വാലഭി സർവകലാശാല ---- പശ്ചിമ ഇന്ത്യയുടെ വെളിച്ചം
---
പുരാതന ഇന്ത്യയിലെ ഒരു മഹത്തായ സർവകലാശാലയാണ് വാലഭി സർവകലാശാല .ഗുജറാത്തിലെ സൗരാഷ്ട്രയിലായിരുന്നു ഈ പുരാതന വിദ്യാകേന്ദ്രം സ്ഥിതി ചെയ്തിരുന്നത് ..രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും എല്ലാ വിഷയങ്ങളും പഠിക്കാൻ ജിജ്ഞാസുക്കൾ ഇവിടെ എത്തിയുരുന്നതായാണ് രേഖകൾ .ചൈനീസ് ബുദ്ധ ഭിക്ഷുക്കൾ ബുദ്ധ മത പഠനത്തിന് ഈ സർവ്വകലാശാലയെ ആശ്രയിച്ചിരുന്നു . ഈ സർവകലാശാല സ്ഥിതിചെയ്തിരുന്ന സ്ഥലം ഇപ്പോൾ വല്ലഭിപുർ എന്നാണ് അറിയപ്പെടുന്നത് .മധ്യ കാലഘട്ടത്തിൽ നളന്ദ സർവകലാശാല പോലെ പ്രശസ്തമായിരുന്നു വാലഭി സർവകലാശാല ഇന്നേക് ആയിരത്തി നാനൂറു വര്ഷം മുൻപാണ് ഈ സർവകലാശാല സ്ഥാപിതമായത് .സൗരാഷ്ട്രയിലെ മൈത്രിക രാജവംശത്തിലെ രാജാക്കന്മാരാണ് ഈ സർവകലാശാല സ്ഥാപിച്ചത് .
.
ബൗദ്ധ (ഹീനയാന ) ,ഹൈന്ദവ മത പഠനമായിരുന്നു വാലഭി സർവകലാശാല യിലെ പ്രധാന മതപഠനവിഷയങ്ങൾ .ഗംഗ സമതലത്തിൽ നിന്നും ധാരാളം പേർ ഇവിടെ പഠനത്തിന് എത്തുമായിരുന്നു .കച്ചവടവും ബിസ്സിനെസ്സ് അഡ്മിനിസ്ട്രേഷനും പാഠ്യവിഷയങ്ങളായി ഈ സർവകലാശാലയിൽ ഉണ്ടായിരുന്നു .ആ നിലയിൽ പുരാതന സർവകലാശാലകളുടെ ഗണത്തിൽ ഈ സർവകലാശാലക്ക് സവിശേഷ സ്ഥാനം ഉണ്ട് .
.
രാഷ്ട്ര മീമാംസ ,കൃഷി വിജ്ഞാനം ,,ഭരണ നിർവഹണം ,നിയമം ,നയതന്ത്രം എന്നെ മേഖലകളിൽ ഈ സർവകലാശാല പേരുകേട്ടതായിരുന്നു .ഈ സർവകലാശാലയിൽ പഠിച്ചിറങ്ങുന്നവർക്ക് അക്കാലത്തെ രാജാക്കന്മാരുടെ ഭരണ സംവിധാനങ്ങളിൽ ഉന്നത പദവി ലഭിക്കുമായിരുന്നു .ആ നിലയിൽ പുരാതനമായ ഒരു സിവിൽ സർവീസ് അക്കാദമി ആയി ഈ സർവ്വകലാശാലയെ കണക്കാകാം . നളന്ദയിലും മറ്റു സർവകലാശാലകളിലും പോകാതെ വാലഭി സർവകലാശാല യിൽ പഠിക്കാൻ അക്കാലത്തു മത്സരബുദ്ധി കാണിച്ചവരുടെ കഥകൾ ഉണ്ട് ..
.
ഹുയാൻ സാങ് ,യിജിങ് എന്നീ രണ്ടു ചൈനീസ് ബൗദ്ധ സഞ്ചാരികൾ ഏഴാം ശതകത്തിൽ വാലഭി സർവകലാശാല സന്ദർശിച്ചിരുന്നതായി രേഖകളുണ്ട് .ഈ സർവകലാശാല നളന്ദക്ക് തുല്യമായിരുന്നു എന്ന് യിജിങ് സാക്ഷ്യപ്പെടുത്തുന്നു . അവർ ഇവിടം സന്ദർശിക്കുമ്പോൾ ആറായിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു .സർവകലാശാലയുടെ പ്രവർത്തനത്തിന് ആവശ്യമായ ധനം സൗരാഷ്ട്രയിലെ മൈത്രിക രാജവംശത്തിലെ രാജാവ് ആയിരുന്നു ഗ്രാന്റ് ആയി നൽകിയിരുന്നത്
സി ഇ 775 ൽ അറബികൾ സൗരാഷ്ട്ര ആക്രമിച്ചു .ഈ ആക്രമണത്തിൽ സർവകലാശാല തകർക്കപ്പെട്ടു .പക്ഷെ നീണ്ടുനിന്ന യുദ്ധത്തിലൂടെ അറബികളെ തുരത്തി സൗരാഷ്ട്രയിലെ രാജാവ് സർവകലാശാല പുനർനിർമിച്ചു ..പിന്നീടും നാലുനൂറ്റാണ്ട് വാലഭി സർവകലാശാല നിലനിന്നു .പന്ത്രണ്ടാം ശതകത്തിൽ ഭാരതത്തിലെ മറ്റു സർവകലാശാലകളെപ്പോലെ വാലഭി സർവകലാശാലയും വൈദേശിക ആക്രമണത്തിൽ തകർക്കപ്പെട്ടു
--
rishi.s
No comments:
Post a Comment