെ കൃത്യതയില്ലായ്മ കടന്നുകൂടി .ഒരു പ്രധാന ആദ്യകാല സ്ഥാന - ഗതി നിർണയ സംവിധാനമായ ടെക്കാ നാല്പതുകളുടെ അവസാനത്തിലാണ് നിലവിൽ വന്നത് .2001ഇൽ സംവിധാനം ലോകവ്യാപകമായി അടച്ചുപൂട്ടി . മറ്റൊരു പ്രധാന ഗതിനിർണയ സംവിധാനമായ ലോറൻ (LORAN- Long Range Navigation) അൻപതുകളിലാണ് നിലവിൽ വന്നത് .ഈ സംവിധാനവും തൊണ്ണൂറുകളുടെ അവസാനത്തോടെ അടച്ചു പൂട്ടുകയാണുണ്ടായത്. .ഇവക്കു ബദലായി ഉപഗ്രഹങ്ങളെ ആധാരമാക്കിയുള്ള സ്ഥാന -ഗതി നിർണയ സംവിധാനങ്ങളാണ് നിലവിൽ വന്നത്.
----------
ഉപഗ്രഹ സ്ഥാന- ഗതി നിർണയ സംവിധാനങ്ങളുടെ ഒരു പൂര്വ്വദര്ശനം (preview)
----------

ഉപഗ്രഹ സ്ഥാന -ഗതി നിർണയ സംവിധാനങ്ങളുടെ പ്രധാന ഘടകം പേര് സൂചിപ്പിക്കുന്നതുപോലെ ഉപഗ്രഹങ്ങളാണ് .ഉപഗ്രഹങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗതി നിർണയ ഉപകരണങ്ങൾ സ്ഥാനവും വേഗതയും നിർണയിക്കുന്നു .ഉപഗ്രഹ സ്ഥാന -ഗതി നിർണയ സംവിധാനങ്ങൾ സാങ്കേതികമായി വളരെ സങ്കീർണമാണ് .ആഗോളവവീക്ഷണ പരിധിയുള്ള ഒരു ഉപഗ്രഹ സ്ഥാന -ഗതി നിർണയ സംവിധാനം ഒരു രാജ്യത്തിന്റെ സാങ്കേതിക, സാമ്പത്തിക, സൈനിക ശക്തിയുടെ ഒരു പ്രതീകമാണ് . ഒരു രാജ്യത്തിന് അത്തരം ഒരു സംവിധാനം ഉണ്ടെങ്കിൽ ആ രാജ്യത്തെ ഒരു മഹാശക്തി(Superpower) ആയി കണക്കാക്കാനുള്ള യോഗ്യതയുടെ ഒരു ഘടകമാണത് . ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച യു എസ് ഇന്നും റഷ്യക്കും മാത്രമാണ് സ്വന്തമായി അത്തരം സംവിധാനങ്ങളുള്ളത് .
-------
ആദ്യകാല ഉപഗ്രഹ സ്ഥാന- ഗതി നിർണയ സംവിധാനങ്ങൾ
------------
ഏറ്റവും ആദ്യത്തെ ഉപഗ്രഹ സ്ഥാന- ഗതി നിർണയ സംവിധാനം യു എസ് ഇന്റെ ട്രാൻസിറ്റ്(Transit) ആണ്.അറുപതുകളിലാണ് ആ സംവിധാനം അവർ പ്രായോഗികമായാക്കിയത് ..ടോപ്പ്ളർ പ്രതിഭാസത്തെ (Dopplar effect)അടിസ്ഥാനമായാക്കിയായിരുന്നു ആ സംവിധാനത്തിന്റെ പ്രവർത്തനം .നൂറു മീറ്റർ വരെ കൃത്യമായ സ്ഥാന നിർണയം ഈ സംവിധാനത്തിലൂടെ സാധ്യമാകുമായിരുന്നു . വി എച് എഫ് /യൂ എച് എഫ് ബാൻഡുകളിലാണ്(VHF/UHF Frequency bands) ഈ സംവിധാനം പ്രവർത്തിച്ചിരുന്നത് .താരതമ്യേന ചെറിയ തരംഗ ദൈർഖ്യമുള്ള വിദ്യുത് കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്നതുകൊണ്ട് ആന്റെന കളുടെ വലിപ്പവും കുറവായിരുന്നു .വലിപ്പം കുറഞ്ഞ ആന്റെനകൾ ഇവയുടെ പ്രായോഗികത വർധിപ്പിച്ചു ചില ട്രാൻസിറ്റ് ഉപഗ്രഹങ്ങൾ താപ ആണവ വൈദ്യുത സ്രോതസ്സ് കളിലൂടെയാണ്(Radioactive Thrmoelecrtic Generators) പ്രവർത്തിച്ചിരുന്നത് .അക്കാലത്തു ഈ ഉപഗ്രഹങ്ങളെ പറ്റിയുള്ള വിവരങ്ങളെല്ലാം തന്നെ അതീവ രഹസ്യമായിരുന്നു . സൈനിക ആവശ്യങ്ങൾക്കാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നത് .ജി പീ എസ് സംവിധാനം നിലവിൽ വരുന്നത് വരെ അവർ ട്രാൻസിറ്റ് ഉപയോഗിച്ചു.

ട്രാൻസിറ്റിനു സമാനമായ ഒരു സോവിയറ്റു സംവിധാനമായിരുന്നു സൈക്ളോൺ (TSIKLON) .അറുപതുകളിലും എഴുപതുകളിലുമാണ് അവർ ഈ സംവിധാനം ഉപയോഗിച്ചത് .അവരുടെ ദീർഘ ദൂര മിസൈലുകളുടെയും ഭൂഖണ്ഡാന്തര ബോംബർ വിമാനങ്ങളുടെയും ഗതി നിര്ണയത്തിനായിരുന്നു അവർ ഈ സംവിധാനം ഉപയോഗിച്ചത് സൈക്ളോൺ ഉപഗ്രഹ ഗതിനിർണയ സംവിധാനവും നൂറു മീറ്റർ സ്ഥാന നിർണയ കൃത്യതയാണ് നൽകിയിരുന്നത് .സൈക്ലോണിന് ശേഷം ട്സികാട (Tsikada)എന്ന കൂടുതൽ കൃത്യതയുള്ള ഒരു സംവിധാനവും അവർ പരീക്ഷിച്ചു . നാലുപഗ്രഹങ്ങൾ അടങ്ങുന്നതായിരുന്നു ഒരു ട്സികാട ഗതിനിർണയ സംവിധാനം .എഴുപതുകൾ മുതൽ തൊണ്ണൂറുകളുടെ അവസാനം വരെ ഇത് റഷ്യൻ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായിരുന്നു .സിവിലിയൻ ഉപയോഗങ്ങൾക്കും ട്സികാട ഉപഗ്രഹ സംവിധാനം ഉപയോഗിച്ചിരുന്നു . ഒരുപക്ഷെ ട്സികാട ഉപഗ്രഹ സ്ഥാന -ഗതി സംവിധാനം ആയിരുന്നിരിക്കാം ആദ്യമായി സിവിലിയൻ ഉപയോഗങ്ങൾക്കുപയോഗിച്ച ഉപഗ്രഹ സ്ഥാന –ഗതി നിർണയ സംവിധാനം.
-----------------------
വർത്തമാന കാല ഉപഗ്രഹ ഗതി നിർണയ സംവിധാനങ്ങൾ
--------------------------
അമേരിക്കയുടെ ജി പി എസ് (GPS)ഉം റഷ്യയുടെ ഗ്ലോനാസ് (GLONASS)ഉം മാത്രമാണ് ഇപ്പോഴുള്ള പൂർണമായും പ്രവർത്തനസജ്ജമായ ആഗോള വീക്ഷണ പരിധിയുള്ള ഉപഗ്രഹ ഗതി നിർണയ സംവിധാനങ്ങൾ . യൂറോപ്പിന്റെ ഗലീലിയോയും(GALILEO) ചൈനയുടെ ബേയ്ഡൗ (Beidou) ഉം നിര്മാണത്തിലാണ് ..ഇന്ത്യ ,ജപ്പാൻ എന്നെ രാജ്യങ്ങൾ പ്രാദേശിക ഉപഗ്രഹ ഗതി നിർണയ സംവിധാനങ്ങൾ(Regional Sattelite Navigation Systems) രൂപകൽപന ചെയ്തു പ്രവർത്തിപ്പിക്കുന്നുണ്ട്
-----------
യൂ എസ് ഉപഗ്രഹ ഗതി നിർണയ സംവിധാനം (ജി പി എസ് )
----------------------------

എൺപതുകളുടെ ആദ്യം മുതലാണ് ജി പി എസ് പ്രവർത്തന സജ്ജമായിത്തുടങ്ങിയത് .തുടക്കം മുതൽ തന്നെ ഇത് യൂ എസ് പ്രതിരോധ വകുപ്പിന്റെ”(US Defence Departement) നേരിട്ടുള്ള പൂർണ നിയന്ത്രണത്തിലാണ് . .സൈനിക ആവശ്യങ്ങൾക് കൃത്യതയാർന്ന വിവരങ്ങളും .സൈനികേതര ആവശ്യങ്ങൾക്ക് അത്രത്തോളം കൃത്യമല്ലാത്ത വിവരങ്ങളുമാണ് ഈ സംവിധാനം നൽകുന്നത് . സൈദ്ധാന്തിക മായി 5 മീറ്റർ വരെ കൃത്യമായ അതാണനിര്ണയം ജി പി എസ് വഴി സാധ്യമാണ് .ഏതാണ്ട് ഇരുപതിനായിരം കിലോമീറ്റര് ഉയരെ ഭൂമിയെ വലം വയ്ക്കുന്ന മുപ്പത്തിരണ്ട് ഗതി നിർണയ ഉപഗ്രഹങ്ങളാണ് ജി പി എസ് സംവിധാനത്തിനുള്ളത് .ഭൂമിയുടെ ഉപരിതലത്തിലെ ഏതു സ്ഥലത്തുനിന്നു ഒരേ സമയം ഏറ്റവും കുറഞ്ഞത് മൂന്ന് ഉപഗ്രഹങ്ങൾ റേഡിയോ ബന്ധം(radio link) വഴി ദൃശ്യമായിരിക്കും .ഈ മൂന്നുപഗ്രഹങ്ങളിലെയും സിഗ്നലുകൾ അപഗ്രഥിച്ചു ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു ജി പി എസ് റിസീവറിന് കൃത്യമായ സ്ഥാനിര്ണയം നടത്താം ..മൈക്രോവേവ് ഫ്രീക്യുൻസി ബാൻഡ് (microwave frequency band)ആയ എൽ ബാൻഡ് (L Band (1Ghz -2 G hz)) ആണ് ജി പി എസ് ഇന്റെ പ്രവർത്തനത്തിനുപയോഗിക്കുന്നത് . ഭൗമോപരിതലത്തിൽ ജി പി എസ് കണ്ട്രോൾ സ്റ്റേഷനുകൾ(G P S Control Stations) സജീകരിച്ചിരിക്കും അവയാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത് . മുൻപ് പറഞ്ഞതുപോലെ ഈ സംവിധാനം സമ്പൂർണമായും യൂ എസ് പ്രതിരോധ വകുപ്പിന് കീഴിലാണ് .അവര്ക് ജി പി എസ് സേവനങ്ങൾ ഉന്നം വച്ചുകൊണ്ട് (targetted)ഏതുമേഖലയിലെയും ജി പി എസ് സേവനങ്ങൾ ഞൊടിയിടക്കുള്ളിൽ നിർത്തിവെക്കാനോ , വക്രമാക്കാനോ(distort) സാധിക്കും .
------------
റഷ്യൻ ഉപഗ്രഹ ഗതി നിർണയ സംവിധാനം (ഗ്ലോനാസ് )—GLONASS(Global Navigation Satellite Systems )
------------

എൺപതുകളുടെ അവസാനം മുതലാണ് ഗ്ലോനാസ് പ്രവർത്തന സജ്ജമായിത്തുടങ്ങിയത് .തുടക്കം മുതൽ തന്നെ ഇത് റഷ്യൻ സ്പേസ്/ഏറോസ്പേസ്( Russian Aerospace Forces) സംവിധാനത്തിന്റെ നേരിട്ടുള്ള പൂർണ നിയന്ത്രണത്തിലാണ് . .സൈനിക ആവശ്യങ്ങൾക് കൃത്യതയാർന്ന വിവരങ്ങളും .സൈനികേതര ആവശ്യങ്ങൾക്ക് അത്രത്തോളം കൃത്യമല്ലാത്ത വിവരങ്ങളുമാണ് ഈ സംവിധാനം നൽകുന്നത് . സൈദ്ധാന്തിക മായി 5 മീറ്റർ വരെ കൃത്യമായ സ്ഥാന നിർണയം ഗ്ലോനാസ് വഴി സാധ്യമാണ് .ഏതാണ്ട് പത്തൊൻപതിനായിരം കിലോമീറ്റർ ഉയരെ ഭൂമിയെ വലം വയ്ക്കുന്ന ഇരുപത്തിനാല് ഗതി നിർണയ ഉപഗ്രഹങ്ങളാണ് ഗ്ലോനാസ് സംവിധാനത്തിനുള്ളത് .ഭൂമിയുടെ ഉപരിതലത്തിലെ ഏതു സ്ഥലത്തുനിന്നു ഒരേ സമയം ഏറ്റവും കുറഞ്ഞത് മൂന്ന് ഉപഗ്രഹങ്ങൾ ദൃശ്യമായിരിക്കും .ഈ മൂന്നുപഗ്രഹങ്ങളിലെയും സിഗ്നലുകൾ അപഗ്രഥിച്ചു ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു ഗ്ലോനാസ് റിസീവറിന് കൃത്യമായ സ്ഥാനനിര്ണയം നടത്താം ..മൈക്രോവേവ് ഫ്രീക്യുൻസി ബാൻഡ് ആയ എൽ ബാൻഡ് ( L Band) ആണ് ഗ്ലോനാസ് ഇന്റെ പ്രവർത്തനത്തിനുപയോഗിക്കുന്നത് . ഭൗമോപരിതലത്തിൽ കണ്ട്രോൾ സ്റ്റേഷനുകൾ സജീകരിച്ചിരിക്കും അവയാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത് . സോവിയറ്റു യൂണിയൻ തകരുമ്പോൾ ഈ സംവിധാനം പൂർണമായും നിര്മിക്കപ്പെട്ടിരുന്നില്ല . സോവിയറ്റു യൂണിയൻ തകർന്നപ്പോൾ ഗ്ലോനസ്സും തകർച്ച നേരിട്ട് തൊണ്ണൂറുകളുടെ അവസാനം ഈ സംവിധാബനത്തിന്റെ കവറേജ് വളരെ നിയന്ത്രിതമായിരുന്നു. .റഷ്യയിൽ വ്ലാദിമിർ പുടിൻ അധികാരമേറ്റ ശേഷം ഈ സംവിധാനത്തെ യുദ്ധകാല അടിസ്ഥാനത്തിൽ പുനർനിർമിച്ചു.രണ്ടായിരത്തി എഴോടുകൂടി ഗ്ലോനാസ് വീണ്ടും പൂർണമായും പ്രവർത്തന സജ്ജമായി .2008 ഇലെ ജോർജിയൻ യുദ്ധത്തിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിറിയയിലെ റഷ്യൻ ഇടപെടലിലും റഷ്യൻ സൈന്യത്തിന് വിലമതിക്കാനാവാത്ത ഒരു മുതൽക്കൂട്ടാണ് ഗ്ലോനാസ് പുറമെനിന്ന് സമാനമാണെങ്കിലും സാങ്കേതികമായി ഭിന്നമായ വിനിമയ ,ഗണിത സംവിധാനങ്ങളാണ് ജി പി എസ് ഇലും ഗ്ലോനസ്സിലും ഉപയോഗിക്കുന്നത് .
-----------------
യൂറോപ്യൻ, ചൈനീസ് ഗതി നിർണയ സംവിധാനങ്ങൾ
------------------

യൂറോപ്യൻ യൂണിയൻ ഗലീലിയോ എന്ന പേരിലും ,ചൈന ബേയ്ഡൗ (Beidou) എന്നപേരിലും ഉപഗ്രഹ ഗതി നിർണയ സംവിധാനങ്ങൾ രൂപകൽപന ചെയ്തു നിർമിക്കുന്നുണ്ട് .ഇവരണ്ടും ഇനിയും പൂർത്തി ആയിട്ടില്ല .ഇവയുടെ സാങ്കേതികമായ പ്രാപ്തി ജി പി എസ് ഇന്നും ഗ്ലോനസ്സിനും സമാനമാണെന്നാണ് അവർ അവകാശപ്പെടുന്നത് .പൂർണമായും പ്രവർത്തന സജ്ജ മാകാത്തതിനാൽ ഇവയെപ്പറ്റി ദീർഘമായി പ്രതിപാദിക്കുന്നതിൽ പ്രസക്തിയില്ല . അടുത്ത നാല് കൊല്ലത്തിനുള്ളിൽ ഇവ രണ്ടും പൂർണമായും പ്രവർത്തന സജ്ജമാകും എന്നാണ് ഇവയുടെ നിർമാതാക്കൾ അവകാശ പെടുന്നത്
--------------
നമ്മുടെ ഉപഗ്രഹ ഗതിനിർണയ സംവിധാനങ്ങൾ
---------------
ഇപ്പോഴത്തെ സ്ഥിതിയനുസരിച് നമുക്ക് ആഗോള വ്യാപ്തിയുള്ള ഉപഗ്രഹ ഗതി നിർണയ സംവിധാനം ഇല്ല ..അതിലേക്കുള്ള പ്രയത്നങ്ങൾ അണിയറയിൽ നടക്കുന്നുണ്ടാവാം .ഗഗൻ(GAGAN - GPS Aided Geo Augumented Navigation ) എന്ന് പേരുള്ള ജി പി എസ് അനുബന്ധ നാവിഗേഷൻ സംവിധാനവും ഇർനസ്സ് ( IRNSS –Indian Remote Navigation Satellite System ) എന്ന പ്രാദേശിക ഉപഗ്രഹ ഗതി നിർണയ സംവിധാനവുമാണ് നമുക്കുള്ളത് .ഗഗൻ പൂർണമായും ജി പി എസ് ഇനെ ആശ്രയിക്കുന്നതിനാൽ അതിനെ സ്വതന്ത്രമായ ഒരു സംവിധാനമായി കരുതാനാവില്ല .ഇർനസ്സിനെ പരിധി ഇന്ത്യ ഉപഭൂഖണ്ഡ പ്രദേശവും ഇന്ത്യൻ മഹാസമുദ്രവുമാണ് .ഇത് പൂർണമായും നമ്മുടെ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ഒരു സംവിധാനമാണ് .കാർഗിൽ യുദ്ധകാലത് . ഉത്തരേന്ത്യയിലെ എല്ലാ ജി പി എസ് സംവിധാനങ്ങളെയും യൂ എസ് നിഷ്ക്രിയമാക്കിയിരുന്നു .അന്നുമുതലാണ് സ്വതന്ത്രമായ ഒരു ഉപഗ്രഹ ഗതി നിർണയ സംവിധാനത്തിന്റെ ആവശ്യകത നമുക്ക് ബോധ്യമായത് .അതിലേക്കുള്ള പ്രയത്നങ്ങളുടെ പരിണിതഫലമാണ് ഇർനസ്സ് .ഏഴു ഗതിനിർണയ ഉപഗ്രഹങ്ങളാണ് ഇർനസ്സിനുള്ളത് ..ഇന്ത്യൻ ഉപ ഭൂഖണ്ഡ മേഖലയിൽ ഈ സംവിധാനത്തിന് ജി പി എസ ഇന്നും ഗ്ലോനസ്സിനും സമാനമായ പ്രവർത്തന മികവുണ്ട് .പ്രവർത്തന തത്വങ്ങളിൽ ജി പി എസിനോടാണ് നമ്മുടെ സംവിധാനത്തിന് സാമ്യം കൂടുതൽ ..വേണ്ടിവന്നാൽ ഇർനസ്സിനെ ജി പി എസ് ഇന്നും ഗ്ലോനാസ്റ്റിനും സമാനമായ ഒരു ആഗോള വ്യാപ്തിയുള്ള സംവിധാനമാക്കി മാറ്റാൻ 5- 10 കൊല്ലം കൊണ്ട് നമുക്ക് സാധിക്കും .
------
ഉപഗ്രഹ ഗതിനിർണയ സംവിധാനങ്ങളുടെ കാലിക പ്രസക്തി
-------
ഒരു സ്വതന്ത്ര ഉപഗ്രഹ ഗതിനിർണയ സംവിധാനം ഒരു രാജ്യത്തിന്റെ വിലമതിക്കാനാവാത്ത തന്ത്ര പ്രധാനമായ ആസ്തിയാണ്(Strategic Asset) . യൂ എസ് ഇന്നും റഷ്യക്കും ലോകത്തെവിടെയും സൈനികമായി കൃത്യതയോടെ ഇടപെടാൻ കഴിയുന്നത് അവരുടെ ഉപഗ്രഹ ഗതി നിർണയ സംവിധാനങ്ങളുടെ കരുത്തു ഒന്ന് കൊണ്ടുമാത്രമാണ് ..ഒരു മഹാ ശക്തിക്കു(Superpower) വേണ്ട അനിവാര്യമായ ഒരു ആസ്തിയാണ് ഒരു സ്വതന്ത്ര ഉപഗ്രഹ ഗതിനിർണയ സംവിധാനം .ഇത്തരം സംവിധാനങ്ങളുടെ സൈനികേതര ഉപയോഗം ഇപ്പോൾ ദിനം പ്രതി വർധിച്ചു വരുന്നുണ്ട് ..ഇപ്പോഴത്തെയും വരും കാലങ്ങളിലെയും നിർണായകമായ ഒരു സാങ്കേതിക സംവിധാനമാണ് ഉപഗ്രഹ ഗതിനിർണയ സംവിധാനങ്ങൾ എന്നതിൽ രണ്ടു പക്ഷമില്ല.

rishi.s

No comments:

Post a Comment

  ലോകത്തെ വിഴുങ്ങാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം റഷ്യ ഉക്രേൻ യുദ്ധത്തിന്റെ സന്തതിയല്ല. US ഉം EU വും ചേർന്ന് റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാ...